അജയ് ദേവ്ഗണിന് തബുവും ഇലിയാനയുമായി ബന്ധം; ഒടുവില്‍ സത്യം മനസിലാക്കി കജോള്‍; ചര്‍ച്ചയായി ട്വീറ്റ്

ബോളിവുഡിലെ താര ദമ്പതിമാരാണ് അജയ് ദേവ്ഗണും കജോളും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്ത സൂപ്പര്‍ താരങ്ങള്‍. ഇപ്പോഴിതാ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും ദാമ്പത്യ ജീവിതത്തെ തന്നെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ് സ്വയം പ്രഖ്യാപിത നിരൂപകനും സോഷ്യല്‍ മീഡിയയിലെ വിവാദ താരവുമായ കെആര്‍കെ. അജയ് ദേവ്ഗണിന് നടിമാരായ തബുവുമായും ഇലിയാന ഡിക്രൂസുമായും അവിഹിത ബന്ധമുണ്ടെന്നാണ് കെആര്‍കെ ആരോപിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കെആര്‍കെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് കജോള്‍ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. തനിക്ക് ആശംസകള്‍ നേരുന്നതായിരുന്നു കജോളിന്റെ ട്വീറ്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടാണ് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം അജയ് ദേവ്ഗണിന്റെ വാലന്റൈന്‍സ് ഡേ ട്വീറ്റും കെആര്‍കെ പങ്കുവെക്കുന്നുണ്ട്.

Ajay Devgn

കജോളിന്റെ ട്വീറ്റില്‍ കജോളിന്റെ മാത്രം ചിത്രമാണുള്ളത്. തനിക്ക് തന്നെയാണ് കജോള്‍ ആശംസ നേരുന്നതും. അതേസമയം അജയ് ദേവ്ഗണ്‍ പങ്കുവച്ചിരിക്കുന്നത് കജോളിനൊപ്പമുള്ളൊരു ചിത്രമാണ്. കജോളിനാണ് അജയ് ദേവ്ഗണ്‍ ആശംസ അറിയിക്കുകയും ചെയ്യുന്നത്. രണ്ട് പേരുടേയും പോസ്റ്റുകള്‍ പങ്കുവച്ചു കൊണ്ടാണ് കെആര്‍കെ വിവാദമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

''ഒടുവില്‍ കജോള്‍ സത്യം മനസിലാക്കിയിരിക്കുന്നു. തബു, ഇലിയാന തുടങ്ങിയവരുടെയെല്ലാം കൂടെ സഹോദരന്‍ ഒരുപാട് ആഘോഷിച്ചതാണ്'' എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. തന്റെ വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് കെആര്‍കെ. പല മുന്‍നിര നായികമാര്‍ക്കെതിരെയും അശ്ലീല ചുവയുള്ള പ്രസ്താവനകള്‍ നടത്തി കെആര്‍കെ വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ട്. സല്‍മാന്‍ ഖാനെതിരെ നടത്തിയ പ്രസ്താവനയും വിവാദമായി മാറിയിരുന്നു.

കെആര്‍കെയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിലരൊക്കെ കെആര്‍കെയുടെ ആരോപണം ഏറ്റുപറയുന്നുണ്ടെങ്കിലും കെആര്‍കെയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്. കജോളിന്റെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്യുന്നത് കജോള്‍ നേരിട്ടല്ല. അവരുടെ പോസ്റ്റുകളെല്ലാം നടത്തുന്നത് താരത്തിന്റെ സോഷ്യല്‍ മീഡിയ ടീമാണ്. കജോള്‍-അജയ് ദേവ്ഗണ്‍ വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രമേ ബാക്കിയുള്ളൂ. അന്ന് എന്താകും കജോള്‍ പങ്കുവെക്കുക എന്ന് കാണാം എന്നാണ് ഒരാള്‍ പ്രതികരിക്കുന്നത്.

Ajay Devgn

അതേസമയം ചിലര്‍ കെആര്‍കെയോട് രകുല്‍ പ്രീതിനേയും കങ്കണയേയും മറന്നുവോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കജോള്‍ എന്തുകൊണ്ടാണ് തന്റെ സിംഗിള്‍ ഫോട്ടോ പങ്കിട്ടുകൊണ്ട് തനിക്ക് മാത്രമായി ആശംസ നേര്‍ന്നത് എന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് വെക്കുന്നുണ്ട്. താരങ്ങളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണുവെന്നതിന്റെ സൂചനയാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്. ചര്‍ച്ചകളോടൊന്നും അജയ് ദേവ്ഗണും കജോളും പ്രതികരിച്ചിട്ടില്ല.

ഏറെനാളത്തെ പ്രണയത്തിന് ശേഷം 1999 ലാണ് അജയ് ദേവ്ഗണും കജോളും വിവാഹിതരാകുന്നത്. 1994 ഫെബ്രുവരി 24 നായിരുന്നു താരവിവാഹം. രണ്ട് മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. മകള്‍ നിസയാണ് മൂത്തത്. പിന്നാലെ മകന്‍ യുഗും ജനിച്ചു. സിംഗം എഗെയ്ന്‍ ആണ് അജയ് ദേവ്ഗണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദോ പത്തിയിലാണ് കജോളിനെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്.

More from Filmibeat

Read more about: ajay devgn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X