For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നതാഷയെ പ്രണയിക്കുമ്പോള്‍ തന്നെ പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തി വരുണ്‍ ധവാന്‍

  |

  ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്താല്‍ ഹിറ്റായി മാറിയ ഷോയാണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ കരണ്‍ ജോഹര്‍ ആണ് ഷോയുടെ അവതാരകന്‍. തന്റെ അതിഥികളെ തിരഞ്ഞെടുക്കുന്നതിലും അവരോട് ചോദിക്കുന്ന ചോദ്യങ്ങളിലുമെല്ലാം കരണ്‍ കാണിക്കുന്ന പക്ഷം വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും കോഫി വിത്ത് കരണിന്റെ ജനപ്രീതിയ്ക്ക് കുറവ് വന്നിട്ടില്ല. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

  Also Read: 'കല്യാണം കഴിഞ്ഞിട്ട് നാല് മാസം പക്ഷെ മൈഥിലി അഞ്ച് മാസം ഗര്‍ഭിണി?, സംശയവുമായി സോഷ്യൽമീഡിയ'; ചർച്ചകളിങ്ങനെ!

  എഴാം സീസണുമായാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ തിരിച്ചുവന്നിരിക്കുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു ആദ്യത്തെ എപ്പിസോഡിലെ അതിഥികള്‍. അക്ഷയ് കുമാര്‍, സമാന്ത, കത്രീന കൈഫ്, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, ആമിര്‍ ഖാന്‍, കരീന കപൂര്‍, സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, തുടങ്ങിയ താരങ്ങള്‍ ഇതിനോടകം കോഫി വിത്ത് കരണിലെത്തിയിട്ടുണ്ട്.

  കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് അനില്‍ കപൂറും വരുണ്‍ ധവാനുമായിരുന്നു. കരണ്‍ നിര്‍മ്മിച്ച പുറത്തിറങ്ങിയ ജുഗ് ജുഗ് ജിയോയിലെ നായകന്മാരാണ് അനിലും വരുണും. ഇരുവരും തങ്ങളുടെ എനര്‍ജി കൊണ്ട് ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഒരുപോലെ കയ്യടി നേടുന്നവരാണ്. അതുകൊണ്ട് തന്നെ കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡും ഓളം തീര്‍ക്കുകയാണ്.

  Also Read: ജാക്കി ഷ്രോഫിനെ ഞാൻ അന്ന് ഭയപ്പെട്ടിരുന്നു; കോഫി വിത്ത് കരണിൽ തുറന്ന് പറഞ്ഞ് അനിൽ കപൂർ

  രസകരമായ ഒരുപാട് വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട് താരങ്ങള്‍ കോഫി വിത്ത് കരണില്‍. ഇതിലൊന്നായിരുന്നു വിവാഹത്തിന് മുമ്പ് നതാഷയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വരുണ്‍ മനസ് തുറന്നത്. വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തങ്ങള്‍ പലപ്പോഴായി അകന്നിട്ടുണ്ടെന്നാണ് വരുണ്‍ കരണിനോട് പറഞ്ഞത്. തന്റെ ബാല്യകാല സുഹൃത്തായ തനാഷ ദലാലിനെയാണ് വരുണ്‍ വിവാഹം കഴിച്ചത്. 2021 ജനുവരി 24 നായിരുന്നു വിവാഹം.

  വരുണ്‍ ഇന്ന് വിവാഹിതനാണെങ്കിലും നേരത്തെ പല പെണ്‍കുട്ടികളുമായി വരുണിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്. എന്നാല്‍ താന്‍ ഇപ്പോള്‍ വിവാഹിതനാണെന്ന് പറഞ്ഞ് വിഷയം മാറ്റാന്‍ വരുണ്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ കരണ്‍ വരുണിനോട് വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിക്കുകയാണ്. '' മനോഹരമാണ്. എന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും നല്ല കാര്യമാണത്. എന്റെ ജീവിതത്തിലെ ബാലന്‍സിംഗ് ഫാക്ടര്‍ ആണ് അവള്‍. അവള്‍ക്ക് ഡിമാന്റുകളൊന്നുമില്ല. എന്റെ സമയം മാത്രം മതി. അവള്‍ നല്ലവളാണ്'' എന്നായിരുന്നു വരുണ്‍ പറഞ്ഞത്.

  Also Read: സംവിധായകനാക്കിയത് പൃഥ്വിരാജ്; അതിനൊന്നും പോവണ്ടന്ന് മമ്മൂക്ക ഉപദേശിച്ചു: കലാഭവൻ ഷാജോൺ

  പിന്നാലെയാണ് വരുണും നതാഷയും തമ്മിലില്‍ പലപ്പോഴായി പിരിഞ്ഞിട്ടുണ്ടെന്ന് കരണ്‍ വെളിപ്പെടുത്തുന്നത്. തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമാണ് നതാഷ എന്നാണ് വരുണ്‍ പറയുന്നതെങ്കിലും പ്രണയത്തിലായിരുന്ന കാലത്ത് പല പെണ്‍കുട്ടികളുമായി വരുണിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്. അവിഹിത ബന്ധത്തെക്കുറിച്ച് കരണ്‍ ചോദിച്ചപ്പോല്‍ താനത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു വരുണിന്റെ മറുപടി.

  ''നീ നേരത്തെ നതാഷയുമായൊരു ഓണ്‍ ആന്റ് ഓഫ് ബന്ധത്തിലായിരുന്നില്ലോ. ഇതെങ്ങനെ പറയണമെന്നറിയില്ല, നിനക്ക് ധാരാളം പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നല്ലോ. വിവാഹത്തിന് മുമ്പായിട്ടാണ്. പിന്നെ നീ നിങ്ങളുടെ ബന്ധത്തില്‍ വിശ്വസിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നല്ലോ. നല്ലത്'' എന്നായിരുന്നു കരണിന്റെ വാക്കുകള്‍. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ വരുണ്‍ പറഞ്ഞത് തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്നാല്‍ നതാഷയുടെ ഒരു സ്വഭാവമാണ് അതിന് പ്രേരിപ്പിച്ചതെന്നുമായിരുന്നു.

  'കുട്ടിയായിരിക്കെ ഞാന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. കല്യാണം കഴിച്ച് ജീവിക്കുന്നൊരാളായി എന്നെ എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ നതാഷ ജീവിതത്തിലേക്ക് വന്നതോടെ തലയ്ക്ക് പിന്നിലൊരു തലയണ വച്ചത് പോലൊരു ഫീലിംഗാണ്. സുരക്ഷിതത്വമാണ്. എനിക്ക് അതാണ് വിവാഹം'' എന്നായിരുന്നു വരുണ്‍ പറഞ്ഞത്.

  Read more about: varun dhawan
  English summary
  Koffee With Karan: Varun Dhawan Reveals He Had Many Girls In Life While Dating Natasha Dalal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X