കാസ്റ്റിംഗ് കൗച്ച് നേരിട്ടു, പക്ഷെ ദേഷ്യമല്ല വന്നത്; അനുഭവിക്കാന്‍ സാധിച്ചതില്‍ സന്തോഷിച്ചു: കൃതി കുല്‍ഹാരി

ബോളിവുഡിലെ നിറ സാന്നിധ്യമാണ് കൃതി കുല്‍ഹാരി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നു വരവിലൂടെ താരമായി മാറിയ നടിയാണ് കൃതി കുല്‍ഹാരി. ഫോര്‍ മോര്‍ ഷോട്‌സ് പോലുള്ള സീരീസുകളിലൂടെ മിന്നും പ്രകടനം കാഴ്ചവച്ച കൃതി ഒരുപാട് ആരാധകരേയും നേടിയിട്ടുണ്ട്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കൃതി കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. അതിനാല്‍ ഒരുപാട് കഷ്ടതകള്‍ താരത്തിന് മറി കടക്കേണ്ടി വന്നിട്ടുമുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് കൃതി കുല്‍ഹാരി. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് താരത്തിന് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത്. എന്നാല്‍ തനിക്ക് അയാളോട് ദേഷ്യമല്ല തോന്നിയതെന്നും താരം പറയുന്നു.

Kriti Kulhari

''എനിക്ക് അത്തരത്തിലൊന്നും ഇവിടെ നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ഒരിക്കല്‍ സൗത്തില്‍ വച്ച് ഒരാള്‍ ചോദിച്ചിരുന്നു. ഒരു മീറ്റിംഗിനായി പോയതായിരുന്നു ഞാന്‍. നമ്മള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. പക്ഷെ ഞാനത് നേരിട്ട് അനുഭവിച്ചിട്ടില്ല. എന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. മീറ്റിംഗ് കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു. കാലങ്ങളായി കേട്ടു കൊണ്ടിരുന്നത് ഇപ്പോള്‍ നടക്കുന്നു. നിങ്ങള്‍ കാസ്റ്റിംഗ് കൗച്ചല്ലേ ഉദ്ദേശിച്ചതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അതെ എന്ന് അയാള്‍ പറഞ്ഞു. എന്റെ ഉള്ളില്‍ ഞാന്‍ ചിരിക്കുകയായിരുന്നു. ഒരുപാട് കേട്ടിട്ടുണ്ട്. ഇങ്ങനെയാണല്ലേ ഇവര്‍ ചോദിക്കുക. ഞാന്‍ നോ പറഞ്ഞു. പക്ഷെ ഉള്ളില്‍ അത് അനുഭവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിച്ചു'' എന്നാണ് താരം പറയുന്നത്.

''എനിക്ക് ശരിക്കും അത്ഭുതം തോന്നി. എനിക്ക് ഒട്ടും ദേഷ്യം തോന്നിയില്ല. വളരെ സാധാരണയെന്ന പോലെയാണ് അത് നടന്നത്. ഒട്ടും സീരിയസായിട്ടല്ല ചോദിച്ചത്. അത്രയും സാധാരണയായിരുന്നുവെന്ന് തോന്നുന്നു കാസ്റ്റിംഗ് കൗച്ച്. എല്ലാവരും ചെയ്യുന്നതാണ്, എന്തെങ്കിലും നേടണമെങ്കില്‍ ചെയ്യണം എന്ന അവസ്ഥ. പക്ഷെ എനിക്കത് ഒരു ഓപ്ഷന്‍ അല്ല. എങ്കിലും പറയാന്‍ ഒരു കഥ ആയല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്'' എന്നാണ് താരം പറയുന്നത്.

Kriti Kulhari

''അതല്ലാതെ വേറെ അനുഭവങ്ങളില്ല. പക്ഷെ ഞാന്‍ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. നടക്കുന്നുമുണ്ടാകും. പക്ഷെ ഭാഗ്യവശാല്‍ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതില്ലാതേയും നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മാത്രമല്ല ഇത് ചെയ്താലോ പറ്റു എന്നൊരു ധാരണ ഉണ്ടാകാന്‍ പാടില്ല. ഒന്നും ചെയ്യേണ്ടി വരില്ല. നമുക്ക് എപ്പോഴും നമ്മളുടെ ചോയ്‌സുണ്ട്'' എന്നും കൃതി കുല്‍ഹാരി പറയുന്നുണ്ട്.

തീയേറ്ററിലൂടെയാണ് കൃതിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കിച്ച്ഡി ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഷെയ്ത്താന്‍, പിങ്ക്, ബ്ലാക്ക്‌മെയില്‍, മിഷന്‍ മംഗള്‍, ഉറി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അതേസമയം താരമായി മാറുന്നത് ഫോര്‍ മോര്‍ ഷോട്‌സ് എന്ന ആമസോണ്‍ പ്രൈം സീരീസിലൂടെയാണ്. തുടര്‍ന്ന് ബാര്‍ഡ് ഓഫ് ബ്ലഡ്, ക്രിമിനല്‍ ജസ്റ്റിസ്, ഹ്യുമന്‍, ഷേഖര്‍ ഹോം എന്നീ സീരീസുകളിലും അഭിനയിച്ചു. ബാഡാസ് രവി കുമാര്‍ ആണ് ഏറ്റവും പുതിയ സിനിമ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X