അയാള്‍ക്ക് എന്നോട് ക്രഷ് ആയിരുന്നു! അധ്യാപകനെ പഞ്ചാരയടിച്ച കഥ പറഞ്ഞ് ജാന്‍വി
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. സീസണ്‍ 7 നുമായാണ് കരണ്‍ ജോഹര്‍ എത്തിയിരിക്കുന്നത്. ഏഴാം സീസണിനും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. രണ്ടാം എപ്പിസോഡില്‍ അതിഥികളായി വന്നത് സാറ അലി ഖാനും ജാന്‍വി കപൂറുമായിരുന്നു.
രസകരമായ ഒരുപാട് തുറന്നു പറച്ചിലുകളാണ് ഷോയില്‍ സാറയും ജാന്‍വിയും നടത്തിയത്. ഇതിലൊന്നായിരുന്നു രക്ഷപ്പെടാനായി പഞ്ചാരയടിച്ചുവെന്നത്. ജാന്‍വിയായിരുന്നു തന്റെ രസകരമായ അനുഭവം പങ്കുവച്ചത്. ടീച്ചറോട് ഫ്‌ളേര്‍ട്ട് ചെയ്ത കഥയാണ് ജാന്‍വി പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

തന്റെ അധ്യാപകനോടായിരുന്നു ജാന്‍വി പഞ്ചാരയടിച്ചത്. അദ്ദേഹത്തിന് തന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്നും ജാന്‍വി പറയുന്നുണ്ട്. എന്നാല്‍ അധ്യാപകന്റേ പേര് മറന്നുവെന്ന് പറയുന്ന ജാന്‍വി അദ്ദേഹത്തിന് കഷണ്ടിയായിരുന്നുവെന്നും കുടവയറുണ്ടായിരുന്നുവെന്നും കാണാന്‍ ക്യൂട്ട് ആയിരുന്നുവെന്നും പറയുന്നു. ക്ലാസില്‍ മതിയായ ഹാജര്‍ ഇല്ലാതെ വന്നതോടെ രക്ഷപ്പെടാന്‍ നോക്കുകയായിരുന്നു താനെന്നാണ് ജാന്‍വി പറയുന്നത്.
''സോറി സാര്‍, ശരിക്കും സോറി. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. നിന്റെ കണ്ണുകള്‍ മനോഹരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേയോ എന്ന് ചോദിച്ചപ്പോള്‍ അതെ ഡിസ്‌നി ഐയ്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയേ നിന്നെ ഇനി വിളിക്കുകയുള്ളൂവെന്നും പറഞ്ഞു. ഒരു വര്‍ഷം മുഴുവന്‍ തന്നെ ആ പേരാണ് വിളിച്ചതെന്നും ജാന്‍വി പറയുന്നുണ്ട്'' എന്നാണ് ജാന്‍വി പറഞ്ഞത്.

പിന്നാലെ താനും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സാറയും പറഞ്ഞു. താന്‍ പലപ്പോഴും എന്തെങ്കിലും മോശമായി പറയുമെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് പഞ്ചാരയടിക്കുന്നതെന്നും സാറ പറയുന്നു. സാറയും ജാന്‍വിയും വളരെ അടുത്ത സുഹൃത്തുക്കളാണ്.
താരപുത്രിമാരാണ് സാറയും ജാന്‍വിയും. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തുകയായിരുന്നു. സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍.

ധഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ ഒരിടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ പുതിയ സിനിമ. നയന്‍താര നായികയായ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്കിലും ജാന്‍വിയാണ് നായിക.
അതേസമയം, കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായില്ലെങ്കിലും സാറ ശ്രദ്ധ നേി. പിന്നീട് സിമ്പ, ലവ് ആജ് കല്‍, അത് രംഗി രേ, തുടങ്ങിയ സിനിമകളില്‍ സാറ അഭിനയിച്ചു. നിരവധി സിനിമകളാണ് സാറയുടേതായി അണിയറയിലുണ്ട്. ബോളിവുഡിലെ ഭാവി സൂപ്പര്‍ നായികമാരായാണ് സാറ അലി ഖാനേയും ജാന്‍വി കപൂറിനേയും കാണുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലേയും താരങ്ങളാണ്.

ഒരുപാട് ആരാധകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് അഭിമുഖകള്‍ കോഫി വിത്ത് കരണ്‍ നല്‍കിയിട്ടുണ്ട്. വലിയൊരു താരനിര തന്നെ ഷോയില്‍ അതിഥികളായി എത്താനുണ്ട്. സമാന്ത, അക്ഷയ് കുമാര്‍, ഗൗരി ഖാന്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി തുടങ്ങിയവര്‍ അതിഥികളായി എത്താനിരിക്കുകയാണ്.


Click it and Unblock the Notifications