For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിറിന്റെ കരിയർ തകർത്തത് ഞാൻ, അടുത്തത് നിങ്ങൾ; സൽമാനും ഷാരൂഖിനും മുന്നറിയിപ്പുമായി കെആർകെ

  |

  ബോളിവുഡിലെ വിവാദ താരമാണ് കെആര്‍കെ എന്ന് വിളിക്കപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വായിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയുന്ന കെആർകെ വിവാദങ്ങൾ ഉണ്ടാക്കുന്നതും അതിൽ ചെന്ന് ചാടുന്നതും സ്ഥിരമാണ്.

  ബോളിവുഡ് താരങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന അധിക്ഷേപ സ്വരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കെആര്‍കെ വാര്‍ത്തകളിലെ താരമാക്കി മാറ്റാറുള്ളത്. ബോളിവുഡിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ കെആര്‍കെയ്‌ക്കെതിരെ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്.

  Also Read: അത് 'ജെനറ്റിക് ബെറ്റ്'; താരങ്ങളുടെ മക്കൾക്ക് സിനിമയിൽ അവസരം നൽകുന്നതിനെ ന്യായീകരിച്ച് സെയ്‌ഫ് പറഞ്ഞത്

  ചില അവസരങ്ങളിൽ താരങ്ങള്‍ തന്നെ നേരിട്ട് കെആര്‍കെയ്ക്ക് മറുപടി നല്‍കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്, അക്ഷയ് കുമാര്‍, സോനാക്ഷി സിൻഹ, അനുഷ്‌ക ശർമ്മ തുടങ്ങിയവര്‍ക്കൊക്കെ എതിരെ കെആര്‍കെ അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. ഇതെല്ലാം മാധ്യമങ്ങളിൽ ബോളിവുഡ് സിനിമ ലോകത്തും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

  ഒരിക്കലും തന്റെ വിമർശനങ്ങളിൽ നിന്ന് ഒരു താരത്തെയും മാറ്റി നിർത്താത്ത കെആർകെയുടെ പുതിയ ഉന്നം ആമിർ ഖാനാണ്. അടുത്ത കാലത്തായി ആമിർ ഖാനെതിരെ നിരവധി പരാമർഷങ്ങൾ നടത്തിയ കെആർകെ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം.

  Also Read: ജിയാ ഖാൻ ആമിർ ഖാന്റെ അർധ സഹോദരിയായിരുന്നോ!, ആമിറിന്റെ അച്ഛൻ പറഞ്ഞത്

  ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് കെആർകെയുടെ ട്വീറ്റ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കവെ, ആമിറിന്റെ കരിയർ തകർത്തതിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കാണ് എന്നാണ് കെആർകെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഷാരൂഖ് ഖാനും സൽമാൻ ഖാനും താരം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടുത്തത് നിങ്ങൾ ആണെന്നാണ് വിവാദ നായകന്റെ മുന്നറിയിപ്പ്.

  ഷാരൂഖിന്റെ പത്താൻ വേഗം റിലീസ് ചെയ്യൂ രണ്ടുപേർക്കും കാണിച്ചു താരം എന്നാണ് കെആർകെ ട്വീറ്റിൽ പറയുന്നത്. ഷാരൂഖ് നായകനാകുന്ന പത്താനിൽ സൽമാൻ അഥിതി താരമായി എത്തുന്നുണ്ട്. ഷാരൂഖിനെ ടാഗ് ചെയ്ത് സിനിമ നൂറ് ശതമാനം പരാജയമാകുമെന്നും കെആർകെ കുറിച്ചിട്ടുണ്ട്.

  Also Read: 'ഒരേ സമയം രണ്ട് നടൻമാരുമായി ബന്ധം'; പ്രിയങ്ക ചോപ്രയ്ക്കെതിരെ പരസ്യമായി രം​ഗത്ത് വന്ന മുൻ മാനേജർ

  അടുത്തിടെ താൻ ലാൽ സിങ് ഛദ്ദ കഴിഞ്ഞാൽ താൻ സിനിമ നിരൂപണം ചെയ്യുന്നത് നിർത്തുമെന്ന് കെആർകെ ട്വീറ്റ് ചെയ്തിരുന്നു. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് എല്ലാം സന്തോഷമാകും എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ഒമ്പത് വർഷമായി തന്നെ പിന്തുണയ്ക്കുന്നവർക്ക് കെആർകെ നന്ദി പറയുകയും ചെയ്തിരുന്നു. പക്ഷെ പുതിയ ട്വീറ്റിൽ നിന്ന് ഉടനെയൊന്നും കെആർകെ കളം വിടാൻ ഒരുങ്ങുന്നില്ലെന്നാണ് സൂചന.

  എന്തായാലും ഇതുവരെ ട്വീറ്റിൽ താരങ്ങളുടെ ഭാഗത്ത് നിന്ന് പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ല. മുൻപത്തേത് പോലെ നിയമ നടപടിയോ മറ്റോ ഉണ്ടാവാൻ സാധ്യതയില്ലെന്നും ആമിറും ഷാരൂഖും ഇത് അവഗണിക്കാനാണ് സാധ്യത എന്നുമാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

  Also Read: 'ചുംബന രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്തു'; സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത്

  അതേസമയം, 2023 ജനുവരി 25നാണ് ഷാരൂഖിന്റെ പത്താന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

  ദീപികയാണ് ചിത്രത്തിൽ നായികയാകുന്നത്. ഇവരെ കൂടാതെ ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഷൂട്ട് ചെയ്ത ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

  Read more about: aamir khan
  English summary
  KRK Says He Destroyed Bollywood Superstar's Aamir Khan's Career Warns Shah Rukh Khan and Salman Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X