ദീപിക സെക്‌സ് റാണി, കരണ്‍ ജോഹര്‍ സെക്‌സ് ദേവന്‍; വീണ്ടും വാക്‌പോരുമായി കെആര്‍കെ

ബോളിവുഡിലെ വിവാദ നായകനാണ് കെഐര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍. താരങ്ങള്‍ക്കെതിരെ സ്‌ഫോടനാത്മകമായ പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സ്വയം കെആര്‍കെ. സ്വയം പ്രഖ്യാപിത നിരൂപകനായ കെആര്‍കെ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ കെആര്‍കെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത് ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഗെഹരായിയാന്‍ എന്ന ചിത്രത്തിനെതിരെയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തെ സോഫ്റ്റ് പോണ്‍ സിനിമ എന്നാണ് കെആര്‍കെ വിശേഷിപ്പിച്ചിരിക്കുന്നത്.

നേരത്തേയും പലപ്പോഴും ദീപികയ്‌ക്കെതിരെ വിമര്‍ശനവും അധിക്ഷേപങ്ങളുമായി എത്തിയിട്ടുള്ള വ്യക്തിയാണ് കെആര്‍കെ. ഇത്തവണ ദീപികയേയും നിര്‍മ്മാതാവും സംവിധാകനുമായ കരണ്‍ ജോഹറിനുമെതിരെയാണ് കെആര്‍കെ രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു കെആര്‍കെയുടെ പ്രതികരണം. ദീപികയെ സെക്‌സ് റാണി എന്നും കെആര്‍കെ വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

കെആര്‍ക

്ട്വിറ്ററിലൂടെ തുടര്‍ച്ചയായി ട്വീറ്റുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു കെആര്‍കയുടെ കടന്നാക്രമണം. ഗെഹരായിയാന്‍ സോഫ്റ്റ് പോണ്‍ സിനിമയാണെന്നും കരണ്‍ ജോഹര്‍ ലൈംഗികതയുടെ ദേവന്‍ ആണെന്നുമായിരുന്നു കെആര്‍കെ പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ സോഫ്റ്റ് പോണ്‍ ചിത്രമായ ഗെഹരായിയാന്‍ കാണുകയാണെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഈ ട്വീറ്റിലാണ് കരണ്‍ ജോഹറിനെ ലൈംഗികതയുടെ ദേവനായും ദീപികയെ ലൈംഗികതയുടെ റാണിയായും കെആര്‍കെ വിശേഷിപ്പിക്കുന്നത്. പിന്നാലെ മറ്റൊ ട്വീറ്റില്‍ ചിത്രത്തിലെ നായകന്‍ സിദ്ധാന്ത് ചതുര്‍വേദിയേയും കെആര്‍കെ അപമാനിക്കുന്നുണ്ട്.

സിദ്ധാന്തിനെ

ചിത്രത്തില്‍ കാണിക്കുന്നത് പോലെ കോടീശ്വരനായി തോന്നുന്നില്ല് സിദ്ധാന്തിനെ കാണുമ്പോള്‍ എന്നാണ് കെആര്‍കെ പറയുന്നത്. ഗെഹരായിയാന്‍ എന്ന സിനിമ ഹിന്ദി ഷോര്‍ട് ഫിലിം ആയ ദ പെര്‍ഫെക്ട് മര്‍ഡറി്#റെ കോപ്പിയാണെന്നും കെആര്‍കെ പറയുന്നുണ്ട്. എന്നാല്‍ ഈ ട്വീറ്റ് പിന്നീട് കെആര്‍കെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തേയും പലപ്പോഴും താരങ്ങള്‍ക്കെതിരെ കെആര്‍്‌കെ രംഗത്തെത്തിയിട്ടുണ്ട്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെയടക്കം ഇയാള്‍ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് കെആര്‍കെയ്ക്ക് എതിരെ കോടതിയില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍.

ഗെഹരായിയാന്‍

ശകുന്‍ ബത്ര സംവിധാനം ചെയ്ത ചിത്രമാണ് ഗെഹരായിയാന്‍. ഫെബ്രുവരി 11 നായിരുന്നു സിനിമയുടെ റിലീസ്. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. കസിന്‍ സഹോദരിമാരായ അലീഷയുടേയും ടീയയുടേയും കഥയാണ് ചിത്രം പറയുന്നത്. തീവ്രമായ പ്രണയ രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമ. ഇന്റിമസി ഡയറക്ടറുടെ സേവനത്തിന്റെ സഹായത്തോടെയാണ് ചിത്രത്തിലെ പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിലെ പാട്ടുകളും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഗെഹരായിയാന്‍ വിലയിരുത്തപ്പെടുന്നത്. പ്രണയത്തെക്കുറിച്ചും അവിഹിത ബന്ധത്തെക്കുറിച്ചുമെല്ലാമാണ് സിനിമ സംസാരിക്കുന്നത്.

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
അണിയറയില്‍

അതേസമയം ദീപികയുടേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രമായ പഠാന്‍ ആണ് ദീപികയുടെ അണിയറയില്‍ തയ്യാറെടുക്കുന്ന ചിത്രങ്ങളിലൊന്ന്. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സീറോയുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഷാരൂഖിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പിന്നാലെ രണ്‍വീര്‍ സിംഗിനൊപ്പം വീണ്ടുമൊരുമിക്കുന്ന സര്‍ക്കസ് എന്ന ചിത്രവും അണിയറിലുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. പ്രൊജക്ട് കെയിലൂടെ പ്രഭാസിന്റെ നായികയായി തെലുങ്കിലേക്കും അരങ്ങേറുകയാണ് ദീപിക. ഹോളിവുഡ് ചിത്രമായ ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലും ദീപികയാണ് നായിക. അമിതാഭ് ബച്ചനും ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പിക്കുവിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാകും ഇത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X