കേരളത്തെ മറന്ന് കിയാര അദ്വാനി; ഇത് ക്യൂട്ട്‌നെസ് അല്ല വിവരക്കേട്! മണ്ടത്തരം അലങ്കാരമാക്കരുതെന്ന് ആരാധകര്‍
ബോളിവുഡിലെ മുന്‍നിര നായികയാണ് കിയാര അദ്വാനി. കബീര്‍ സിംഗ്, ഷേര്‍ഷ, ഭൂല്‍ ഭുലയ്യ 2, ഗോവിന്ദ നാം മേര, സത്യപ്രേം കി കഹാനി തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയ താരമാണ് കിയാര അദ്വാനി. ഇപ്പോഴിതാ തെലുങ്കിലും സജീവമായി മാറാന്‍ ഒരുങ്ങുകയാണ് കിയാര. ഗെയിം ചേഞ്ചര്‍, ടോക്‌സിക് തുടങ്ങി നിരവധി സിനിമകളാണ് കിയാരയുടേതായി അണിയറിലുള്ളത്. സോഷ്യല്‍ മീഡിയയിലും കിയാരയ്ക്ക് ഒരുപാട് ആരാധകരുണ്ട്.
ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് കിയാര അദ്വാനി. ഇതിന് കാരണം കേരളം ആണെന്നതാണ് രസകരമായ വസ്തുത. താരത്തിന്റെ പഴയൊരു വീഡിയോ വൈറലായി മാറിയതോടെയാണ് സോഷ്യല്‍ മീഡിയ കിയാരയെ ട്രോളാന്‍ തുടങ്ങിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

റാണ ദഗ്ഗുബട്ടി അവതാരകന്‍ ആയി എത്തുന്ന ഷോ ആണ് നമ്പര്‍ 1 യാരി. ഒരു എപ്പിസോഡില്‍ അതിഥികളായി എത്തിയത് രാം ചരണും കിയാരയുമായിരുന്നു. പരിപാടിക്കിടെ കിയാരയ്ക്ക് ദക്ഷിണേന്ത്യയെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കുകയായിരുന്നു റാണയും രാം ചരണും. താരത്തോട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഭാഷകളും പറയാനാണ് ആവശ്യപ്പെട്ടത്. തനിക്ക് എല്ലാം അറിയാമെന്ന് കിയാര പറഞ്ഞപ്പോള്‍ ഏതൊക്കെയാണെന്ന് പറയാന്‍ രാം ചരണ്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ തെലുങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ പേരുകള്‍ കിയാര പറയുന്നുണ്ട്. തുടര്‍ന്ന് താരത്തോട് തമിഴ് സംസാരിക്കുന്ന സംസ്ഥാനം ഏതാണെന്ന് റാണയും രാം ചരണും ചോദിക്കുന്നു. കൃത്യമായി തമിഴ്‌നാട് എന്ന് തന്നെ കിയാര പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ താരം മലയാളവും കേരളവും പറയാന്‍ വിടുകയായിരുന്നു. രാം ചരണ്‍ താരത്തോട് മലയാളം സംസാരിക്കുന്ന സംസ്ഥാനം ഏതെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ കിയാര മറുപടി പറയുന്നില്ല. ഇതോടെ റാണയും രാം ചരണും കേരളം എന്ന് പറയുന്നു. ഉടനെ താന്‍ പറയാന്‍ വരികയായിരുന്നു എന്നാണ് കിയാര പറയുന്നത്.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ബുദ്ധിയില്ലാത്തതിന്റെ അഹങ്കാരമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വന്തം രാജ്യത്തിലെ ഭാഷകളും സംസ്ഥാനങ്ങളും അറിയാത്തത് നാണക്കേടാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇത് ക്യൂട്ട് അല്ല വിവരമില്ലായ്മ ആണെന്നും ചിലര്‍ പറയുന്നുണ്ട്.

എങ്ങനാണ് ഒരു നടിക്ക് ഇത്രപോലും അറിവില്ലാതാകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ദയനീയം, തന്നെ ഇരുവരും ചേര്‍ന്ന് കളിയാക്കുന്നത് പോലും മനസിലാക്കാന്‍ സാധിക്കുന്നില്ല. വിവരമില്ലായ്മയെ അലങ്കാരമായി കൊണ്ടു നടക്കുന്നു എന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇത് കിയാരയുടെ മാത്രം പ്രശ്‌നമല്ലെന്നാണ് ചിലര്‍ പറയുന്നത്. പൊതുവെ ഉത്തരേന്ത്യക്കാര്‍ക്ക് ദക്ഷിണേന്ത്യയോടുള്ള മനോഭാവവും അറിവില്ലായ്മയുമാണ് ഇതില്‍ നിന്നും വെളിവാകുന്നത്. മിക്ക ഉത്തരേന്ത്യക്കാര്‍ക്കും തമിഴും മലയാളവും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. അവര്‍ക്ക് ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ മദ്രാസികളാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
2014 ല്‍ ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ് കിയാരയുടെ എന്‍ട്രി. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ കയ്യടി നേടി. ഭാരത് ആനെ നേനു ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. സത്യ പ്രേം കി കഥയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാം ചരണിനൊപ്പം അഭിനയിക്കുന്ന ഗെയിം ചേഞ്ചര്‍ ആണ് പുതിയ സിനിമ. പിന്നാലെ കന്നഡയില്‍ യാഷിന്റെ നായികയായി ടോക്‌സിക് എന്ന ചിത്രത്തിലും ഹിന്ദിയില്‍ വാര്‍ ടുവിലും അഭിനയിക്കും.


Click it and Unblock the Notifications











