കങ്കണ പറഞ്ഞത് രൺബീറിനെ കുറിച്ച്! ക്ഷണിക്കപ്പെടാതെ രാത്രി വൈകി നടൻ നടിയുടെ വീട്ടിലെത്തി; കെആർകെ പറയുന്നു

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്ത്. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ കയ്യടി നേടിയിട്ടുള്ള കങ്കണ പലപ്പോഴും വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറയാറുള്ളത്. ബോളിവുഡിലെ പല പ്രമുഖർക്കെതിരെയും വിവാദ പ്രസ്താവനകളുമായി നടി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി രൺബീർ കപൂറാണ് കങ്കണയുടെ പ്രധാന ടാർഗറ്റ്. രൺബീറിനെതിരെ പരോക്ഷമായി കങ്കണ നടത്തിയ ചില ആരോപങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിൽ രാമന്റെ വേഷത്തിലേക്ക് രൺബീറിനെ പരിഗണിക്കുന്നു എന്ന വാർത്ത വന്നതിന് ശേഷവും നടനെതിരെ കങ്കണ രംഗത്തെത്തുകയുണ്ടായി. സ്ത്രീലംബണനും ലഹരിയ്ക്ക് അടിമയും പി ആർ വർക്കുകൾ കൊണ്ട് മാത്രം നിലനിന്നു പോകുന്നതുമായ ഒരു മെലിഞ്ഞ വെള്ള എലിയാണ് രാമന്റെ വേഷത്തിലെത്തുന്നതെന്ന് താൻ അറിഞ്ഞു എന്നായിരുന്നു നടിയുടെ പരാമർശം.

kangana ranbir

ആലിയ ഭട്ടിനെ സീതയായി അവതരിപ്പിക്കുന്നതിലും എതിർപ്പ് പ്രകടിപ്പിച്ച കങ്കണ, കരൺ ജോഹറിനെയും രൺബീറിനെയും ശകുനിയോടും ദുര്യോധനനോടും ഉപമിക്കുകയുണ്ടായി. അതിനു പിന്നാലെ, കങ്കണ രൺബീറിനെതിരെ നടത്തിയിരിക്കുന്ന ഈ പരാമർശങ്ങളെല്ലാം നടനെ അറിയുന്നത് കൊണ്ടാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ബോളിവുഡിലെ മറ്റൊരു വിവാദ താരമായ കെആർകെ. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് കെആർകെ ഇതേക്കുറിച്ച് സംസാരിക്കുന്നത്.

'ഇവർ രണ്ടുപേരും ഒരുമിച്ച് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രൺബീർ മയക്കുമരുന്ന് കഴിക്കുമെന്ന് കങ്കണയ്ക്ക് അറിയാവുന്നത്' എന്നാണ് കെആർകെ പറഞ്ഞത്. താൻ പണ്ട് മയക്കുമരുന്ന് കഴിച്ചിട്ടുണ്ടെന്ന് കങ്കണ പറയുന്ന ഒരു വീഡിയോ കാണിച്ചുകൊണ്ടായിരുന്നു പരാമർശം. കങ്കണയും രൺബീറും ഇത്രയും വലിയ ശത്രുക്കളാകാനുണ്ടായ കാരണവും കെആർകെ വീഡിയോയിൽ പറയുന്നുണ്ട്.

'ഒരു നായികയും തന്നോട് നോ പറയില്ല എന്ന ഒരു തെറ്റായ വിശ്വാസം രൺബീറിന് ഉണ്ടായിരുന്നു. ആ സമയത്താണ് കങ്കണയിൽ നടന്റെ കണ്ണ് പതിഞ്ഞത്. അന്നുമുതൽ രൺബീർ കങ്കണയുടെ വീട്ടിലെ നിത്യ സന്ദർശകനാകാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി ഒരു മൂഡ് ക്രിയേറ്റ് ചെയ്ത് രൺബീർ കങ്കണയുടെ വീട്ടിലെത്തി. അതിനുള്ള ശ്രമം തുടങ്ങി. എന്നാൽ തനിക്ക് താൽപര്യമില്ലെന്ന് കങ്കണ പറഞ്ഞു,' കെആർകെ പറയുന്നു.

kangana ranbir krk

അതിനു ശേഷം കങ്കണ റണാവത്ത് തനിക്കൊപ്പം വലിയ സിനിമകളിൽ അഭിനയിക്കുന്നതിന് രൺബീർ കൈക്കൂലി നൽകിയെന്നും കെആർകെ ആരോപിക്കുന്നുണ്ട്. അതേസമയം ഒരിക്കൽ കപിൽ ശർമ്മ ഷോയിൽ എത്തിയ കങ്കണ, 'ഒരു പെൺകുട്ടി നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞാൽ, അവൾക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടമില്ലെന്ന് തന്നെയാണ് അതിനർത്ഥം', എന്ന് പറഞ്ഞിരുന്നു. അന്ന് കങ്കണ ഇങ്ങനെ പറഞ്ഞത് രൺബീറിന്റെ കാര്യങ്ങൾ മനസിൽ വെച്ച് കൊണ്ടാണെന്നും കെആർകെ പറഞ്ഞു.

നേരത്തെ രൺബീറിനെതിരെ പരോക്ഷമായി ആരോപണങ്ങൾ ഉന്നയിച്ച സമയത്ത്, ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ തന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് തന്നെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു എന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെആർകെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കെആർകെയുടെ വാക്കുകൾ ഇതിനകം ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. കങ്കണ എങ്ങനെയാകും ഈ പരാമർശങ്ങളോട് പ്രതികരിക്കുക എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X