സുന്ദരമായ മുഖത്ത് കത്തിവച്ച് നശിപ്പിച്ചു! ഭംഗി കളഞ്ഞു! പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ? ക്ലാസ് മറുപടി നല്‍കി കൃതി
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍ നിരയിലാണ് കൃതി സനോണിന്റെ സാന്നിധ്യം. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് കൃതി സനോണ്‍ കടന്നു വരുന്നത്. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച കൃതി പിന്നീട് ബോളിവുഡിലേക്ക് എത്തുകയും സ്വന്തമായൊരു ഇടം കണ്ടെത്തുകയുമായിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് കൃതി സനോണ്‍.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കൃതി സനോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങളേയും പോലെ സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രശംസകള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും കൃതി സനോണ്‍ നേരിടാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള കൃതിയുടെ മറുപടി ശ്രദ്ധ നേടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ നിന്നും പല തരത്തിലുള്ള ആക്രമണങ്ങളും കൃതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയത് ഒരു ആരോപണമാണ്. കൃതി പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം കൃതി ആരാധകരുമായി സംവദിക്കാന്‍ ലൈവിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയത്. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്നാണ് അവര്‍ ആരോപിക്കുന്നത്.
സുന്ദരിയായ കൃതി സനോണ്‍ തന്റെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വൃത്തികേടാക്കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. ഈ ആരോപണം നേരിടുന്ന ആദ്യത്തെ താരമല്ല കൃതി സനോണ്‍. ആലിയ ഭട്ട് മുതല്‍ യുവനടിമാരില്‍ മിക്കവര്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് ശേഷം കൃതിയുടെ മുഖം 'പഫി' ആയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിച്ചത്. ഈ ആരോപണത്തിനാണ് കൃതി മറുപടി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇതാദ്യമായിട്ടല്ല കൃതി നേരിടുന്നതും മറുപടി നല്‍കുന്നതും. തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ് കൃതി മറുപടി നല്‍കിയിരിക്കുന്നത്. തന്റെ പുതിയ ചിത്രങ്ങള്‍ക്കൊപ്പം കൃതി പങ്കുവച്ച ക്യാപ്ഷനാണ് താരത്തിന്റെ ആരാധകരുടെ ശ്രദ്ധ നേടിയത്. ''മീ ഓണ്‍ എ നോട്ട് സോ പഫി മോണിംഗ്'' എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം കൃതി കുറിച്ചത്. ഇത് താരത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്ന് വ്യക്തമാണ്.
ഇതോടെ നിരവധി പേരാണ് കൃതിയ്ക്ക് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. തന്റെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വൃത്തികേടാക്കിയെന്നവര്‍ക്കുള്ള താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയും ആരാധകരും കയ്യടിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാിയ മാറിയിരിക്കുകയാണ്.

തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. മഹേഷ് ബാബു നായകനായ 1 നെനോക്കണ്ടിനെ ആയിരുന്നു ആദ്യത്തെ സിനിമ. മോഡലിംഗിലൂടെയാണ് കൃതി സിനിമയിലെത്തുന്നത്. ഹീറോപന്തിയിലൂടെയാണ് കൃതി ബോളിവുഡിലെത്തുന്നത്. താരകുടുംബങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനില്ലാത്തതിനാല്‍ സ്വന്തമായൊരു ഇടം കണ്ടെത്തുക എന്നത് കൃതിയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് കൃതി താരമായി മാറി.
ദില്‍വാലെ, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, കലങ്ക്, ഹൗസ്ഫുള്‍ 4, പതി പത്‌നി ഓര്‍ വോ, മിമി, ഭേഡിയ, ഷെഹ്‌സാദ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ യുവതാരങ്ങളില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് കൃതി. മിമിയിലെ കൃതിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ആദിപുരുഷ് ആണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഗണ്‍പത് ആണ് കൃതിയുടെ അണിയറയിലുള്ള സിനിമ. പിന്നാലെ ദ ക്രൂ എന്ന ചിത്രമടക്കം നിരവധി സിനിമകള്‍ കൃതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications











