കൃതി സനോണ്‍ പ്രണയത്തില്‍! കാമുകന്‍ ധോണിയുടെ അടുത്തയാള്‍; വൈറലായി ചിത്രങ്ങള്‍

ബോളിവുഡിലെ മുന്‍നിര നായികയാണ് കൃതി സനോണ്‍. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയാണ് കൃതി സനോണ്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കൃതി സനോണ്‍ കടന്നു വരുന്നത്. തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കൃതി തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ താരം ബോളിവുഡിലേക്ക് എത്തുകയായിരുന്നു.

ബോളിവുഡില്‍ വളരെ വേഗത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കൃതിയ്ക്ക് സാധിച്ചു. പിന്നാലെ താരത്തെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തി. മിമി എന്ന ചിത്രത്തിലൂടെയാണ് കൃതി ദേശീയ പുരസ്‌കാരം നേടുന്നത്. കൃതിയുടെ കരിയറിലെ വിജയങ്ങള്‍ മാത്രമല്ല, വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കൃതിയുടെ പ്രണയമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

Kriti Sanon

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൃതി സനോണ്‍ പ്രണയത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ സുഹൃത്താണ് കൃതിയുടെ കാമുകന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിനസുകാരന്‍ കബീര്‍ ബഹിയയാണ് കൃതിയുടെ കാമുകന്‍. ധോണിയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും അടുത്ത സുഹൃത്താണ് കബീര്‍.

കുറച്ച് നാള്‍ മുമ്പാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീറുമായി കൃതി പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് കൃതി പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൃതി കാമുകനെക്കുറിച്ച് സംസാരിച്ചത്. തന്റെ ആഗ്രഹപ്രകാരമുള്ള കാമുകന്‍ തന്നെ പൊട്ടിച്ചിരിപ്പിക്കാന്‍ സാധിക്കുന്ന ഒരാളാണെന്നാണ് കൃതി പറയുന്നത്.

''എനിക്ക് വേണ്ടത് ഇതാണ് ഇതാണ് എന്ന് പറഞ്ഞ് നമ്മള്‍ നമ്മളെ വല്ലാത്ത സമ്മര്‍ദ്ധത്തിലാക്കും. നമുക്ക് വേണ്ടതും നമുക്ക് ആവശ്യമുള്ളതും വ്യത്യസ്തമായിരിക്കാം. എങ്ങനെയുള്ള ഒരാളെയാണ് നമുക്ക് വേണ്ടത് എന്ന് എനിക്ക് അറിയാമായിരിക്കാം. പക്ഷെ എനിക്ക് ആവശ്യമുള്ളത് ചിലപ്പോള്‍ ലളിതമായിരിക്കാം. റിയല്‍ ആയൊരാള്‍, എന്നെ പൊട്ടിച്ചിരിപ്പിക്കാന്‍ സാധിക്കുന്നൊരാള്‍, എനിക്ക് കണക്ട് ചെയ്യാനാകുന്നയാള്‍. മണിക്കൂറുകളോളം എനിക്ക് സംസാരിക്കാന്‍ സാധിക്കുന്നയാള്‍. എന്നേയും എന്റെ ജോലിയേയും ബഹുമാനിക്കുന്നയാള്‍'' എന്നാണ് കൃതി പറഞ്ഞത്.

കൃതി പറഞ്ഞ ആ വ്യക്തി കബീര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നത് ഇരുവരും ഒരുമിച്ച് ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതോടെയാണ്. ലണ്ടനില്‍ വച്ചായിരുന്നു കൃതിയും കബീറും ഹോളി ആഘോഷിച്ചത്. ലണ്ടന്‍കാരനായ ബിസിനസുകാരന്റെ മകനാണ് കബീര്‍. ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ബന്ധുവാണ് കബീറെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Kriti Sanon

ധോണിയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും അടുത്ത സുഹൃത്താണ് കബീര്‍. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മറ്റും കബീറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്. എന്നാല്‍ ഈ വാര്‍ത്തകളോട് കൃതിയും കബീറും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്തായാലും ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

അതേസമയം ക്രൂ ആണ് കൃതിയുടെ പുതിയ സിനിമ. കരീന കപൂർ,തബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ബോളിവുഡിലും തെലുങ്കിലുമൊക്കെയായി വലിയ സിനിമകളുണ്ട് കൃതിയുടേതായി പുറത്തിറങ്ങാന്‍.

More from Filmibeat

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X