ഗര്‍ഭിണിയെന്ന വാര്‍ത്തകള്‍ ശരിയോ? വിക്കിയുമായുള്ള ലൈംഗിക ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് കത്രീന

ബോളിവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ വലിയ താരങ്ങളുടെ സാന്നിധ്യമാണ് െേഷാ ജനപ്രീയമാക്കി മാറ്റുന്നത്. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറാണ് ഷോയുടെ അവതാരകന്‍. അതിഥികളായി എത്തുന്ന താരങ്ങളുടെ തുറന്നു പറച്ചിലുകള്‍ മുതല്‍ കരണിന്റെ ചോദ്യങ്ങള്‍ വരെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നും വിവാദങ്ങളും കോഫി വിത്ത് കരണിന് ചുറ്റുമുണ്ട്.

താരങ്ങളുടെ തുറന്നു പറച്ചിലുകളും മറുപടികളുമൊക്കെ വാര്‍ത്തകളാകുമ്പോള്‍ കരണിന്റെ ചോദ്യങ്ങളും അതിഥികളെ തിരഞ്ഞെടുക്കുന്നതിലെ പക്ഷപാതവുമൊക്കെ നിരന്തരം വിമര്‍ശിക്കപ്പെടാറുണ്ട്. പക്ഷെ ഇതൊന്നും കോഫി വിത്ത് കരണിന്റെ മുന്നോട്ടുള്ള പാതയെ തടയുന്നില്ല. വലിയ പ്രേക്ഷക പിന്തുണയുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍.

 കോഫി വിത്ത് കരണ്‍

കോഫി വിത്ത് കരണില്‍ അതിഥിയായി എത്തുക എന്നത് തന്നെ ബോളിവുഡിലെ മുന്‍നിരയില്‍ ആണെന്നതിന്റെ തെളിവാണെന്നാണ് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുള്ളത്. ബോളിവുഡില്‍ ബന്ധങ്ങളൊന്നുമില്ലാതെ വന്ന പല താരങ്ങളും ഷോയില്‍ അതിഥികളാകാറില്ലെന്നത് ഇതിന്റെ തെളിവായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്തായാലും ഇപ്പോഴിതാ കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്. ഇക്കാലയളവില്‍ ഷോയ്‌ക്കെതിരേയും കരണ്‍ ജോഹറിനെതിരേയും പല തരത്തിലുള്ള ആരോപണങ്ങളും വിവാദങ്ങളുമുയര്‍ന്നിരുന്നു. എന്തായാലും ഷോയുമായി തിരികെ വരാന്‍ കരണ്‍ ജോഹര്‍ തീരുമാനിക്കുകയായിരുന്നു. വന്‍ ഹിറ്റായി മാറിയ ആദ്യത്തെ എപ്പോസിഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു.

വലിയ താരനിര

പിന്നാലെ സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ, സമാന്ത, അക്ഷയ് കുമാര്‍ എന്നിവരുമെത്തി. ഇന്ന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആമിര്‍ ഖാനും കരീന കപൂറുമായിരുന്നു. ഇനിയങ്ങോട്ട് വരാനിരിക്കുന്ന എപ്പിസോഡുകളിലും വലിയ താരനിര തന്നെ എത്തുന്നുണ്ട്. ഇഷാന്‍ ഖട്ടര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, ഗൗരി ഖാന്‍, തുടങ്ങിയവര്‍ വരും എപ്പിസോഡില്‍ കരണ്‍ ജോഹറിനൊപ്പം കോഫി കുടിക്കാനെത്തും.

അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന അതിഥികളില്‍ ഒരാള്‍ കത്രീന കൈഫാണ്. വിവാഹ ശേഷം കത്രീന പങ്കെടുക്കുന്ന ആദ്യത്തെ അഭിമുഖമായിരിക്കും കോഫി വിത്ത് കരണ്‍. വിവാഹ ശേഷം മാധ്യമങ്ങള്‍ക്കൊന്നും കത്രീന അഭിമുഖം നല്‍കിയിട്ടില്ല. സമീപ കാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു കത്രീനയും വിക്കി കൗശലും തമ്മിലുള്ള വിവാഹം. താരദമ്പതികളുടെ വിവാഹ ജീവിതത്തെക്കുറിച്ച് അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കത്രീനയും വിക്കിയും

കോഫി വിത്ത് കരണ്‍ നിമിത്തമാണ് കത്രീനയും വിക്കിയും ഒരുമിക്കുന്നത്. ഒരിക്കല്‍ താനും വിക്കിയും നല്ല ജോഡികളാണെന്ന് കോഫി വിത്ത് കരണില്‍ കത്രീന പറഞ്ഞിരുന്നു. പിന്നാലെയാണ് കത്രീനയും വിക്കിയും അടുപ്പത്തിലാകുന്നത്. തങ്ങളുടെ പ്രണയ കഥയും എങ്ങനെയാണ് വിക്കി തന്നെ വിവാഹത്തിനായി പ്രൊപ്പോസ് ചെയ്തതെന്നും കത്രീന ഷോയില്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കത്രീനയുടേയും വിക്കിയുടേയും ദാമ്പത്യ ജീവിതം ചര്‍ച്ചയാകുന്നത് പോലെ തന്നെ ഇരുവരുടേയും ലൈംഗികജീവിതവും ഇത്തവണ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സീസണിലെ ഇതുവരെയുള്ള എല്ലാ അതിഥികളോടും കരണ്‍ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചിരുന്നു. അതേസമയം വിക്കിയോടൊപ്പം ഷോയിലേക്ക് വരുന്നത് കത്രീന നിരസിച്ചിരുന്നു. തന്റെ പുതിയ സിനിമയായ ഭൂത് പോലീസിലെ താരങ്ങളായ ഇഷാന്‍ ഖട്ടര്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ക്കൊപ്പമായിരിക്കും കത്രീന വരിക.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
ഗര്‍ഭിണി

കത്രീന ഗര്‍ഭിണിയാണെന്ന് ഈയ്യടുത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തെ പുറത്തേക്ക് കാണാതായതോടെയായിരുന്നു ഈ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതേക്കുറിച്ചും താരം ഷോയില്‍ സംസാരിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരിട്ട് ഷോയിലെത്തില്ലെങ്കിലും വീഡിയോ കോളിലൂടെ വിക്കിയും കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X