ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ, വച്ചത് സ്റ്റാഫ് തന്നെ; ദുരനുഭവം വെളിപ്പെടുത്തി ദുല്‍ഖറിന്റെ നായിക
താരങ്ങളെ സംബന്ധിച്ച് പലപ്പോഴും നഷ്ടമാകുന്ന ഒന്നാണ് സ്വകാര്യത എന്നത്. എവിടെപ്പോയാലും അവര്‍ക്കു ചുറ്റും ആളുകളും ക്യാമറകളുമുണ്ടാകും. എന്നാല്‍ കണ്‍മുന്നിലുള്ള ക്യാമറകളും ആരാധകരും മാത്രമല്ല, ചിലപ്പോഴൊക്കെ ഒളിക്യാമറകളേയും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. കൂടുതലും നടിമാര്‍ക്കാണ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വരാറുള്ളത്. താരങ്ങളുടെ തീര്‍ത്തും സ്വകാര്യമായ നിമിഷങ്ങള്‍ ഒളി ക്യാമറയിലൂടെ പകര്‍ത്തിയ ശേഷം പ്രചരിപ്പിച്ച സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവത്തില്‍ നിന്നും രക്ഷപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് നടി കൃതി ഖര്‍ബന്ധ. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് കൃതി. ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ച് തനിക്ക് ഒളിക്ക്യാമറ കിട്ടിയെന്നാണ് കൃതിയുടെ തുറന്ന് പറച്ചില്‍. എവിടെ പോയാലും ആദ്യം തന്നെ മുറി പരിശോധിക്കുന്ന ശീലമുണ്ടെന്നും കൃതി പറയുന്നു.

''ആ അനുഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാനൊരു കന്നഡ സിനിമ ചെയ്യുന്ന സമയത്തായിരുന്നു. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഒരു പയ്യന്‍ എന്റെ മുറിയില്‍ ഒളി ക്യാമറ വെക്കുകയായിരുന്നു. എവിടെ ചെന്നാലും ഞാനും എന്റെ സ്റ്റാഫും ആദ്യം തന്നെ മുറി പരിശോധിക്കുന്ന ശീലമുണ്ട്. അവന്‍ ഒട്ടും വിദഗ്ധനായിരുന്നില്ല എന്ന് തോന്നുന്നു. പെട്ടെന്ന് തന്നെ ക്യാമറ കാണാന്‍ സാധിച്ചു. സെറ്റ് ടോപ്പ് ബോക്‌സിന് പിന്നിലായിട്ടാണ് വച്ചിരുന്നത്. ശരിക്കും ഭയപ്പെടുത്തുന്നതാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടി വരുന്നത്'' എന്നായിരുന്നു കൃതി പറഞ്ഞത്.
തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. പിന്നീട് കന്നഡയിലുമെത്തി. കന്നഡ സിനിമകളിലൂടെയാണ് കൃതി താരമായി മാറുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ ശേഷമാണ് കൃതി ബോളിവുഡിലെത്തുന്നത്. രാസ് റീബൂട്ടിലൂടെയാണ് കൃതി ബോളിവുഡിലെത്തുന്നത്. തമിഴിലും അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനൊപ്പം കര്‍വാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഹിന്ദിയിലാണ് കൃതി സജീവമായി അഭിനയിക്കുന്നത്. വീരേ ദി വെഡ്ഡിംഗ്, ഹൗസ്ഫുള്‍ 4, പാഗല്‍പന്തി, 14 ഫേരെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം ഇതാദ്യമായിട്ടല്ല ഒരു നടി ഇത്തരം അനുഭവം തുറന്ന് പറയുന്നത്. നേരത്തെ നടി ദിയ മിര്‍സയും തന്റെ അനുഭവം വെളിപ്പെടുത്തിയിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ ഹോട്ടലുകളില്‍ ചെല്ലുമ്പോള്‍ മുറിയും ബാത്ത് റൂമുമെല്ലാം പരിശോധിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് ദിയ പറയുന്നത്. നടിമാര്‍ കുളിക്കുന്നതടക്കമുള്ള സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് പതിവായതിനാലാണ് താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നാണ് ദിയ പറഞ്ഞത്. ഇപ്പോള്‍ താന്‍ റൂമിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ക്യാമറകളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുമെന്നാണ് ദിയ പറയുന്നത്.
മുമ്പൊരിക്കല്‍ തന്റേയും ഭര്‍ത്താവ് വിരാട് കോലിയുടേയും ഹോട്ടല്‍ മുറിയില്‍ നിന്നുമുള്ള വീഡിയോ പുറത്തായതിനെതിരെ അനുഷ്‌ക ശര്‍മയും രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ബെഡ് റൂമിലെ ദൃശ്യങ്ങളാണ് പുറത്താകുന്നതെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നാണ് അനുഷ്‌ക ചോദിച്ചത്. സമാനമായ രീതിയില്‍ നടി കരീന കപൂറിന്റെ സ്വകാര്യ നിമിഷങ്ങളുടെ ഒളിക്യാമറ ദൃശ്യങ്ങളും ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications