സാറയും ജാന്‍വിയും പ്രണയിച്ച സഹോദരന്മാര്‍; രഹസ്യകാമുകന്മാരെ കണ്ടെത്തി ആരാധകര്‍

ഒരുപാട് ആരാധകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. സീസണ്‍ 7 നുമായാണ് കരണ്‍ ജോഹര്‍ എത്തിയിരിക്കുന്നത്. ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് അഭിമുഖകള്‍ കോഫി വിത്ത് കരണ്‍ നല്‍കിയിട്ടുണ്ട്. താരങ്ങളുടെ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുകളും വലിയ വാര്‍ത്തകളും വിവാദങ്ങളുമൊക്കെയായിട്ടുണ്ട്. എന്നാലും കോഫി വിത്ത് കരണ്‍ മതിയാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഏഴാം സീസണിനും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. പുതിയ സീസണിന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യത്തെ എപ്പിസോഡ് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. ഇന്നലെയായിരുന്നു രണ്ടാമത്തെ എപ്പിസോഡിന്റെ സംപ്രേക്ഷണം. രണ്ടാം എപ്പിസോഡില്‍ അതിഥികളായി വന്നത് സാറ അലി ഖാനും ജാന്‍വി കപൂറുമായിരുന്നു.

ജാന്‍വിയും സാറയും

ആലിയയേയും രണ്‍വീറിനേയും പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് ജാന്‍വിയും സാറയും. രസകരമായ ഒരുപാട് തുറന്നു പറച്ചിലുകളാണ് ഷോയില്‍ സാറയും ജാന്‍വിയും നടത്തിയത്. ഇതില്‍ ഒന്നായിരുന്നു തങ്ങള്‍ സഹോദരങ്ങളെ ഡേറ്റ് ചെയ്തിരുന്നുവെന്ന തുറന്നു പറച്ചില്‍ ആ സഹോദരങ്ങള്‍ ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

സാറയും ജാന്‍വിയും ഇപ്പോള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ലെന്നതാണ് വസ്തുത. ഇക്കാര്യം സാറയും ജാന്‍വിയും തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിങ്ങള്‍ സഹോദരന്മാരെ പ്രണയിച്ചത് എനിക്ക് ഓര്‍മ്മയുണ്ടെന്ന് കരണ്‍ ജോഹര്‍ വെളിപ്പെടുത്തുകയായിരുന്നു. സാറയേയും ജാന്‍വിയേയും അമ്പരപ്പിച്ചു കൊണ്ടായിരുന്നു കരണ്‍ ജോഹര്‍ ആ വെളിപ്പെടുത്തല്‍ നടത്തിയത്.

സാറയുടേയും ജാന്‍വിയുടേയും കാമുകന്മാര്‍

സാറയുടേയും ജാന്‍വിയുടേയും കാമുകന്മാര്‍ താമസിച്ചിരുന്നത് തന്റെ അതേ ബില്‍ഡിംഗിലായിരുന്നുവെന്നും കരണ്‍ പറഞ്ഞു. എന്നാല്‍ അവര്‍ ആരെന്ന് കരണ്‍ വെളിപ്പെടുത്തിയല്ല. പക്ഷെ അവരെ സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. സാറ അലി ഖാന്‍ വീര്‍ പഹര്യയുമായും ജാന്‍വി കപൂര്‍ ശിഖര്‍ പഹര്യയുമായും പ്രണയത്തിലായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇരുവരും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്റെ പേരക്കുട്ടികളാണ്.

നേരത്തെ തന്നെ ഇവര്‍ക്കൊപ്പമുള്ള താരസുന്ദരിമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ടായിരുന്നു. എന്നാല്‍ നാളുകള്‍ പിന്നിട്ടപ്പോള്‍ രണ്ട് പ്രണയ കഥകളും എല്ലാവരും മറക്കുകയായിരുന്നു.

താരപുത്രിമാർ

താരപുത്രിമാരാണ് സാറയും ജാന്‍വിയും. ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തുകയായിരുന്നു. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. സാറയും മാതാപിതാക്കളുടെ പാത തിരഞ്ഞെടുക്കുകയായിരുന്നു.

അമ്മയായിരുന്നു ജാന്‍വിയെ അരങ്ങേറ്റത്തിനായി തയ്യാറാക്കിയത്. എന്നാല്‍ മകളുടെ അരങ്ങേറ്റ സിനിമ കാണാതെ ശ്രീദേവി മരണപ്പെടുകയായിരുന്നു. ധഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. പിന്നീട് ഗുഞ്ജന്‍ സക്‌സേന, ഗോസ്റ്റ് സ്‌റ്റോറീസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ പുതിയ സിനിമ. നയന്‍താര നായികയായ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്കിലും ജാന്‍വിയാണ് നായിക.

Recommended Video

Krishnaprabha On Bigg Boss: ആര്യ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ? | *Celebrity
ഭാവി താരങ്ങള്‍

കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ആദ്യ ചിത്രം വന്‍ വിജയമായില്ലെങ്കിലും സാറ ശ്രദ്ധ നേടുകയായിരുന്നു. പിന്നീട് സിമ്പ, ലവ് ആജ് കല്‍, അത് രംഗി രേ, തുടങ്ങിയ സിനിമകളില്‍ സാറ അഭിനയിച്ചു. നിരവധി സിനിമകളാണ് സാറയുടേതായി അണിയറയിലുണ്ട്. ബോളിവുഡിലെ ഭാവി സൂപ്പര്‍ നായികമാരായാണ് സാറ അലി ഖാനേയും ജാന്‍വി കപൂറിനേയും കാണുന്നത്.

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X