താരപുത്രിയ്ക്ക് വേണ്ടി പലവട്ടം മാറിക്കൊടുത്തു, എല്ലാത്തിനും പരിധിയില്ലേ? തുറന്നടിച്ച് കൃതി സനോണ്‍
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനോണ്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത താരമാണ് കൃതി സനോണ്‍. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് കൃതി ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കകാലത്ത് പലതരം വെല്ലുവിളികള്‍ അതിനാല്‍ കൃതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചര്‍ച്ച ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും വേണ്ടി പലപ്പോഴും ബലിയാടാവുക കൃതിയെ പോലുള്ള ഔട്ട് സൈഡര്‍മാരായിരിക്കും. ഒരിക്കല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നെപ്പോട്ടിസത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ കൃതി മനസ് തുറന്നിരുന്നു.

''ഞാന്‍ വളരെ അമ്പീഷ്യസായിട്ടുള്ള ആളാണ്. കൂടുതല്‍ നേടാനുള്ള കഴിവ് എനിക്കുണ്ടെന്നറിയാം. എനിക്ക് മുന്‍നിര സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. എനിക്ക് നല്ല അവസരങ്ങളും കിട്ടിയിട്ടുണ്ട്. പക്ഷെ എനിക്ക് വേണം എന്നുള്ള ഒരുപാട് കാര്യങ്ങളുണ്ട്. വേര്‍തിരിവുണ്ട്. സംവിധായകരുടെ അടുത്തേക്ക് പോകാന്‍ എനിക്ക് പ്രശ്‌നമില്ല. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കില്‍ എനിക്ക് അങ്ങോട്ട് തേടി പോകേണ്ടി വരില്ല. അവര്‍ക്ക് എന്നെ അറിയാമായിരിക്കും. എന്നെങ്കിലും അവരുമായി ബന്ധപ്പെട്ടിട്ടുണ്ടാകും'' കൃതി പറയുന്നു.
''പക്ഷെ ഒരു ഘട്ടം കഴിഞ്ഞാല്‍ സംസാരിക്കുക നിങ്ങളുടെ വര്‍ക്കായിരിക്കും. അതിനായി കുറച്ചധികം സമയം എടുക്കയോ കുറച്ച് ഹിറ്റുകളോ പ്രകടനങ്ങളോ വേണ്ടി വേണ്ടി വരുമെന്ന് മാത്രം'' എന്നും കൃതി പറഞ്ഞു. തനിക്ക് അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ചും കൃതി സനോണ്‍ സംസാരിക്കുന്നുണ്ട്. ആരുടേയും പേരെടുത്ത് പറയാതെയാണ് കൃതി സംസാരിക്കുന്നത്.
''അവര്‍ ഫോണ്‍ വിളിച്ചതാണോ എന്നറിയില്ല, എന്നാലും സിനിമാ കുടുംബത്തില്‍ നിന്നുമുള്ള ഒരാള്‍, അവരെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു, എനിക്ക് പകരം വന്നു. അതിന്റെ കാരണം എന്തെന്ന് എനിക്കറിയില്ല. ഒരുപക്ഷെ സംവിധായകന്‍ അവരെയായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാവുക. അത് കുറച്ച് തവണ സംഭവിച്ചിട്ടുണ്ട്. അതെ നമ്മളെ അസ്വസ്ഥരാക്കും. ഒരു ഘട്ടത്തിന് അപ്പുറത്തേക്ക് നമുക്ക് എന്ത് ചെയ്യാനാകും?'' എന്നായിരുന്നു കൃതിയുടെ പ്രതികരണം.
''എല്ലാവര്‍ക്കും അവരവരുടേതായ വിജയങ്ങളും പരാജയങ്ങളുമുണ്ട്. സംഭവിക്കാനുള്ളത് സംഭവിക്കും. ചിലപ്പോള്‍ എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സിനിമ ലഭിക്കില്ല. ചിലപ്പോഴത് പരാജയപ്പെടുകയും ചെയ്യും. ചിലതൊക്കെ നല്ലതാവുകയും ചെയ്യും'' എന്നും കൃതി പറയുന്നുണ്ട്.

തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. 1 നെനോക്കണ്ടിനെ ആയിരുന്ന ആദ്യ സിനിമ. പിന്നീട് ഹീറോപന്തിയിലൂടെ കൃതി ബോളിവുഡിലെത്തി. തുടര്‍ന്ന് ദില്‍വാലെ, ബറേലി കി ബര്‍ഫി, കലങ്ക്, ലുക്കാ ചുപ്പി, ഹൗസ്ഫുള്‍ 4, പതി പത്‌നി ഓര്‍ വോ, മിമി, ഭേഡിയ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.മിമിയിലെ കൃതിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.
ആദിപുരുഷ് ആണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ ചിത്രത്തില്‍ സീതയുടെ വേഷത്തിലാണ് കൃതി എത്തിയത്. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഗണ്‍പത് ആണ് കൃതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. പിന്നാലെ ദ ക്രു അടക്കമുള്ള നിരവധി സിനിമകള്‍ കൃതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അഭിനയത്തിന് പുറമെ സംഗീത വീഡിയോകളിലും കൃതി സനോണ്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











