For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെലിയാന്‍ ഐസ് കട്ട തിന്ന കത്രീന കൈഫ്; സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി വിക്കി കൗശല്‍!

  |

  കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് വിക്കി കൗശവും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ്. തങ്ങളുടെ വ്യക്തിജീവിതത്തിലെ പല രസകരമായ കഥകളും ഇരുവരും ഷോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതിനിടെ കത്രീനയെക്കുറിച്ച് സിദ്ധാര്‍ത്ഥ് നടത്തിയൊരു വെളിപ്പെടുത്തല്‍ വിക്കിയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷി

  കത്രീനയും സിദ്ധാര്‍ത്ഥും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തിയ കാല ചഷ്മ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഈ പാട്ടില്‍ ഫിറ്റായിരിക്കാന്‍ വേണ്ടി കത്രീന ചെയ്തതിനെക്കുറിച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തല്‍. താരം പറയുമ്പോള്‍ മാത്രമാണ് ഭര്‍ത്താവായ വിക്കി പോലും ഇക്കാര്യം അറിഞ്ഞിരുന്നത് എന്നതാണ് രസകരമായ കാര്യം.

  കാല ചഷ്മയുടെ ഷൂട്ടിംഗ് സമയത്ത് കത്രീന ഐസ് കട്ടയായിരുന്നു കഴിച്ചിരുന്നതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ശരീരം ഹൈഡ്രേറ്റഡ് ആയിരിക്കാനും മെലിഞ്ഞിരിക്കാനും വേണ്ടിയായിരുന്നു കത്രീന ഐസ് കട്ട മാത്രം കഴിച്ചിരുന്നതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇത് കേട്ടതും ഞെട്ടിയ വിക്കി എന്ത് എന്ന് അമ്പരക്കുന്നുണ്ട്.

  ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു. ഈയ്യടുത്തായിരുന്നു വിക്കിയും കത്രീനയും വിവാഹം കഴിച്ചത്. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു വിക്കിയുടേയും കത്രീനയുടേയും. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

  വളരെയധികം സ്വകാര്യമായ ചടങ്ങായിരുന്നു കത്രീനയുടേയും വിക്കിയുടേയും വിവാഹം. ചടങ്ങുകളിലേക്ക് വളരെ ചുരുക്കം ചിലരെ മാത്രമേ ക്ഷണിച്ചിരുന്നില്ല. ശക്തമായ സുരക്ഷയും വിവാഹത്തിനായി ഒരുക്കിയിരുന്നു. വിവാഹം നടന്ന റിസോര്‍ട്ടിലേക്ക് പുറമെ നിന്നും ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വേദിയില്‍ പ്രവേശനമുണ്ടായിരുന്നില്ല.

  വിവാഹത്തിന് എത്തിയവരെ പോലും ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ അനുവദിച്ചിരുന്നില്ല. എന്തിന് മൊബൈല്‍ ഫോണോ ക്യാമറയോ വിവാഹം നടക്കുന്നിടത്തേക്ക് കൊണ്ടു വരാന്‍ പോലും അനുവദിച്ചിരുന്നില്ല. വിവാഹം നടക്കുന്ന റിസോര്‍ട്ടിന് മുകളിലൂടെ ഡ്രോണുകള്‍ പറത്തുന്നതിന് പോലും വിലക്കുണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറം ലോകം കാണുന്നത് പോലും വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വിക്കിയും കത്രീനയും പുറത്ത് വിടുമ്പോള്‍ മാത്രമാണ്.


  ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിക്കിയും കത്രീനയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹ ശേഷം കത്രീന പൊതുപരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല. അഭിമുഖങ്ങളും നല്‍കിയിരുന്നില്ല. ഇതിനിടെ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള കത്രീനയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. ചിത്രങ്ങളില്‍ കത്രീന തന്റെ വയര്‍ മറച്ചുപിടിക്കുന്നതും വളരെ ലൂസായ വസ്ത്രം ധരിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു.

  ഇതോടെയാണ് വിക്കിയും കത്രീനയും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഉടനെ തന്നെ ഇരുവരും ഈ സന്തോഷ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിക്കിയ്ക്ക് പിന്നാലെ കത്രീനയും കോഫി വിത്ത് കരണില്‍ അതിഥിയായി എത്തുന്നത്. ഈ സമയത്ത് കത്രീന വാര്‍ത്ത പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുളള നടനാണ് വിക്കി കൗശല്‍. സര്‍ദ്ദാര്‍ ഉദ്ദം ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയും വിക്കിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഉറിയ്ക്ക് ശേഷം പട്ടാള വേഷത്തില്‍ മടങ്ങിയെത്തുന്ന സാം ബഹദൂര്‍ ആണ് വിക്കിയുടെ പുതിയ സിനിമ. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഫാത്തിമ സന ഷെയ്ഖുമാണ് നായികമാര്‍. പിന്നാലെ കിയാര അദ്വാനി, ഭൂമി പേഡ്‌നേക്കര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഗോവിന്ദ നാം മേര എന്ന ചിത്രവും അണിയറയിലുണ്ട്.

  Read more about: vicky kaushal katrina kaif
  English summary
  Koffee With Karan: Siddharth Reveals Katrina Kaif Ate Ice Cubes For Kaala Chasma Vicky Is Shocked
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X