Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
അയാള്‍ വിയര്‍ത്തൊലിക്കുകയായിരുന്നു, ഞാന്‍ പേടിച്ചു; ആരാധകന് പിന്തുടര്ന്ന് വീട്ടിലെത്തിയെന്ന് കിയാര
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കിയാര അദ്വാനി. ബോളിവുഡില്‍ മാത്രമല്ല തെലുങ്കിലും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ കിയാരയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ സാധിച്ച കിയാര നിരവധി ഹിറ്റുകളിലും നായികയായി. ഭാവിയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായാണ് കിയാരയെ കണക്കാക്കുന്നത്.
Also Read: ആരാണ് പ്രഭാസ്? ഒറ്റ ചോദ്യം നിത്യ മോനോനുണ്ടാക്കിയ പ്രശ്നങ്ങൾ
ഫുഗ്ലി എന്ന ചിത്രത്തിലൂടെയായിരുന്നു കിയാരയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് ലസ്റ്റ് സ്റ്റോറീസ്, കബീര്‍ സിംഗ്, ഗുഡ് ന്യൂസ് തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. കബീര്‍ സിംഗ് വലിയ ബ്രേക്കാണ് കിയാരയ്ക്ക് നല്‍കിയത്.

ഒരുപാട് ആരാധകരുള്ള താരമാണ് കിയാര. എന്നാല്‍ ആരാധകരെ സ്നേഹവും ആരാധനയുമൊക്കെ ആസ്വദിക്കുമ്പോഴും ചില ആരാധകരില്‍ നിന്നുമുണ്ടാകുന്ന സമീപനങ്ങളും പെരുമാറ്റവും കിയാരയ്ക്ക് നല്‍കിയത് പേടിപ്പിക്കുന്ന ഓര്‍മ്മകളാണ്. അപ്രതീക്ഷിതമായി ഒരു ആരാധകന് തന്റെ വീട്ടിലേക്ക് വന്ന് കയറിയ അനുഭവം കിയാര പങ്കുവെക്കുന്നുണ്ട്. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കിയാര മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എനിക്ക് വേണ്ടി ആരെങ്കിലും ചെയ്ത ഏറ്റവും ഭ്രാന്തന് ചെയ്തി എന്തെന്നോ? അത് സത്യത്തില്‍ രസമാണ്. ഞാന്‍ ഏത് ഫ്ളോറിലാണ് താമസിക്കുന്നതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ വളരെ ഉയരത്തിലാണ്. ഒരു ദിവസം ഒരാള്‍ ആ സ്റ്റെപ്പുകളൊക്കെ നടന്നു കയറി വന്ന് എന്നെ കണ്ടു. നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു. എന്ത് പറ്റു, ഓക്കെയാണോ ഇരിക്കണോ, വെള്ളം വേണോ എന്നൊക്കെ ഞാന്‍ ചോദിച്ചു'' കിയാര പറയുന്നു.
''ഞാന്‍ സ്റ്റെപ്പുകള്‍ കയറിയാണ് വന്നതെന്ന് അവന് പറഞ്ഞു. നിങ്ങള്‍ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കാണിച്ചു തരണമായിരുന്നു. പക്ഷെ എന്തിനെന്ന് ഞാന്‍ ചോദിച്ചു. നിനക്ക് ലിഫ്റ്റ് ഉപയോഗിച്ചു കൂടായിരുന്നോ എന്നും. അതേസമയം തന്നെ അടുത്ത തവണ എന്റെ വീട്ടിലേക്ക് വരരുതേ എന്നും ഇതിത്തിരി പേടിപ്പിക്കുന്നതാണെന്നും ഞാന്‍ പറഞ്ഞു. അത് ഇത്തിരി വട്ടായിരുന്നു, പക്ഷെ സ്വീറ്റുമായിരുന്നു. അയാള്‍ നല്ല മനുഷ്യനായിരുന്നു'' എന്നാണ് താരം പറയുന്നത്.
അതേസമയം ജുഗ് ജുഗ് ജിയോയാണ് കിയാരുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്, അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വിക്കി കൗശലിനും ഭൂമി പേഡ്നേക്കറിനുമൊപ്പം അഭിനയിക്കുന്ന ഗോവിന്ദ നാം മേര ആണ് കിയാരയുടെ പുതിയ സിനമ. പിന്നാലെ രാം ചരണിന്റെ നായികയായി തെലുങ്കിലുമെത്തും കിയാര.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍