For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക് വിഗ്ഗ് വെക്കാന്‍ മറന്നോ? തലയ്ക്ക് പിന്നിലെ മുടി എവിടെ? കെആര്‍കെയ്ക്ക് ആരാധകരുടെ മറുപടി

  |

  ബോളിവുഡിലെ സ്ഥിരം വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. സ്ഥിരമായി ആരെങ്കിലുമൊക്കെയായ ട്വിറ്റര്‍ പോരിന് ഇറങ്ങിയില്ലെങ്കില്‍ കെആര്‍കെയ്ക്ക് ഇരിക്കപ്പൊറുതി കിട്ടില്ല. ബോളിവുഡില്‍ മുന്‍നിര താരങ്ങള്‍ക്കെതിരെ വരെ മോശം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ പെട്ടിട്ടുണ്ട് കെആര്‍കെ. നടിമാര്‍ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലും കെആര്‍കെ പുലിവാല് പിടിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പേരില്‍ പലവട്ടം മാപ്പ് പറയേണ്ടി വന്നിട്ടും തന്റെ കസറത്ത് തുടരുകയാണ് കെആര്‍കെ.

  Also Read: വീട്ടുകാരോട് വഴക്കിട്ട് വിവാഹം കഴിച്ചു; പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് രണ്ടാമതും വിവാഹിതയായെന്ന് സൗമ്യ

  ഇപ്പോഴിതാ കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത് ഹൃത്വിക് റോഷനെതിരെയാണ്. ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബത്തില്‍ നിന്നും വന്ന സിനിമയിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ഹൃത്വിക്. ലുക്കു കൊണ്ടും ഡാന്‍സു കൊണ്ടും അഭിനയം കൊണ്ടുമെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ഹൃത്വിക് റോഷന് സാധിച്ചിട്ടുണ്ട്.

  ഹൃത്വിക്കിന്റെ ഒരു വീഡിയോ പങ്കുവച്ചു കൊണ്ട് കെആര്‍കെ പുതിയൊരു പോരിന് തുടക്കമിട്ടിരിക്കുകയാണ്. വീഡിയോയില്‍ കാണുന്ന ഹൃത്വിക്കിന്റെ തലയിലെ മുടിയില്ലാത്ത ഭാഗമാണ് കെആര്‍കെയുടെ ട്വീറ്റിന്റെ വിഷയം. നാല്‍പ്പത്തിയെട്ടുകാരനാണ് ഹൃത്വിക്കും. പക്ഷെ പ്രായം വെറും അക്കം മാത്രമെന്ന് തെളിയിച്ചു കൊണ്ട് തന്റെ ഫിറ്റ്‌നസും ഗ്ലാമറും കൊണ്ട് കയ്യടി നേടുന്ന വ്യക്തിയാണ് ഹൃത്വിക്. ഇന്നും ഹൃത്വിക്കിന്റെ ലുക്കിനൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ആരും രണ്ടാമതൊന്ന് ആലോചിക്കാതെ പറയും.

  Also Read: എന്റെ കല്യാണം മൂന്നാല് വട്ടം ഫിക്സ് ചെയ്തിട്ടുള്ളതാണ്, നിങ്ങളിത് കണ്ടോ? ഗോപിയോട് അമൃത

  ഈയ്യടുത്ത് ഹൃത്വിക്കും കാമുകി സബാ ആസാദും ചേര്‍ന്നൊരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നുമുള്ളൊരു വീഡിയോയാണ് കെആര്‍കെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഹൃത്വിക്കും സബയും വരനോടും വധുവിനോടും സംസാരിക്കുന്നതാണുള്ളത്. വീഡിയോയില്‍ ഹൃത്വിക്കിന്റെ തലയുടെ പിന്‍വശം കാണാന്‍ സാധിക്കുന്നുണ്ട്. താരത്തിന്റെ തലയില്‍ ചെറിയൊരു ഭാഗത്തായി മുടിയില്ലെന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

  ഇത് ചൂണ്ടിക്കാണിച്ചായിരുന്നു കെആര്‍കെയുടെ പരിഹാസം. ഹൃത്വിക് വെപ്പുമുടി മറന്നു പോയെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. എന്നാല്‍ കെആര്‍കയുടെ ഈ തമാശ ഹൃത്വിക്കിന്റെ ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല. അവര്‍ കെആര്‍കെയുടെ പഴയ ചിത്രങ്ങളും പരാജയപ്പെട്ട സിനിമയായ ദേഷ്‌ദ്രോഹിയില്‍ നിന്നുമുള്ള രംഗങ്ങളുമൊക്കെ കുത്തിപ്പൊക്കുകയാണ്. അതേസമയം എന്തുകൊണ്ടാണ് ഹൃത്വിക്കിന്റെ തലയുടെ പിന്നിലായി മുടിയില്ലാത്ത ഭാഗമുള്ളതെന്നും ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്..


  ഈയ്യടുത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃത്വിക്കിന് തലയില്‍ പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് താരത്തിന്റെ തലയില്‍ സര്‍ജറി നടത്തേണ്ടി വന്നിരുന്നു. ഇതിനായി ഷേവ് ചെയ്ത ഭാഗമാണ് വീഡിയോയില്‍ കാണുന്നതെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഹൃത്വിക്കിന് വേണമെങ്കില്‍ ഈ ഭാഗം മറച്ചുവെക്കാമായിരുന്നുവെന്നും എന്നാല്‍ താരം അതിന് തയ്യാറായിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ജറിയില്‍ നിന്നുമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നുണ്ട്.

  വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഏറ്റവും പുതിയ റിലീസ്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ചത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിച്ചത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  Read more about: hrithik roshan
  English summary
  KRK Says Hrithik Roshan Forgot To Wear His Hair Patch But Fans Schools Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X