For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിരാടിന്റെ ഡിപ്രഷന് കാരണം അനുഷ്‌ക ശര്‍മ; മറ്റാര്‍ക്കുമില്ലാത്ത രോഗം; ആ പഴിയും അനുഷ്‌കയ്ക്ക്!

  |

  ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും എത്തിയിരുന്നു കെആര്‍കെ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദതാരമായി മാറിയ വ്യക്തിയാണ് കെആര്‍കെ.

  Also Read: ഞാൻ തോറ്റുപോയി, 'സുമിത്ര പൂജയോട് അങ്ങനെ പറഞ്ഞത് ശരിയായില്ല', രോഹിത്തിൻ്റെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു

  സ്വയം പ്രഖ്യാപിത റിവ്യു എഴുത്തുകാരനായ കെആര്‍കെ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ കെആര്‍കെ മോശം പ്രസ്താവന നടത്തിയിരിക്കുന്നത് സൂപ്പര്‍ താരം അനുഷ്‌ക ശര്‍മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കുമെതിരെയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  വിരാട് കോഹ്ലിയുടെ വിഷാദത്തിന്റെ കാരണം അനുഷ്‌ക ആണെന്നാണ് കെആര്‍കെ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കെആര്‍കെയുടെ പ്രതികരണം. നേരത്തെ താന്‍ വിഷാദത്തിലൂടെ കടന്നു പോയതിനെക്കുറിച്ച് വിരാട് കോഹ്ലി തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെആര്‍കെയുടെ പ്രതികരണം. തനിക്ക് ഡിപ്രഷനായിരുന്നുവെന്ന് തുറന്ന് പറഞ്ഞ ആദ്യത്തെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെആര്‍കെയുടെ വിവാദ പരാമര്‍ശം.

  Also Read: സ്വന്തം ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ; കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ഇല്യാന

  ''ഡിപ്രഷന്റെ പ്രശ്‌നം നേരിടുന്ന ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. ഹീറോയിനെ കല്യാണം കഴിക്കുന്നതിന്റെ അന്തരഫലമാണ്. തനിക്ക് ഡിപ്രഷന്‍ ആണെന്ന ചിന്ത അദ്ദേഹത്തിന്റെ തലയില്‍ ഇട്ടത് അവളായിരിക്കണം'' എന്നായിരുന്നു കെആര്‍കയുടെ പരാമര്‍ശം. എന്നാല്‍ കെആര്‍കെയുടെ മോശം പ്രസ്താവനയ്‌ക്കെതിരെ താരങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.

  എന്നാല്‍ വിമര്‍ശനങ്ങള്‍ കൂടിയതോടെ കെആര്‍കെ വീണ്ടും ട്വീറ്റുമായി എത്തുകയായിരുന്നു. ''വിരാട് കോഹ്ലിയെ പോലെ ഉത്തേരന്ത്യനായ കരുത്തുള്ള യുവാവിന് എങ്ങനെയാണ് ഡിപ്രഷന്‍ പോലൊരു രോഗമുണ്ടാകുന്നത്? '' എന്നായിരുന്നു കെആര്‍കെയുടെ അടുത്ത ട്വീറ്റ്. ''എനിക്ക് മനസിലാകുന്നില്ല, തനിക്ക് ഡിപ്രഷന്‍ ആണെന്ന് വിരാട് കോഹ്ലി തന്നെ പറയുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുന്നത്. സെലക്ടര്‍മാര്‍ക്കും ഡിപ്രഷനാണോ?'' എന്നും കെആര്‍കെ ചോദിക്കുന്നുണ്ട്.

  Also Read: 16-ാമത്തെ വയസില്‍ പ്രണയിച്ച ആളുടെ കൂടെ പോയി; ഭര്‍ത്താവായി കണ്ടയാള്‍ ചതിച്ചു, വഞ്ചനയുടെ കഥ പറഞ്ഞ് നടി അശ്വതി

  കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ മാനസികാവസ്ഥയെക്കുറിച്ച് വിരാട് കോഹ്ലി തുറന്ന് പറയുന്നത്. ആയിരം ദിവസമായിട്ടും ഒരു സെഞ്ചുറി പോലും നേടാന്‍ സാധിക്കാത്ത അവസ്ഥ തനിക്കുണ്ടാക്കിയ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു താരം. ''മാനസികമായ മോശം അവസ്ഥയാണെന്ന് പറയുന്നതില്‍ ഞാന്‍ നാണക്കേട് കാണുന്നില്ല. ഇത് സാധാരണമാണ്. പക്ഷെ നമ്മള്‍ ഇതേക്കുറിച്ച് സംസാരിക്കാറില്ല. മാനസികമായി ദുര്‍ബലരാണെന്ന് കരുതപ്പെടുന്നത് നമുക്ക് ഇഷ്ടമല്ല. എന്നെ വിശ്വസിക്കൂ, കരുത്തരാണെന്ന് നടിക്കുന്നതിനേക്കാള്‍ നല്ലത് ദുര്‍ബലരാണെന്ന് സമ്മതിക്കുന്നതാണ്'' എന്നായിരുന്നു കോഹ്ലി പറഞ്ഞത്.

  നിരവധി പേരാണ് കെആര്‍കെയെ മര്യാദ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെ കെആര്‍കെയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കെആര്‍കെയുടെ പ്രസ്താവനയോട് വിരാട് കോഹ്ലിയോ അനുഷ്‌ക ശര്‍മയോ പ്രതികരിച്ചിട്ടല്ല. ഇതാദ്യമായിട്ടല്ല വിരാട് കോഹ്ലിയുടെ കരിയറിലെ മോശം പ്രകടനങ്ങളുടെ പേരില്‍ അനുഷ്‌ക ശര്‍മ പഴികേള്‍ക്കേണ്ടി വരുന്നത്. നേരത്തെ സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ അടക്കം അനുഷ്‌കയെക്കെതിരെ രംഗത്തെത്തിയിരുന്നു.

  ലോക്ക്ഡൗണില്‍ വിരാട് കോഹ്ലി ബോളിംഗ് പരിശീലനം നടത്തിയത് അനുഷ്‌ക ശര്‍മയുടെ കൂടെ മാത്രമായിരിക്കും എന്നായിരുന്നു അന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്. ഇതിഹാസ താരത്തിന്റെ പരാമര്‍ശം വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. നിരന്തരം തനിക്കെതിരെ ഉയരുന്ന ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ അനുഷ്‌ക ഒരിക്കല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

  അതേസമയം ഈയ്യടുത്താണ് അനുഷ്‌ക ശര്‍മ അമ്മയായത്. വാമിക എന്നാണ് താരദമ്പതികളുടെ മകളുടെ പേര്. കുട്ടിയുടെ ജനനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥയിലാണ് അനുഷ്‌ക അഭിനയിക്കുന്നത്. ചിത്രത്തിനായി താരം കഠിന പരിശീലനം നടത്തി വരികയാണ്.

  Read more about: anushka sharma
  English summary
  KRK Says Anushka Sharma Is The Reason For VIrat Kohli Having Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X