For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവർ വിചിത്ര സ്വഭാവക്കാരാണ്'; സെയ്‌ഫിനെയും അമൃതയെയും കുറിച്ച് സാറ പറഞ്ഞത് വൈറലാകുന്നു

  |

  ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് താരപുത്രിയായ സാറ അലി ഖാൻ. ബോളിവുഡിലെ സൂപ്പർ താരമായ സെയ്‌ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിംഗിന്റെയും മകളായ സാറ ആരാധകർക്കും ഏറെ പ്രിയങ്കരിയാണ്. സെയ്‌ഫും അമൃതയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇവരുടെ പ്രണയവും വിവാഹവും വേര്പിരിയലുമൊക്കെ ഇന്നും ചർച്ചയാകാറുണ്ട്.

  1991 ലാണ് സെയ്‌ഫും അമൃതയും വിവാഹിതാരാകുന്നത്. 2004 ഓടെ ഇരുവരും. സാറയെ കൂടാതെ ഇബ്രാഹിം അലി ഖാൻ എന്നൊരു മകനും കൂടി ഇവർക്കുണ്ട്. സെയ്‌ഫും അമൃതയും വിവാഹമോചനം നേടിയ ശേഷവും രണ്ടുപേരോടും ഒരുപോലെ സമയം ചെലവഴിക്കുന്ന മകളാണ് സാറ. സെയ്ഫിനും ഇപ്പോഴത്തെ ഭാര്യ കരീന കപൂറിന് ഒപ്പവും അവരുടെ വീട്ടിൽ സാറയെ പലപ്പോഴും കാണാറുണ്ട്.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  അമൃതയ്‌ക്കൊപ്പവും സാറ സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാം. അവർക്കൊപ്പമുള്ള യാത്ര ചിത്രങ്ങൾ സാറ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അമ്മ അമൃതയ്‌ക്കൊപ്പം സുവർണ ക്ഷേത്രം സന്ദർശിച്ചതിന്റെയും ലണ്ടനിൽ അച്ഛൻ സെയ്ഫിനൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ചിത്രങ്ങൾ സാറ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, അമൃതയും സെയ്‌ഫും വിചിത്ര സ്വഭാവക്കാരാണെന്ന് സാറ ഒരിക്കൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  കോഫി വിത്ത് കരണിന്റെ ഒരു പഴയ എപ്പിസോഡിലാണ് സാറ ഇക്കാര്യം പറഞ്ഞത്, സെയ്ഫിനൊപ്പമാണ് സാറ ഷോയിൽ പങ്കെടുത്തത്. അതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഷോയിൽ തന്റെ അമ്മയും അച്ഛനുമായി തർക്കിക്കുമ്പോൾ അവർ പരസ്പരം കുറ്റപ്പെടുത്തുന്നത് എങ്ങനെയാണെന്ന് സാറ വെളിപ്പെടുത്തുകയായിരുന്നു.

  Also Read: ആശുപത്രിയിൽ വെച്ച് കുഞ്ഞ് മാറി; നീ പഞ്ചാബിയാണെന്ന് അമ്മ ഇപ്പോഴും കളിയാക്കും: റാണി മുഖർജി പറഞ്ഞത്

  സാറ തർക്കിക്കുമ്പോൾ അമൃത, നീ അച്ഛനെ പോലെയാണെന്നും തിരിച്ചാകുമ്പോൾ തിരിച്ചും പറയുമെന്നാണ് സാറ പറഞ്ഞത്. 'ഓ, നീ സെയ്ഫിനെപ്പോലെയാണ് എന്ന് അമ്മ പറയും, നീ എന്തിനാണ് നിന്റെ അമ്മയെപ്പോലെ സംസാരിക്കുന്നത്? എന്നാകും അച്ഛൻ പറയുക. ഞാൻ പറയുന്നത് നിങ്ങൾ ഒരു കുട്ടിയെ ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ, എന്ത് സംഭവിക്കുമെന്ന് നിങ്ങൾ മനസിലാക്കണമായിരുന്നു. നിങ്ങൾ രണ്ടുപേരും വിചിത്ര സ്വഭാവക്കാരാണ്, അതിനാൽ ഞാനും അങ്ങനെയാണ്, എന്തായാലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' സാറ സെയ്ഫിനെ മുന്നിലിരുത്തി പറഞ്ഞു.

  Also Read: രാജുവിന്റെ കവിത വായിച്ച് പ്രിൻസിപ്പൽ വിളിപ്പിച്ചു, മകന് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ചോദിച്ചത്; ഓർത്ത് മല്ലിക

  ബി ടൗണിലെ മുൻനിര നടിമാരിൽ ഒരാളാണ് സാറ ഇന്ന്. ലവ് ആജ് കൽ, സിംബ, അത്രംഗി രേ തുടങ്ങിയ സിനിമകളിലെ മികച്ച വേഷങ്ങളിലൂടെയാണ് സാറ ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ആദ്യ സിനിമയ്ക്കു തന്നെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് അടക്കം സാറ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമാണ് സാറയ്ക്കുള്ളത്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും സാറ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

  അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത അത്രംഗി രേയിൽ ആണ് സാറ അവസാനമായി അഭിനയിച്ചത്. മാസി സംവിധാനം ചെയ്യുന്ന ഗ്യാസ് ലൈറ്റ് ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന വിക്കി കൗശൽ നായകനാവുന്ന പേരിടാത്ത ചിത്രവുമാണ് അണിയറയിൽ ഒരുങ്ങുന്നത്.

  Read more about: sara ali khan
  English summary
  Koffee With Karan: When Sara Ali Khan Opens Up Her Father And Mother Are Weird Goes Trending Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X