For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു നായയും ആ സിനിമ കണ്ടില്ല'; സഞ്ജയ് ലീലാ ബന്‍സാലിയെ കടന്നാക്രമിച്ച് സല്‍മാന്‍, പ്രതിരോധിച്ച് ഹൃത്വിക്

  |

  ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആണ് സഞ്ജയ് ലീലാ ബന്‍സാലി. പല താരങ്ങളും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള മോഹം മനസില്‍ സൂക്ഷിക്കുന്നവരാണ്. പല താരങ്ങളുടേയും കരിയര്‍ മാറ്റി മറിച്ച സൂപ്പര്‍ഹിറ്റ് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സഞ്ജയ് ലീലാ ബന്‍സാലിയും സൂപ്പര്‍താരം സല്‍മാന്‍ ഖാനും തമ്മിലുളള സൗഹൃദം എല്ലാവര്‍ക്കും അറിയുന്നതാണ്. ഖാമോഷി, ഹം ദില്‍ ദേ ചുക്കേ സനം, സാവരിയ്യ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  2010 ല്‍ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗുസാരിഷ് എന്ന സിനിമ റിലീസ് ആകുന്നതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ പരസ്യമാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുസാരിഷില്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സഞ്ജയ് ലീലാ ബന്‍സാലി നായകനാക്കിയത് ഹൃത്വിക് റോഷനെയായിരുന്നു. ഇതാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് വിലയിരുത്തലുകള്‍. വിശദമായി വായിക്കാം.

  റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ ആണ് ബന്‍സാലിയെ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ദ പ്രസ്റ്റീജിന്റെ ഡിവിഡി നല്‍കുന്നത്. ഈ ചിത്രമാണ് ഗുസാരിഷ് ഒരുക്കാനുള്ള പ്രചോദനമായി മാറുന്നത്. ചിത്രത്തില്‍ തന്റെ മുന്‍ കാമുകി ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കണമെന്നായിരുന്നു സല്‍മാന്‍ ഖാന്റെ ആഗ്രഹം. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം മൂലം അത് നടന്നില്ല. പക്ഷെ സല്‍മാന്‍ ഖാന് പകരം ഹൃത്വിക് റോഷനേയും ഐശ്വര്യയേയും പ്രധാന വേഷങ്ങള്‍ ഏല്‍പ്പിച്ചു കൊണ്ട് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ഒരുക്കുകയായിരുന്നു. ഇത് സല്‍മാന്‍ ഖാനെ ചൊടിപ്പിക്കുകയായിരുന്നു.

  തന്നെ ഒഴിവാക്കിയത് പക്ഷെ സല്‍മാന്‍ ഖാന് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. ഇതോടെ സല്‍മാന്‍ ഖാന്‍ പരസ്യമായി തന്നെ ചിത്രത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സല്‍മാന്‍ ഖാന്‍ തുറന്നടിച്ചത്. ''അതിന് ചുറ്റും ഈച്ച പറക്കുന്നുണ്ട്. പക്ഷെ ഒരു കൊതുക് പോലും കാണാന്‍ പോയില്ല. ഒരു പട്ടി പോലും പോയില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  പിന്നീട് ബോളിവുഡില്‍ വലിയ താരമാകാന്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിനും സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി ബന്‍സാലിക്കുള്ള കുത്തായിരുന്നു. ''പോയി ബന്‍സാലിയെ കാണുക. അവന്‍ നിങ്ങളെ വച്ച് സിനിമ ചെയ്യും. ഒരുപാട് കാശുണ്ടാക്കും. പക്ഷെ നിങ്ങള്‍ക്ക് ഒന്നും തരില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം. എന്നാല്‍ സല്‍മാന്‍ ഖാന്റെ വാക്കുകള്‍ ചിത്രത്തിലെ നായകനായ ഹൃത്വിക് റോഷനെ ചൊടിപ്പിക്കുന്നതായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''സല്‍മാന്‍ ഖാന്‍ എന്നും നല്ല മനുഷ്യനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ നോക്കി കാണുകയും ആരാധിക്കുകയും ചെയ്ത വ്യക്തിയാണ്. ഇപ്പോഴും അതങ്ങനെയാണ്. അദ്ദേഹം എന്നും ഒരു ഹീറോയാണ്. എന്നും അങ്ങനെയായിരിക്കും. പക്ഷെ, അത് ഹീറോയിസമല്ല. നിങ്ങളുടെ അത്ര ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇല്ലെന്ന് കരുതി ഒരു ഫിലിംമേക്കറെക്കുറിച്ച് തമാശ പറയുകയോ കൡയാക്കുകയോ ചെയ്യുന്നത് ഹീറോയിസമല്ല'' എന്നായിരുന്നു ഹൃത്വിക് റോഷന്‍ പറഞ്ഞത്.

  Also Read: വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ടതൊക്കെ വേദനയായി;സ്ത്രീധനം ചോദിച്ച വിവാഹം മുടങ്ങിയതിനെ കുറിച്ച് സൂര്യ മേനോൻ

  ''ബന്‍സാലിയെക്കുറിച്ച് ആരെങ്കിലും ഇത് പോലെ സംസാരിച്ചാല്‍ എനിക്ക് വിഷമമാകും. എന്റെ അഭിപ്രായത്തില്‍ ഒരു ഹീറോ ഒരിക്കലും അസൂയപ്പെടില്ല. വലിയ വിജയങ്ങള്‍ കൈവരിക്കുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ ലാളിത്യവും സ്‌നേഹവുമുള്ള ആളാക്കുകയാണ് ചെയ്യേണ്ടത്'' എന്നും ഹൃത്വിക് പറഞ്ഞു. സംഭവങ്ങള്‍ക്ക് പിന്നാലെ സല്‍മാന്‍ ഖാനും സഞ്ജയ് ലീലാ ബന്‍സാലിയും തമ്മില്‍ വര്‍ഷങ്ങളോളം മിണ്ടാറു പോലുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. ഒരുമിച്ചൊരു സിനിമ ചെയ്യാന്‍ ആലോചനകളൊക്കെയുണ്ടായിരുന്നു. എന്നാല്‍ ആ സിനിമയും നടന്നില്ല.

  Read more about: salman khan
  English summary
  Koi Kutta Bhi Nahin Gaya When Salman Khan Took Nasty Dig Against Sanjay Leela Bansali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X