For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍വീര്‍ സിംഗ് അരങ്ങേറ്റ സിനിമ നേടിയത് 20 കോടി നല്‍കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ പോലും വെറുതെ വിടാതെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെയുള്ള പ്രസ്താവനകളുടെ പേരില്‍ കോടതി കയറേണ്ടി വരെ വന്നിട്ടുണ്ട് കമാലിന്. എന്നാല്‍ അതൊന്നും കെആര്‍കെയെ തളര്‍ത്തുന്നില്ല. ഓരോ ദിവസും പുതിയ താരങ്ങള്‍ക്കെതിരെയ ഇദ്ദേഹം രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുവനടന്‍ രണ്‍വീര്‍ സിംഗിനെതിരെയാണ് കെആര്‍കെ രംഗത്ത് എത്തിയിരിക്കുന്നത്. രണ്‍വീറിന്റെ അരങ്ങേറ്റത്തെക്കുറിച്ചായിരുന്നു കെആര്‍കെയുടെ വിവാദ പരാമര്‍ശം.

  സിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂ

  ബോളിവുഡിലെ സൂപ്പര്‍താരമാണ് രണ്‍വീര്‍ സിംഗ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് രണ്‍വീര്‍ ശ്രദ്ധ നേടുന്നത്. ആദിത്യ ചോപ്രയുടെ യഷ് രാജ് പ്രൊഡക്ഷന്‍സ് സംവിധാനം ചെയ്ത ബാന്‍്ഡ് ബജാ ബാരാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍വീറിന്റെ അരങ്ങേറ്റം. അനുഷ്‌ക ശര്‍മയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം വന്‍ വിജയമായി മാറിയതോടെ രണ്‍വീറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ അരങ്ങേറ്റത്തിന് അവസരം നല്‍കിയ ആദിത്യയ്ക്ക് പലപ്പോഴും രണ്‍വീര്‍ നന്ദി പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്‍വീറിന്റെ അരങ്ങേറ്റത്തിന്റെ കാരണക്കാരന്‍ ആദിത്യയോ വൈആര്‍എഫോ അല്ലെന്നാണ് കെആര്‍കെ പറയുനനത്. വിശദമായി വായിക്കാം.

  Ranveer Singh

  അരങ്ങേറ്റ സിനിമയ്ക്കായി രണ്‍വീറിന്റെ പിതാവ് ആദിത്യ ചോപ്രയ്ക്ക് 20 കോടി നല്‍കിയിരു്‌നുവെന്നാണ് കെആര്‍കെയുടെ ആരോപണം. ''നിങ്ങള്‍ കരുതുന്നുണ്ടാകും രണ്‍വീര്‍ സിംഗിനെ യഷ് രാജ് ഫിലിംസ് ആകും ലോഞ്ച് ചെയ്തതെന്ന്. അവന്‍ ഇന്ന് വലിയ താരമാണ്. എന്നാല്‍ ഞാന്‍ പറയട്ടെ ആദിത്യയല്ല രണ്‍വീറിനെ ലോഞ്ച് ചെയ്തത്. പകരം രണ്‍വീറിന്റെ അരങ്ങേറ്റത്തിന്് ആദിത്യ ഒരു മാര്‍ഗം ആയതാണ്. രണ്‍വീറിന്റെ അച്ഛന്‍ 20 കോടിയാണ് ആദിത്യയ്ക്ക് നല്‍കിയിരുന്നു. അതിന് ശേഷമാണ് അവന്‍ അരങ്ങേറുന്നത്'' എന്നായിരുന്നു കെആര്‍കെയുടെ ആരോപണം.

  പുതിയ ചിത്രമായ ബണ്ടി ഓര്‍ ബബ്ലിയുടെ റിവ്യുവിനിടെയായിരുന്നു കെആര്‍കെയുടെ ആരോപണം. റാണി മുഖര്‍ജി, സെയ്ഫ് അലി ഖാന്‍, സിദ്ധാന്ത് ചതുര്‍വേദി, ഷര്‍വരി വാഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ നിര്‍മ്മാണം ആദിത്യ ചോപ്രയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും ഒരുമിച്ചെത്തിയ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗമാണിത്. എന്നാല്‍ രണ്ടാം ഭാഗത്തിന് വലിയ വിജയമായി മാറാന്‍ സാധിച്ചിട്ടില്ല. അഭിഷേക് ബച്ചന്റെ വേഷത്തില്‍ സെയ്ഫാണ് രണ്ടാം ഭാഗത്തില്‍ എത്തിയത്.

  അതേസമയം ആദ്യ ചിത്രം തന്നെ വന്‍ വിജയമായി മാറിയതോടെ ബോളിവുഡിലെ വലിയ താരമായി മാറുകയായിരുന്നു രണ്‍വീര്‍ സിംഗ്. പിന്നാലെ വന്ന ലൂട്ടേര, രാം ലീല, ബാജിറാവു മസ്താനി, ഗുണ്ടെ, പത്മാവത്, ഗല്ലി ബോയ്, സിമ്പ, തുടങ്ങിയ ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. രണ്‍വീറിന്റെ പ്രകടനങ്ങളും കയ്യടി നേടി. പത്മാവതിലെ വില്ലന്‍ വേഷവും ഗല്ലി ബോയിയിലെ റാപ്പറുടെ വേഷവുമെല്ലാം ഏറെ പ്രശംസ നേടിയതാണ്. നിരവധി സിനിമകളാണ് രണ്‍വീറിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

  രണ്‍വീറിന്റെ പുതിയ സിനിമയായ 83യുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ കപില്‍ ദേവിന്റെ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായാണ് ചിത്രത്തില്‍ രണ്‍വീര്‍ എത്തുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്. കപിലിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തില്‍ എത്തുന്നത് ദീപിക പദുക്കോണ്‍ ആണ്. രണ്‍വീറിന്റെ ഭാര്യ കൂടിയാണ് ദീപിക. പത്മാവതിന് ശേഷം ഇരുവരും ഒരുമിക്കുന്ന് ചിത്രമാണ് 83. ഡിസംബര്‍ 24 നാണ് സിനിമയുടെ റിലീസ്.

  സൽമാൻ കുടുംബത്തിലെ മരുമകളാവാൻ സോനാക്ഷി സിന്‍ഹ, താരവിവാഹത്തിന് വേദി ഒരുങ്ങുന്നു...

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നാലെ ജയേഷ്ഭായ് ജോര്‍ദാര്‍, സര്‍ക്കസ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്. റോക്കി ഓര്‍ റാണിയില്‍ ആലിയ ഭട്ട് ആണ് നായിക. കരണ്‍ ജോഹറാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ ചിത്രീകരണം തുടര്‍ന്നു വരികയാണ്. സിമ്പയ്ക്ക് ശേഷം രണ്‍വീറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കസ്. ദിവ്യാംഗ് താക്കര്‍ ആണ് ജയഷേഭായ് ജോര്‍ദാര്‍ സംവിധാനം ചെയ്യുന്നത്. നിലവില്‍ ദ ബിഗ് പിക്ച്ചര്‍ എന്ന പരിപാടിയുടെ അവതാരകനുമാണ് രണ്‍വീര്‍ സിംഗ്. മികച്ച നടനടക്കം നാല് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് രണ്‍വീര്‍ സിംഗ്.

  Read more about: ranveer singh
  English summary
  KRK Says Ranveer Singh's Father Gave 20 Crores To YRF For His Launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X