'ദൈവം തരാത്തത് ഡോക്ടര്‍ തരും'; പ്ലാസ്റ്റിക് സര്‍ജറി തുറന്നു പറയുന്ന ആദ്യ താരമായി രാഖി സാവന്ത്!
ലുക്ക് നിലനിര്‍ത്താനും കൂടുതല്‍ ഭംഗി കൈവരിക്കാം താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് ഇന്നത്തെ കാലത്ത് ബോളിവുഡില്‍ പതിവാണ്. ബോളിവുഡ് മാത്രമല്ല ഏത് ഭാഷയിലെ സിനിമാ താരങ്ങളെക്കുറിച്ചും നടക്കുന്ന ചര്‍ച്ചയാണ് പ്ലാസ്റ്റിക് സര്‍ജറിയെന്നത്. എപ്പോഴും പെര്‍ഫെക്ടായിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയും സിനിമാലോകത്തിന്റെ സമ്മര്‍ദ്ദവുമൊക്കെയാണ് താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപത്തില്‍ മാറ്റം വരുത്താനുള്ള കാരണം.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്ന് പറഞ്ഞ ഒരുപാട് താരങ്ങളുണ്ട്. പക്ഷെ പലപ്പോഴും നടിമാര്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചായിരിക്കും സമൂഹം ചര്‍ച്ച ചെയ്യുക. ഇന്നത്തെകാലത്തു പോലും തങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറയാന്‍ പല നടിമാരും മടിക്കുന്നത് അതിന് ശേഷമുണ്ടാകുന്ന സൈബര്‍ ആക്രമണത്തേയും അധിക്ഷേപങ്ങളേയും ഭയന്നിട്ടാണ്.

എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറയാന്‍ തയ്യാറായ ആദ്യത്തെ താരം രാഖി സാവന്താണ്. അന്നും ഇന്നും തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന താരമാണ് രാഖി സാവന്ത്. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം വളരെയധികം നാടകീയമാണ് രാഖിയുടെ ജീവിതം. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ വച്ച് രാഖി നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.
കോഫി വിത്ത് കരണിന്റെ രണ്ടാം സീസണിലായിരുന്നു രാഖി അതിഥിയായി എത്തിയത്. അന്നും ഇന്നത്തേത് പോലെ മറയില്ലാതെ സംസാരിച്ച് ഒരുപാട് പേരുടെ ശ്രദ്ധ നേടാന്‍ രാഖിയ്ക്ക് സാധിച്ചിരുന്നു. ഇതിലൊന്നായിരുന്നു തന്റെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് താരം നടത്തിയ തുറന്ന് പറച്ചില്‍. ''ദൈവത്തിന് തരാന്‍ പറ്റാത്തത് ഡോക്ടര്‍ തരും'' എന്നായിരുന്നു താരം പറഞ്ഞത്.

പാട്ടുപാടാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ''അമിത് ജീ പാടുന്നു. സഞ്ജു സര്‍ പാടുന്നു, ആമിര്‍ ഖാന്‍ പാടുന്നു, പിന്നെ എന്തുകൊണ്ട് എനിക്ക്, രാഖി സാവന്തിന്, പാടിക്കൂടാ'' എന്നായിരുന്നു രാഖിയുടെ മറുപടി. ഹിന്ദിയിലായിരുന്നു രാഖി സാവന്ത് സംസാരിച്ചത്. അതേക്കുറിച്ചും താരത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ''ഞാന്‍ ഇംഗ്ലീഷില്‍ നിങ്ങളോട് സംസാരിക്കാത്തത്, എന്റെ ഇംഗ്ലീഷ് എനിക്ക് മാത്രമാണ് മനസിലാവുക, നിങ്ങള്‍ക്കോ ജനങ്ങള്‍ക്കോ മനസിലാവില്ല എന്നത് കൊണ്ടാണ്'' എന്നായിരുന്നു രാഖി പറഞ്ഞത്.
പിന്നീടൊരു ഘട്ടത്തില്‍ ശരീരത്തില്‍ ഏത് ഭാഗത്തിലാണ് മാറ്റം വരുത്തേണ്ടത് എന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നുണ്ട്. ''എനിക്ക് എന്റെ ശരീരത്തിലെ ഒരുഭാഗവും മാറ്റേണ്ടതില്ല. കാരണം ഞാന്‍ നേരത്തെ തന്നെ അതൊക്കെ മാറ്റിയിട്ടുണ്ട്'' എന്നായിരുന്നു ഇതിന് രാഖി നല്‍കിയ മറുപടി.

രാഖി ഈയ്യടുത്ത് ബിഗ് ബോസിലുമെത്തിയിരുന്നു. അവിടേയും ജനശ്രദ്ധ നേടാന്‍ രാഖിയ്ക്ക് സാധിച്ചിരുന്നു. നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ച് ഷോയ്ക്ക് അകത്തും പുറത്തും താരമായി മാറുകയായിരുന്നു രാഖി സാവന്ത്. എന്നും വിവാദങ്ങളുടെ കൂട്ടുകാരിയാണ് രാഖി സാവന്ത്. താരത്തിന്റെ വിവാഹവും വിവാഹ മോചനവുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നതാണ്.
കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ബോളിവുഡിലെ ആദ്യത്തെ സത്യസന്ധയായ താരമാണ് രാഖിയെന്നും അതിന് ശേഷമാണ് ആളുകള്‍ പരസ്യമായി പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് പറയാന്‍ തുടങ്ങിയതെന്നും കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. കോഫി വിത്ത് കരണ്‍ 7നുമായി മടങ്ങിയെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍.

കോഫി വിത്ത് കരണ്‍ സീസണ്‍ 7 ലെ ആദ്യത്തെ എപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു സംപ്രേക്ഷണം ചെയ്തത്. രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമായിരുന്നു ആദ്യത്തെ അതിഥികള്‍. ആദ്യത്തെ എപ്പിസോഡ് പ്രതീക്ഷിച്ചത് പോലെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. വന്‍ താരനിരയാണ് വരും ദിവസങ്ങളില്‍ കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനെത്തുക.


Click it and Unblock the Notifications











