ഇവരൊക്കെ നശിക്കാന്‍ കാരണം സണ്ണി ലിയോണ്‍; പോണ്‍ താരത്തെ അംഗീകരിച്ചതിന്റെ ഫലം!

ബോൡവുഡിലെ വിവാദ താരമാണ് കെആര്‍കെ എന്നറിയപ്പെടുന്ന കമാര്‍ ആര്‍ ഖാന്‍. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും മുതല്‍ ബോൡവുഡിലെ വലതും ചെറുതമായ താരങ്ങള്‍ക്കെതിരെ കെആര്‍കെ പ്രസ്താവനകള്‍ നടത്തുകയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ പേരില്‍ കോടതി കയറേണ്ടി വന്നിട്ടുണ്ട്. ബോളിവുഡ് നടിമാര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും സിനിമകളെ കടന്നാക്രമിച്ചുമൊക്കെ കെആര്‍കെ വിവാദത്തില്‍ ചാടിയിട്ടുണ്ട്.

തന്റെ പ്രസ്താവനകളുടെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കും കെആര്‍കെ ഇരയാകാറുണ്ട്. ട്വിറ്ററിലൂടെ എന്തും വിളിച്ചു പറഞ്ഞ വാര്‍ത്തയില്‍ ഇടം നേടുക എന്നത് മാത്രമാണ് കെആര്‍കെയുടെ ലക്ഷ്യം. നടനും സംവിധാനുമായ കെആര്‍കയുടെ വിവാദങ്ങളോടുള്ള ഇഷ്ടം അദ്ദേഹത്തെ ബിഗ് ബോസിലും എത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാരൂഖ് ഖാന്‍ ചിത്രം പഠാനെതിരെയായിരുന്നു കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നത്.

Sunny Leone

ഇപ്പോഴിതാ പുതിയൊരു വിഷയത്തില്‍ ഇടപ്പെട്ട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് കെആര്‍കെ. നടി ഉര്‍ഫി ജാവേദിനെക്കുറിച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ സ്ത്രിവിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെആര്‍കെയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. ഉര്‍ഫിയേയും നിയ ശര്‍മയേയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവരെ സണ്ണി ലിയോണിനെ ചൂണ്ടിക്കാണിച്ചാണ് കെആര്‍കെ വിമര്‍ശിച്ചിരിക്കുന്നത്.

ഉര്‍ഫിയേയും നിയയേയും പിന്തുണയ്ക്കുകയാണെന്ന തോന്നലുണ്ടാക്കി സണ്ണി ലിയോണാണ് ഇതിനൊക്കെ കാരണം എന്നായിരുന്നു കെആര്‍കെ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ഇപ്പോള്‍ എന്തിനാണ് ഉര്‍ഫിയേയും നിയയേയും മറ്റ് മേഡേണ്‍ പെണ്‍കുട്ടികളേയും വിമര്‍ശിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് എല്ലാം പ്രചോദനമായി മാറിയ സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ'' എന്നാണ് കെആര്‍കെ ചോദിക്കുന്നത്. നിങ്ങള്‍ ഒരു പോണ്‍ താരത്തെ (ഇപ്പോഴും പോണ്‍ സിനിമകള്‍ വില്‍ക്കുന്ന) നല്ല പെണ്‍കുട്ടിയായി കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്'' എന്നും കെആര്‍കെ പറയുന്നു.

വിഷയത്തില്‍ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ആദ്യ വായനയില്‍ കെആര്‍കെ നിയയേയും ഉര്‍ഫിയേയും പിന്തുണച്ചതാണെന്ന് തോന്നുമെങ്കില്‍ അങ്ങനെയല്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. സണ്ണി ലിയോണിനെതിരെയുള്ള കടന്നാക്രമാണിതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഉര്‍ഫിയായും നിയ ആയാലും സണ്ണി ലിയോണായാലും വസ്ത്രവും അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും രണ്ട് കൂട്ടര്‍ക്കെതിരേയും നടക്കുന്നത് സദാചാര ആക്രമണമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

krk

ഇന്ത്യയിലെ യുവാക്കള്‍ ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ കണ്ടിരിക്കുകയാണെന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്. ഇന്ത്യയിലെ ഒരു വിഭാഗം യുവാക്കള്‍ അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കുമ്പോള്‍ മറ്റൊരു ഭാഗം യുവാക്കള്‍ പുതപ്പിനുള്ളില്‍ ഉര്‍ഫിയുടെ ചിത്രങ്ങള്‍ കാണുകയാണെന്നും ചേതന്‍ ഭഗത് പറഞ്ഞിരുന്നു. പിന്നാലെ ചേതന്‍ ഭഗത്തിന് മറുപടിയുമായി ഉര്‍ഫിയും രംഗത്തെത്തിരുന്നു.

ഇദ്ദേഹത്തെ പോലെയുള്ള പുരുഷന്മാര്‍ എന്നും സ്ത്രീകളെയാണ് കുറ്റപ്പെടുത്തുകയെന്നായിരുന്നു ഉര്‍ഫിയുടെ പ്രതികരണം. റേപ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചേതന്റെ പ്രതികരണമെന്നും ഉര്‍ഫി പറഞ്ഞിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.

അതേസമയം സണ്ണി ലിയോണിനെതിരേയും സമാനമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ ആക്രമണം തുടക്കം മുതലുണ്ടായിട്ടുണ്ടെന്ന വസ്തുതയും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടക്കകാലത്ത് സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ പലരും തയ്യാറായിരുന്നില്ല. തന്റെ ഭൂതകാലത്തിന്റെ പേരില്‍ സണ്ണി ലിയോണിനെതിരെ സിനിമ മേഖലയില്‍ നിന്നു മാത്രമല്ല രാഷ്ട്രീയ പ്രവർത്തകർ വരെ രംഗത്തെത്തി. എന്നാല്‍ പിന്നീട് തന്റെ വിമർശകരെ പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ സാധിച്ച താരമാണ് സണ്ണി ലിയോണ്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X