Don't Miss!
- Automobiles
കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്
- News
ഭാഗ്യമില്ലാത്ത കുവൈത്ത്; സര്‍ക്കാര്‍ രാജിവച്ചു, രണ്ടു വര്‍ഷത്തിനിടെ അഞ്ചാം മന്ത്രിസഭ
- Sports
IND vs NZ: അവനല്ലേ കൈയടി വേണ്ടത്? പക്ഷെ ആരും മിണ്ടിയില്ല! തുറന്നടിച്ച് മുന്‍ താരം
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Lifestyle
2023-ലെ നാല് രാജയോഗം: 20 വര്‍ഷത്തിന് ശേഷം ഈ 3 രാശിക്കാരില്‍ ജ്യോതിഷം അച്ചട്ടാവും
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
മൊത്തം കള്ളക്കണക്ക്! ബ്രഹ്മാസ്ത്ര പൊട്ടി പാളീസായി, കരണ്‍ ജോഹര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷിച്ചത് അംബാനി?
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ബ്രഹ്മാസ്ത്ര. അയാന് മുഖര്‍ജി ഒരുക്കിയ സിനിമ മികച്ചൊരു വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ റിലീസ് സമയത്ത് ഒരാള്‍ ബ്രഹ്മാസ്ത്രയുടെ വിജയം തട്ടിപ്പാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ വിവാദനായകനായ കമാല്‍ ആര് ഖാന് എന്ന കെആര്കെയായിരുന്നു ബ്രഹ്മാസ്ത്രയ്ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചത്.
ബ്രഹ്മാസ്ത്ര വന്‍ വിജയമാണെന്ന നിര്‍മ്മാതാവ് കരണ്‍ ജോഹറിന്റേയും താരങ്ങളുടേയുമൊക്കെ വാദം വെറും നുണയായിരുന്നു. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് തട്ടിപ്പാണെന്നുമാണ് കെആര്‍കെ ആരോപിച്ചത്. ഇത് വലിയൊരു വിവാദമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെആര്‍കെ.

ബോളിവുഡിലെ വന്‍ താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു ബ്രഹ്മാസ്ത്ര. കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വിജയത്തിനായി കേഴുന്ന സമയത്താണ് ബ്രഹ്മാസ്ത്ര തീയേറ്ററിലെത്തുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തിലെ നായിക ആലിയ ഭട്ടായിരുന്നു. അമിതാഭ് ബച്ചന്, മൗനി റോയ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലുമെത്തിയിരുന്നു. സെപ്തംബറില്‍ റിലീസ് ചെയ്ത സിനിമ 250 കോടിയാണ് നേടിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

എന്നാല്‍ ഈ കണക്ക് തെറ്റാണെന്നാണ് കെആര്‍കെ പറയുന്നത്. പതിവ് പോലെ ട്വിറ്ററിലൂടെയാണ് കെആര്‍കെ കരണ്‍ ജോഹറിനേയും ചിത്രത്തേയും പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയത്. ബ്രഹ്മാസ്ത്ര വലിയ പരാജയമായിരുന്നുവെന്ന് മാത്രമല്ല, പരാജയം താങ്ങാനാകാതെ കരണ്‍ ജോഹര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വരെ കെആര്‍കെ ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് മുകേഷ് അംബാനി കരണിന് 300 കോടി കടം കൊടുത്തുവെന്നും കെആര്‍കെ പറയുന്നുണ്ട്.

''സോഴ്സുകള്‍ പറഞ്ഞത് പ്രകാരം, കുറച്ച് നാളുകള്‍ മുമ്പ് കരണ്‍ ജോഹര്‍ തന്റെ വീട്ടില്‍ വച്ചൊരു ആത്മഹത്യാ നാടകം കളിച്ചിരുന്നു. ബ്രഹ്മാസ്ത്രയുടെ കനത്ത പരാജയമാണ് കാരണം. തുടര്‍ന്ന് മുകേഷ് അംബാനി അദ്ദേഹത്തിന് 300 കോടി കടമായി നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ ചോദ്യം എന്തെന്നാല്‍, ബ്രഹ്മസാത്രയുടെ വന്‍ പരാജയത്തോടെ താന്‍ കടത്തിലായെന്ന് കരണ്‍ ജോഹര്‍ എന്തുകൊണ്ട് ലോകത്തോട് പറയുന്നില്ല എന്നാണ്'' എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
കെആര്‍കെയുടെ ട്വീറ്റിനോട് കരണ്‍ ജോഹര്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ബ്രഹ്മാസ്ത്രയുടെ റിലീസ് സമയത്തും കെആര്‍കെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ''തീയേറ്ററുകള്‍ കാലിയാണെങ്കിലും ബ്രഹ്മാസ്ത്ര വന്‍ വിജയമാണ്. കാരണം ചൊവ്വയില്‍ നിന്നും ബുധനില്‍ നിന്നുമൊക്കെ അന്യഗ്രഹ ജീവികള്‍ സിനിമ കാണാന്‍ വരുന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അന്യഗ്രഹ ജീവികളെ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കില്ല'' എന്നായിരുന്നു കെആര്‍കെയുടെ പരിഹാസം.

''ഞാന്‍ ബ്രഹ്മാസ്ത്രയുടെ റിവ്യു ചെയ്തില്ല. എന്നിട്ടും ആളുകള്‍ ചിത്രം കാണാന്‍ പോയില്ല. അതിനര്‍ത്ഥം ചിത്രം വന്‍ ദുരന്തമാണെന്നാണ്. ബോളിവുഡിലെ മിക്കവരേയും പോലെ ഈ ചിത്രത്തിന്റെ പരാജയത്തിന് കരണ്‍ ജോഹര്‍ എന്നെ കുറ്റം പറയില്ലെന്ന് കരുതുന്നു'' എന്നും കെആര്‍കെ അന്ന് ട്വീറ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹറിനെതിരെ കെആര്‍കെ വീണ്ടുമെത്തിയിരിക്കുകയാണ്. കെആര്‍കയുടെ ആരോപണത്തോട് കരണ്‍ ജോഹര്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ് കരണ്‍ ജോഹർ. റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെയാണ് കരണ്‍ ജോഹർ സംവിധാനത്തിലേക്ക് തിരികെ വരുന്നത്. ആലിയ ഭട്ടും രണ്‍വീർ സിംഗുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ധർമ്മേന്ദ്ര, ജയ ബച്ചന്, ഷബാന അസ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.