എനിക്ക് അവരെ ഇഷ്ടമാണ്! രണ്‍ബീറിന്റെ മുന്‍ കാമുകിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് ആലിയ
ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിലുള്ള വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന രണ്‍ബീറും ആലിയയും വിവാഹം കഴിക്കുന്നതായി ആരാധകരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് രണ്‍ബീറും ആലിയയും. ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ സന്തോഷം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ രണ്‍ബീറിന്റെ മുന്‍ കാമുകിമാരെക്കുറിച്ച് ആലിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആലിയയുമായി പ്രണയത്തിലാകുന്നതിനും വിവാഹം കഴിക്കുന്നതിനും മുമ്പ് രണ്‍ബീര്‍ പലരുമായി പ്രമയത്തിലായിരുന്നു. രണ്‍ബീറിന്റെ പ്രണയങ്ങളില്‍ ഏറ്റവും ജനശ്രദ്ധ നേടിയതായിരുന്നു കത്രീന കൈഫും ദീപിക പദുക്കോണുമായുള്ളത്. എന്നാല്‍ കത്രീനയും ദീപികയും ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.

രണ്‍ബീറിന്റെ മുന്‍ കാമുകിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് കോഫി വിത്ത് കരണില്‍ ആലിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കോഫി വിത്ത് കരണിന്റെ സീസണ്‍ 7 ന്റെ ആദ്യത്തെ എപ്പിസോഡില്‍ രണ്‍വീര്‍ സിംഗിനൊപ്പം അതിഥിയായി എത്തിയതായിരുന്നു ആലിയ ഭട്ട്. പരിപാടിക്കിടെ കരണ്‍ ജോഹറാണ് ആലിയയോട് രണ്‍ബീറിന്റെ മുന്‍ കാമുകിമാരെക്കുറിച്ച് ചോദിച്ചത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
റാപ്പിഡ് ഫയര്‍ റൗണ്ടിനിടെയാണ് കരണ്‍ ജോഹര്‍ എങ്ങനെയാണ് പങ്കാളിയുടെ മുന്‍കാമുകിമാരുമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നതെന്നാണ് കരണ്‍ ജോഹര്‍ ചോദിച്ചത്. കുറച്ച് നേരം ആലോചിച്ച ശേഷം രണ്‍ബീറിന്റെ മുന്‍ കാമുകിമാരുമായി താന്‍ നല്ല സൗഹൃദത്തിലാണെന്നും രണ്ട് പേരേയും താന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും ആലിയ പറയുകയായിരുന്നു. എന്നാല്‍ വേറെയും പേരുകളുണ്ടെന്നും എന്നാല്‍ തനിക്ക് അവരെ അറിയില്ലെന്നും ആലിയ പറഞ്ഞു.

ആലിയയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീര്‍ കത്രീനയുമായും ദീപികയുമായി പ്രണയത്തിലായിരുന്നു. രണ്ട് പ്രണയങ്ങളും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് അവസാനിക്കുന്നത്. എന്നാല്‍ രണ്‍ബീറുമായി പ്രണയത്തിലായ ശേഷവും ഇരുവരും ആലിയയുടെ സുഹൃത്തുക്കളാണ്. ആലിയയും കത്രീനയും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ മറ്റൊരു നായിക.
താനും രണ്‍ബീറും തമ്മില്‍ അടുപ്പത്തിലാകുന്നതിനെക്കുറിച്ചും ആലിയ മനസ് തുറക്കുന്നുണ്ട്. ആലിയയ്ക്ക് നേരത്തെ തന്നെ രണ്‍ബീറിനോട് ക്രഷുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഇരുവരും ബ്രഹ്‌മാസ്ത്ര എന്ന സിനിമയ്ക്കായി ഒരുമിക്കുന്നത്. സിനിമയ്്ക്കായുള്ള വര്‍ക്ക് ഷോപ്പിനായി വിദേശത്തേക്ക് പോകുമ്പോള്‍ അടുത്തടുത്തായിരുന്നു രണ്‍ബീറും ആലിയയും ഇരുന്നത്. ആ സംസാരമാണ് തങ്ങളെ പ്രണയത്തിലേക്ക് എത്തിച്ചതെന്നാണ് ആലിയ പറയുന്നത്.

എങ്ങനെയായിരുന്നു രണ്‍ബീര്‍ തന്നെ പ്രൊപ്പോസ് ചെയ്തതെന്നും ആലിയ വെളിപ്പെടുത്തുന്നുണ്ട്. മസൈ മാറ വനത്തിലൂടെയുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. മറ്റാരും കൂടെയുണ്ടായിരുന്നില്ല. ഒട്ടും പ്രതീക്ഷിക്കാതെ രണ്‍ബീര്‍ മോതിരം പുറത്തെടുക്കുകയായിരുന്നുവെന്നും വളരെ റൊമാന്റിക് ആയിരുന്നു ആ നിമിഷമെന്നും ആലിയ പറയുന്നു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥനയുടേയും മോതിരമിടുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ എടുക്കാനായി രണ്‍ബീര്‍ രഹസ്യമായി ഫോട്ടോഗ്രാഫര്‍മാരെ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും എല്ലാം കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്നും ആലിയ പറയുന്നു.
Recommended Video

അതേസമയം കോഫി വിത്ത് കരണ്‍ തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ആദ്യ എപ്പിസോഡില്‍ രണ്‍വീറും ആലിയയും എത്തിയപ്പോള്‍ സമാന്ത, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, കിയാ അദ്വാനി, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങളാണ് ഷോയില്‍ ഇനി എത്താനുള്ളത്. എന്നും വാര്‍ത്തകളില്‍ നിറയുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്.


Click it and Unblock the Notifications











