കങ്കണയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചു തന്നത് മറന്നോ ഹൃത്വിക്? സത്യകഥ പറയൂവെന്ന് കെആര്‍കെ

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങളെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചുമൊക്കെ കെആര്‍കെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായി മാറിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ ബിപാഷ ബസു, കരീന കപൂര്‍ തുടങ്ങിയവരേയും തെന്നിന്ത്യന്‍ താരങ്ങളേയും താരതമ്യം ചെയ്തു കൊണ്ടുള്ള കെആര്‍കെയുടെ ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബോളിവുഡിലെ താരങ്ങള്‍ ഗര്‍ഭകാല ഫോട്ടോഷൂട്ട് പങ്കുവെക്കുമ്പോള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും മറ്റുമാണ് പങ്കുവെക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

ഇപ്പോഴിതാ മറ്റൊരു വിവാദവുമായി എത്തിയിരിക്കുകയാണ് കെആര്‍കെ. ഇത്തവണ കെആര്‍കെ വിവാദത്തിലേക്ക് വലിച്ചിടുന്ന ബോളിവുഡ് താരങ്ങള്‍ ഹൃത്വിക് റോഷനും കങ്കണ റണാവത്തുമാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് കങ്കണയും ഹൃത്വിക്കും. ഇവര്‍ക്കിടയിലെ ചരിത്രവും വിവാദവുമൊക്കെ ബോളിവുഡിലെ ഏത് മൈല്‍ക്കുറ്റിക്കും അറിയാവുന്നതാണ്. ഇതിനിടെയാണ് കെആര്‍കെയും വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

 വിക്രം വേദ

കഴിഞ്ഞ ദിവസമായിരുന്നു ഹൃത്വിക് റോഷന്റെ പുതിയ സിനിമയായ വിക്രം വേദയുടെ ടീസര്‍ റിലീസ് ചെയ്തത്. പിന്നാലെ ബോളിവുഡിലെ സ്വയം പ്രഖ്യാപിത റിവ്യു എഴുത്തുകരാനായ കെആര്‍കെ വിക്രം വേദയുടെ ടീസറിന്റെ റിവ്യുവുമായി എത്തുകയായിരുന്നു. ഇതിനിടെയാണ് കെആര്‍കെ കങ്കണയുമായുള്ള ഹൃത്വിക്കിന്റെ പ്രശ്‌നത്തെ വലിച്ചിടുന്നതും താരത്തെ പരിഹസിക്കുകയും ചെയ്യുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

വീഡിയോയില്‍ ഹൃത്വിക് റോഷന്റെ ആക്‌സന്റിനേയും കങ്കണയുമായുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ബന്ധത്തേയുമെല്ലാം കെആര്‍കെ പരാമര്‍ശിക്കുന്നുണ്ട്. ''ടീസറില്‍ വരുകയാണെങ്കില്‍, സെയ്ഫും ഹൃത്വിക്കും മുഖാമുഖം ഇരിക്കുകയാണ്. ഹൃത്വിക് പറയുന്നു ഒരു കഥ പറയട്ടെ സാര്‍, ശാന്തമായും ശ്രദ്ധയോടെയുമിരുന്ന് കേള്‍ക്കൂവെന്ന്. എന്തിനാണ് ഹൃത്വിക് ബാബു നുണക്കഥ പറയുന്നത്. സത്യകഥ പറ, നിങ്ങളുടേയും കങ്കണയുടേയും'' എന്നായിരുന്നു കെആര്‍കെ വീഡിയോയില്‍ പറയുന്നത്.

ഞാന്‍ മറന്നേ പോയി


''അയ്യോ ഞാന്‍ മറന്നേ പോയി. എനിക്ക് ആ കഥ നിങ്ങള്‍ തന്നെ നിങ്ങളുടെ വീട്ടില്‍ വിളിച്ചിരുത്തു പറഞ്ഞ് തന്നിരുന്നല്ലോ. ഒപ്പം ലാപ് ടോപ്പിലുള്ള വലിയ വലിയ ഫോട്ടോകളും കാണിച്ചു തന്നിരുന്നല്ലോ. ഇത്തവണ ഞാന്‍ റിവ്യു ചെയ്യും. പക്ഷെ ശരിയായ സമയം വരുമ്പോള്‍ മാത്രം'' എന്നും കെആര്‍കെ വീഡിയോയില്‍ പറയുന്നുണ്ട്. ഈ ട്വീറ്റും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ കങ്കണയും ഹൃത്വിക്കും ക്രിഷ് 3യില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നാലെ താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ബ്രേക്കപ്പ് ആവുകയായിരുന്നുവെന്നും ആരോപിച്ചു കൊണ്ട് കങ്കണ രംഗത്ത് എത്തുകയായിരുന്നു. ഹൃത്വിക് തനിക്ക് മെയിലുകള്‍ അയക്കുമായിരുന്നുവെന്നും കവിതകള്‍ എഴുതുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ കങ്കണയുടെ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് ഹൃത്വിക് രംഗത്ത് എത്തുകയായിരുന്നു. താരം നടിക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു.

വാര്‍

വാര്‍ ആണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ സിനിമയില്‍ ടൈഗര്‍ ഷ്രോഫും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വന്‍ കയ്യടി നേടിയിരുന്നു. 2019 ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു വാര്‍. വിക്രം വേദയാണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. മാധവന്‍ ചെയ്ത വേഷത്തില്‍ സെയ്ഫ് അലി ഖാന്‍ ആണെത്തുന്നത്. തമിഴില്‍ സിനിമ ചെയ്ത പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പുമൊരുക്കുന്നത്.

ഫൈറ്റര്‍


പിന്നാലെ ഹൃത്വിക്കിന്റേതായി അണിയറയിലുള്ളത് ഫൈറ്റര്‍ ആണ്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ഈ സിനിമയിലെ നായിക ദീപിക പദുക്കോണ്‍ ആണ്. ഹൃത്വിക്കും ദീപികയും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ജോഡിയാണിത്. അതേസമയം വാറിന്റെ രണ്ടാം ഭാഗവും അണിയറയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഹൃത്വിക് റോഷനുമൊരുമിക്കുന്ന ഒരു സിനിമയും അണിയറയിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X