നടി ആയാല്‍ നിന്നെ ആരും കല്യാണം കഴിക്കില്ല! ബന്ധുക്കളും കൂട്ടുകാരും പറഞ്ഞത് ഓര്‍ത്ത് കൃതി

ബോളിവുഡിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് കൃതി സനോണ്‍. മിമിയുടെ വിജയത്തോടെ ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് കൃതിയെ നോക്കി കാണുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ വേരുകളോ ഇല്ലാതെ കടന്നു വന്ന് സ്വന്തമായൊരു ഇടം നേടിയ നടിയാണ് കൃതി. 2021 ലെ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ ആണ് കൃതി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം കൃതിയുടേതായി പുറത്തിറങ്ങാനുളളത് ആറ് സിനിമകള്‍ ആണ്. ഇപ്പോഴിതാ അഭിനേത്രിയായി മാറാനുള്ള തന്റെ ആഗ്രഹത്തോട് ബന്ധുക്കളും മറ്റും പ്രതികരിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൃതി.

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് കൃതി മനസ് തുറന്നത്. താന്‍ സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ തന്റെ ബന്ധുക്കള്‍ സ്വാഭാവികമായും തന്റെ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു ചെയ്തതെന്നാണ് കൃതി പറയുന്നത്. എന്നാലന്‍ തന്റെ അച്ഛനും അമ്മയും പിന്തുണച്ചുവെന്നും താരം പറയുന്നുണ്ട്. ''ഇത്രയും ബുദ്ധിയുള്ള പെണ്‍കുട്ടിയല്ലേ, നന്നായി പഠിക്കും. അവളെന്തിനാണ് ഇതെല്ലാം വിട്ടിട്ട് പോകുന്നത്'' എന്നായിരുന്നു അവര്‍ പറഞ്ഞതെന്നാണ് കൃതി പറയുന്നത്.

Kriti Sanon

അതേസമയം തന്റെ വിവാഹത്തെക്കുറിച്ച് പോലും അവര്‍ ആശങ്കപ്പെട്ടിരുന്നുവെന്നാണ് കൃതി പറയുന്നത്. നടിമാരെ ആരും വിവാഹം കഴിക്കില്ലെന്നായിരുന്നു അവരുടെ ധാരണയെന്നാണ് കൃതി പറയുന്നത്.'' നടിയേയും മോഡലിനേയും ആരും കല്യാണം കഴിക്കില്ല. കല്യാണം വൈകും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരിക. ഞാന്‍ അതൊക്കെ കേട്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്'' എന്നാണ് കൃതി പറയുന്നത്. തന്നെ സംബന്ധിച്ച് വിവാഹം കഴിക്കുക എന്നതായിരുന്നു അജണ്ടയെന്നും കൃതി വ്യക്തമാക്കുന്നു.

അതേസമയം തന്നെ അമ്പരപ്പിച്ചൊരു കാര്യവും കൃതി പങ്കുവെക്കുന്നുണ്ട്. തന്റെ ആണ്‍ സുഹൃത്തുക്കള്‍ പോലും താനൊരു നടിയായി മാറിയാല്‍ കല്യാണം നടക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കൃതി പറയുന്നത്. ''എന്റെ ഒരു ആണ്‍ സുഹൃത്ത്, ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്, പറഞ്ഞത് കല്യാണം ഒരു പ്രശ്‌നമാകുമെന്നാണ്. എന്റെ തലമുറയിലുള്ളവരും ഇങ്ങനെയാണല്ലോ ചിന്തിക്കുന്നതെന്ന് എന്നെ ഞെട്ടിച്ചതായിരുന്നു. എന്താണ് എല്ലാവരും കല്യാണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതെന്നതും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു'' എന്നാണ് കൃതി പറയുന്നത്.

മോഡലിംഗിലൂടെയാണ് കൃതി സിനിമയിലെത്തുന്നത്. 2014 ല്‍ പുറത്തിരങ്ങിയ ഹീറോപന്തി എന്ന ചിത്രത്തിലൂടെയായിരുന്നു കൃതിയുടെ ബോളിവുഡ് അരങ്ങേറ്റം. വണ്‍ നെനോക്കണ്ടിനെ എന്ന ചിത്രത്തിലൂടെ തെലുങ്കിലായിരുന്നു കൃതിയുടെ അഭിനയത്തിലെ അരങ്ങേറ്റം. രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായി മാറുകയായിരുന്നു. പിന്നാലെ ദില്‍വാലെ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലും കൃതി അഭിനയിച്ചു. വരുണ്‍ ധവാന്‍, കജോള്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ വന്ന രാബ്ത്താ പരാജയപ്പെട്ടു. പക്ഷെ ബറേലി കി ബര്‍ഫിയുടെ വിജയം കൃതിയെ താരമാക്കി മാറ്റുകയായിരുന്നു. ലുക്കാ ചുപ്പി, കലങ്ക്, ഹൗസ്ഫുള്‍ 4, പതി പത്‌നി, പാനിപത്ത് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

മിമിയാണ് അവസാനം അഭിനയിച്ച് പുറത്ത് വന്ന സിനിമ. ചിത്രത്തിലെ കൃതിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ചിത്രത്തില്‍ വിദേശികളായി ദമ്പതികള്‍ക്ക് വേണ്ടി കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന യുവതിയെയാണ് കൃതി അവതരിപ്പിച്ചത്. ചിത്രത്തിനായി കൃതി നടത്തിയ മേക്കോവറും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് പിന്നാലെ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന നായികയായി മാറിയിരിക്കുകയാണ് കൃതി സനോണ്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

നിരവധി സിനിമകളാണ് ഈ വര്‍ഷം മാത്രമായി കൃതിയുടേതായി പുറത്തിറങ്ങാനുള്ളത്. ബച്ചന്‍ പാണ്ഡെ, ഹം ദോ ഹമാരെ ദോ, ആദിപുരുഷ്, ഷെഹ്‌സാദ, ഭേഡിയ, ഗണ്‍പത് എന്നീ ചിത്രങ്ങളാണ് കൃതിയുടേതായി 2022 ല്‍ പുറത്തിറങ്ങാനുള്ളത്. ആദിപുരുഷിലൂടെ തെലുങ്കിലേക്ക് മടങ്ങിയെത്തുകയാണ് കൃതി. കൃതിയുടെ പാതയിലൂടെ സഹോദരി നുപുര്‍ സനോണും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്.

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X