കാറില്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് വിജയ് ! അനന്യ പാണ്ഡെ പ്രണയത്തിലോ? തുറന്നു പറച്ചിലുകളുമായി താരങ്ങള്‍

ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. അതേസമയം വിവാദങ്ങളും എന്നും കോഫി വിത്ത് കരണിന്റെ ഭാഗമാണ്. ബോളിവുഡിലെ മുന്‍നിര സവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആണ് കോഫി വിത്ത് കരണിന്റെ അവതാരകന്‍. ഷോയില്‍ അതിഥികളായി എത്തുന്ന താരങ്ങള്‍ നടത്തുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളുമെല്ലാം പലപ്പോഴും ഷോയെ വിവാദത്തില്‍ കൊണ്ട് ചെന്ന് ചാടിക്കാറുണ്ട്.

അതിഥികളായി എത്തുന്ന താരങ്ങളുടെ പ്രതികരണങ്ങള്‍ മാത്രമല്ല അവതാരകനായ കരണ്‍ ജോഹറിന്റെ പെരുമാറ്റവും നിരന്തരം വിവാദം സൃഷ്ടിക്കാറുണ്ട്. തന്റെ അതിഥികളെ തിരഞ്ഞെടുക്കുന്നതിലടക്കം കരണ്‍ കാണിക്കുന്ന പക്ഷപാതവും താരങ്ങളോടുള്ള പെരുമാറ്റവുമെല്ലാം വിവാദമായി മാറിയിട്ടുണ്ട്. എങ്കിലും കോഫി വിത്ത് കരണിനുള്ള ജനപ്രീയതയ്ക്ക് ഒരു കുറവുമില്ല.

കോഫി വിത്ത് കരണ്‍

ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഏഴാം സീസണുമായിട്ടാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്. മൂന്ന് എപ്പിസോഡുകള്‍ ഇതിനോടകം തന്നെ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. ആദ്യത്തെ എപ്പിസോഡില്‍ രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമായിരുന്നു അതിഥികള്‍. രണ്ടാമത്തതില്‍ സാറ അലി ഖാനും ജാന്‍വി കപൂറുമായിരുന്നുവെങ്കില്‍ മൂന്നാം എപ്പിസോഡില്‍ സമാന്തയും അക്ഷയ് കുമാറുമായിരുന്നു അതിഥികള്‍.

ഇപ്പോഴിതാ നാലാമത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയുമെത്തിയിരിക്കുകയാണ്. നാലാം എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് അനന്യ പാണ്ഡെയും വിജയ് ദേവരക്കൊണ്ടയുമാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ലൈഗര്‍ നിര്‍മ്മിക്കുന്നത് കരണ്‍ ആണ്. ചിത്രത്തിന്റെ റിലീസ് അടുത്തു നില്‍ക്കെയാണ് വിജയും അനന്യും കോഫി വിത്ത് കരണിലെത്തുന്നത്. ഈ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ വൈറലായി മാറുകയാണ്.

ചീസ് ഇഷ്ടമാണോ

വീഡിയോയില്‍ രസകരമായ ഒരുപാട് ചോദ്യങ്ങളും മറുപടികളുമുണ്ട്. വീഡിയോയില്‍ വിജയ് ദേവരക്കൊണ്ടയോട് കരണ്‍ നിനക്ക് ചീസ് ഇഷ്ടമാണോ എന്ന് ചോദിക്കുന്നുണ്ട്. നേരത്തെ സാറയും ജാന്‍വിയും വന്നപ്പോള്‍ വിജയ് ദേവരക്കൊണ്ടയെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. വിജയ് എന്താ ചീസാണോ ഇങ്ങനെ കൈമാറ്റം ചെയ്യാന്‍ എന്നായിരുന്നു കരണിന്റെ പ്രതികരണം. ഇത് സൂചിപ്പിക്കുന്നതായിരുന്നു കരണിന്റെ ചോദ്യം. എന്നാല്‍ കരണിന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു വിജയ്. പക്ഷെ അനന്യ പാണ്ഡെ ഇടപെടുകയും തനിക്കും ആ പ്ലേറ്റില്‍ ഇടം വേണമെന്ന് പറയാമോ എന്ന് ചോദിക്കുകയുമായിരുന്നു.

നീയും ആദിത്യ റോയ് കപൂറും തമ്മിലെന്താ

പിന്നാലെ കരണ്‍ അനന്യയോട് നീയും ആദിത്യ റോയ് കപൂറും തമ്മിലെന്താണെന്ന് ചോദിക്കുന്നുണ്ട്. ആദിത്യയും അനന്യയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ വച്ച് ആദിത്യയേയും അനന്യയേയും ഒരുമിച്ച് കണ്ടെന്നും കരണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നാലെ കരണ്‍ അവസാനം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എപ്പോഴാണെന്ന് വിജയോട് ചോദിക്കുന്നുണ്ട്. ഇന്ന് രാവിലെയായിരിക്കുമെന്ന് ഇതിന് അനന്യ മറുപടിയും നല്‍കുന്നുണ്ട്.

തുടര്‍ന്ന് കാറില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ച് വിജയ് പറയുന്നുണ്ട്. ഇതിനിടെ കരണ്‍ വിജയോടായി ത്രീസമ്മിന് താല്‍പര്യമുണ്ടോ എന്നു വരെ ചോദിക്കുന്നുണ്ട്. ചെയ്തിട്ടില്ലെങ്കിലും താല്‍പര്യമുണ്ടെന്ന് വിജയ് പറയുന്നുണ്ട്. പ്രൊമോ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് കോഫി വിത്ത് കരണ്‍ സീസണ്‍ 7 സംപ്രേക്ഷണം ചെയ്യുന്നത്.

Recommended Video

Vijay Deverakonda Powerful entry video At JGM Mumbai launch | Filmibeat Malayalam
താരനിര

വലിയൊരു താരനിര തന്നെ വരും ദിവസങ്ങളില്‍ കോഫി വിത്ത് കരണില്‍ അതിഥികളായി എത്താനുണ്ട്. അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, ഗൗരി ഖാന്‍ തുടങ്ങിയവര്‍ കോഫി വിത്ത് കരണിലെത്തുന്നുണ്ട്. അതേസമയം സ്ഥിരം അതിഥിയായിരുന്ന ഷാരൂഖ് ഖാന്‍ ഇത്തവണ വരില്ല. മറ്റൊരു സൂപ്പര്‍ താരമായ ദീപിക പദുക്കോണിനെ കരണ്‍ ക്ഷണിച്ചുവെങ്കിലും താരം വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X