വിജയ് ദേവരക്കൊണ്ടയെ ഇഷ്ടമാണെന്ന് സാറ; കാര്‍ത്തിക്കുമായി പിരിയാനുള്ള കാരണം ഇതോ?

കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ മടങ്ങിയെത്തിയത് ഏഴാമത്തെ സീസണുമായിട്ടാണ്. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. പ്രതീക്ഷിച്ചത് പോലെ ഗംഭീരമായൊരു തുടക്കം നല്‍കാന്‍ രണ്‍വീറിനും ആലിയയ്ക്കും സാധിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദവും പങ്കാളികളെക്കുറിച്ച് ഇരുവരും പറഞ്ഞതുമൊക്കെ ജനശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ രണ്ടാമത്തെ എപ്പിസോഡുമെത്തുകയാണ്. രണ്ടാമത്തെ എപ്പിസോഡിലും ബോളിവുഡിലെ രണ്ട് അടുത്ത സുഹൃത്തുക്കളാണ് അതിഥികളായി എത്തുന്നത്, ജാന്‍വി കപൂറും സാറ അലി ഖാനും. കഴിഞ്ഞ സീസണിലായിരുന്നു ഇരുവരും ആദ്യമായി കോഫി വിത്ത് കരണിലെത്തിയത്. ജാന്‍വി സഹോദരന്‍ അര്‍ജുന്‍ കപൂറിനെപ്പമായിരുന്നു എത്തിയതെങ്കില്‍ സാറ വന്നത് പിതാവ് സെയ്ഫ് അലി ഖാനൊപ്പമായിരുന്നു.

സാറയുടേയും ജാന്‍വിയുടേയും സൗഹൃദം

സാറയുടേയും ജാന്‍വിയുടേയും സൗഹൃദം ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ളതാണ്. ഇരുവരും ഒരുമിച്ച് എത്തുമ്പോഴൊക്കെ രസകരമായ ഒരുപാട് നിമിഷങ്ങള്‍ ലഭിക്കാറുണ്ട്. അത്തരത്തിലൊന്ന് തന്നെയായിരിക്കും ഈ സീസണിലും ലഭിക്കുക എന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ വീഡിയോ. ആരാധകര്‍ക്ക് വിരുന്നായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് പ്രൊമോ വീഡിയോയിലെ രംഗം. വിശദമായി വായിക്കാം തുടര്‍ന്ന്.

വീഡിയോയില്‍ സാറ അലി ഖാനോടായി കരണ്‍ ജോഹര്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ള ഒരു നടനെക്കുറിച്ച് പറയാന്‍ പറയുന്നുണ്ട്. എന്നാല്‍ ഇല്ല, ഇല്ല, ഇല്ല എന്നായിരുന്നു ഇതിന് ആദ്യം സാറ നല്‍കിയ മറുപടി. പിന്നാലെ വിജയ് ദേവരക്കൊണ്ട എന്ന് മറുപടി നല്‍കുകയായിരുന്നു. പിന്നാലെ നിന്നെ ഞാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം കാണുന്നുണ്ടെന്ന് കരണ്‍ ജാന്‍വിയോടായി പറയുന്നു. ഇത് കേട്ടതും നിനക്ക് വിജയ് ദേവരക്കൊണ്ടയെ ഇഷ്ടമാണോ എന്ന് സാറ ജാന്‍വിയോട് ചോദിക്കുന്നുണ്ട്.

കരണ്‍

സാറയുടേയും ജാന്‍വിയുടേയും സൗഹൃദം എങ്ങനെയാണ് തുടങ്ങിയതെന്നും കരണ്‍ ചോദിക്കുന്നുണ്ട്. നേരത്തെ തങ്ങള്‍ ഒരു പരിപാടിയില്‍ ഒരുമിച്ച് വന്നതിന് ശേഷമാണ് സുഹൃത്തുക്കളായി മാറിയതെന്നായിരുന്നു സാറയും ജാന്‍വിയും പറഞ്ഞത്. പിന്നാലെ സാറയോടായി നിന്റെ മുന്‍ കാമുകന്‍ എന്തുകൊണ്ടാണ് മുന്‍ കാമുകന്‍ ആയതെന്ന് കരണ്‍ ചോദിക്കുന്നുണ്ട്. കാരണം അവന്‍ എല്ലാവരുടേയും മുന്‍ കാമുകന്‍ ആണെന്നായിരുന്നു സാറ അലി ഖാന്‍ നല്‍കിയ മറുപടി.

സാറ ഉദ്ദേശിച്ച മുന്‍കാമുകന്‍ ആരെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ സാറയും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തിരുന്നു. കോഫി വിത്ത് കരണിന്റെ തുടക്കത്തില്‍ കോഫി വിത്ത് കരണ്‍ കാരണം സാറയും കാര്‍ത്തിയും ഒരുമിച്ചെന്ന് കരണ്‍ പറഞ്ഞിരുന്നു. കോഫി വിത്ത് കരണില്‍ വന്നപ്പോഴായിരുന്നു തനിക്ക് കാര്‍ത്തിക്കിനെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ളതായി സാറ പറയുന്നത്.

പ്രൊമോ വീഡിയോ

പ്രൊമോ വീഡിയോയില്‍ സാറയും ജാന്‍വിയും ചേര്‍ന്ന് ഗെയിം കളിക്കുന്നതും കാണാം. ഇരുവരും തങ്ങളുടെ അമ്മമാരുടെ സിനിമകളുടെ പേര് പറയുക എന്നതായിരുന്നു കരണ്‍ ജോഹര്‍ നല്‍കിയ ടാസ്‌ക്. സാറ അമൃത സിംഗിന്റേയും ജാന്‍വി ശ്രീദേവിയുടേയും സിനിമകളുടെ പേരുകളാണ് പറയേണ്ടത്. ഗെയിമില്‍ ജാന്‍വി പരാജയപ്പെടുന്നതായാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന. എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്നറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് കോഫി വിത്ത് കരണ്‍ സംപ്രേക്ഷണം ചെയ്യുന്നത്.

Recommended Video

Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
ഭാവി സൂപ്പര്‍ നായികമാർ

ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. തമിഴ് സിനിമയായ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് സിനിമ. ചിത്രം ജൂലൈ 29 ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യും. അതേസമയം, ഗ്യാസ് ലൈറ്റ്, പേരിടാത്ത ലക്ഷ്മണ്‍ ഉത്തേക്കര്‍ സിനിമ തുടങ്ങിയവയാണ് സാറയുടെ പുതിയ സിനിമകള്‍. ബോളിവുഡിലെ രായി കണക്കാക്കപ്പെടുന്ന താരങ്ങളാണ് സാറയും ജാന്‍വിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X