'ലെസ്ബിയന്‍ ആണെന്ന് ഞാന്‍ തന്നെ പറഞ്ഞു പരത്തി'; കാസ്റ്റിംഗ് കൗച്ചിനെ നേരിടാന്‍ കൂതറ നായിക ചെയ്തത്‌

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് നൈറ ബാനര്‍ജി. സിനിമയില്‍ ബന്ധങ്ങളോ വേരുകളോ ഇല്ലാതെയാണ് നൈറ കടന്നു വരുന്നതും സാന്നിധ്യം അറിയിക്കുന്നതും. ഹിന്ദിയില്‍ മാത്രമല്ല മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലും നൈറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എങ്കിലും സിനിമയേക്കാള്‍ നൈറയ്ക്ക് ഇടം നല്‍കിയത് സീരിയലുകളായിരുന്നു.

അതേസമയം തന്റെ കരിയറിന്റെ തുടക്കത്തില്‍ മറ്റ് പലരേയും പോലെ നൈറയ്ക്കും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് കാസ്റ്റിംഗ് കൗച്ചിനെ നേരിട്ടതെന്നാണ് തുറന്ന് പറയുകയാണ് നൈറ ബാനര്‍ജി.

Nyra Banerje

''തുടക്കത്തില്‍ ഞആന്‍ എല്ലാവരോടും പറഞ്ഞിരുന്നത് ഞാന്‍ വക്കീലാണെന്നും അതിനാല്‍ അത്തരത്തിലുള്ള സംസാരം എന്നോട് വേണ്ട എന്നുമായിരുന്നു. അതിനാല്‍ എന്നോട് സംസാരിക്കാന്‍ ആരുടേയും ശബ്ദം ഉയര്‍ന്നിരുന്നില്ല. എന്നാലും ചിലര്‍ ശ്രമിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ ഒരു ബ്രോ വൈബ് ഉണ്ടാക്കിയെടുത്തു. അതോടെ ആളുകള്‍ എന്നെ അങ്ങനെ മാത്രം കാണാന്‍ തുടങ്ങി'' എന്നാണ് നൈറ പറയുന്നത്.

അതേസമയം താന്‍ ലെസ്ബിയന്‍ ആണെന്ന് സ്വയം പറഞ്ഞു പരത്തിയതിനെക്കുറിച്ചും നൈറ തുറന്ന് പറയുന്നുണ്ട്. ''ഞാന്‍ സൗത്തില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്ത്, ഞാന്‍ ലെസ്ബിയന്‍ ആണെന്ന് ഞാന്‍ തന്നെ പറഞ്ഞ് പരത്തിയിരുന്നു. സത്യമായിട്ടും ഞാന്‍ തന്നെയാണ് അത് പ്രചരിപ്പിച്ചത്'' നൈറ പറയുന്നു. അതിന് പിന്നിലെ കാരണവും താരം പങ്കുവെക്കുന്നുണ്ട്.

''എന്റെ അമ്മയ്ക്ക് അതേക്കുറിച്ച് അറിയില്ലായിരുന്നു. അത് ബോധപൂര്‍വ്വമുള്ളൊരു തീരുമാനമായിരുന്നു. ഒന്നാമത് എനിക്ക് അവിടുത്തെ ഭാഷ അറിയാത്തതിന്റെ പ്രശ്‌നമുണ്ട്. എനിക്ക് ഷൂട്ടിംഗില്‍ ശ്രദ്ധിക്കണമായിരുന്നു. ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. അത് പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ മറ്റുള്ളവര്‍ എന്നരികിലേക്ക് വരുന്നത് തടയണമായിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ തന്നെ ഞാനൊരു ലെസ്ബിയന്‍ ആണെന്ന് ആളുകളോട് പറഞ്ഞത്. അതോടെ അവര്‍ പിന്മാറി'' എന്നാണ് നൈറ പറയുന്നത്.

Nyra Banerje

തെലുങ്കിലൂടെയാണ് നൈറ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഹിന്ദിയിലും കന്നഡയിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു. ഹിന്ദിയിലാണ് നൈറ ഇപ്പോള്‍ സജീവമായിരിക്കുന്നത്. മലയാളത്തിലും നൈറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ കൂതറയിലൂടെയാണ് നൈറ മലയാളത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഭരത്, സണ്ണി വെയ്ന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ടെലിവിഷനിലും നൈറ നിറ സാന്നിധ്യമാണ്. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള നൈറ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിലായ നൈറയെ കണ്ടത് ബിഗ് ബോസിലായിരുന്നു. ബിഗ് ബോസ് സീസണ്‍ 18 ലെ മത്സരാര്‍ത്ഥിയായിരുന്നു നൈറ. എന്നാല്‍ മൂന്നാമത്തെ ആഴ്ച ഷോയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X