ഏഴ് തവണ അതേ സീൻ എടുത്തു; അവസാനം തറയിൽ കിടന്നു ഞാൻ കരഞ്ഞു: ഇന്റിമേറ്റ് രംഗത്തെ കുറിച്ച് കുബ്ര സേട്ട്
സിനിമയിലും വെബ്സീരീസുകളിലും മികവുറ്റ അഭിനയം കാഴ്ച വെക്കുന്ന അഭിനേത്രിയാണ് കുബ്ര സേട്ട്. ടെലിവിഷനിലും കുബ്ര സേട്ട് ഏറെ ശ്രദ്ധേയ ആയിരുന്നു. സിനിമയേക്കാൾ കൂടുതൽ വെബ്സീരിസുകളിലാണ് കുബ്ര തിളങ്ങിയിരുന്നത്. അത്തരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുബ്രയുടെ ഒരു വെബ് സീരീസായിരുന്നു 'സേക്രഡ് ഗെയ്ംസ്.' ഇതിലെ ഇൻ്റിമേറ്റ് സീനിനെ കുറിച്ച് കുബ്ര വളരെ ഇമോഷണലി സംസാരിച്ചത് വീണ്ടും വൈറലാവുന്നു.
അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാൻ, നീരജ് ഘായ്വാൻ എന്നിവർ ചേർന്നാണ് ഇത് സംവിധാനം ചെയ്തത്. സേക്രഡ് ഗെയ്ംസിന്റെ ആദ്യ സീസണിലായിരുന്നു കുബ്ര ഉണ്ടായിരുന്നത്. അതിൽ വളരെ സുപ്രധാന ഒരു സീൻ എടുക്കാൻ സംവിധായകൻ അനുരാഗ് കശ്യപ് ഏകദേശം ഏഴ് തവണ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദിഖിയുടെ കാമുകിയായാണ് കുബ്ര ആ സീസണിൽ അഭിനയിക്കുന്നത്. അതിൽ ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് സീൻസ് ഉണ്ട്. ഇതിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുബ്ര തന്റെ അനുഭവം ഒരു അഭിമുഖത്തിനിടെ പങ്കുവെച്ചിരുന്നു.

"ആ സീൻ ആദ്യത്തെ ടെയ്ക്കിൽ തന്നെ എടുത്തു. പക്ഷേ അദ്ദേഹം വന്നു പറഞ്ഞു നമുക്ക് പെട്ടെന്ന് ഒന്നുകൂടെ ചെയ്യാമെന്ന്. മൂന്നാമത്തെ തവണയും ഞാൻ ചെയ്തു. അതിനു ശേഷം ഉടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ നേരെ ക്യാമറ തിരിച്ചു. അതിനു ശേഷം ഞങ്ങൾ വേറെ കുറച്ച് കാര്യങ്ങളും എടുത്തു. അവസാനം ഏഴാമത്തെ വട്ടം ചെയ്തപ്പോഴേക്കും ശരിക്കും ഞാൻ തകർന്നു പോയി. ഞാൻ മൊത്തത്തിൽ തകർന്നു. വല്ലാത്തൊരു വിഷമം വന്നു. ഇമോഷണലി വല്ലാതെ തളർന്നു."
"അപ്പോൾ അദ്ദേഹം എന്റടുത്ത് വന്നിട്ട് പറഞ്ഞു നന്ദി. നമുക്ക് കാണാം, ഞാൻ പുറത്തുണ്ടാവും. അപ്പേഴാണ് എനിക്ക് മനസിലായത് ആ സീൻ കഴിഞ്ഞു എന്ന്. ഞാൻ ആ തറയിൽ കിടന്നു. പെട്ടെന്ന് അറിയാതെ വിങ്ങിപ്പൊട്ടി. പിന്നെ ഞാൻ പൊട്ടി കരയാൻ തുടങ്ങി. അപ്പോഴാണ് നവാസുദ്ദീൻ വന്ന് പറയുന്നത് താങ്കൾ ഇപ്പോൾ പുറത്തേക്ക് പോകേണ്ടി വരും, കാരണം എന്റെ സീൻ ഇനിയും എടുക്കാൻ ബാക്കിയുണ്ട്." കുബ്ര പറഞ്ഞു.

കുക്കൂ എന്ന കഥാപാത്രത്തെയാണ് സേക്രഡ് ഗെയ്ംസിൽ കുബ്ര സേട്ട് അവതരിപ്പിച്ചത്. ഏഴ് തവണ എടുത്ത ആ ഇന്റിമേറ്റ് രംഗം ശരിക്കും കുബ്രയെ തകർത്തിരുന്നു. എന്നാൽ ചിത്രത്തിൽ വളരെ മനോഹരമായ കഥാപാത്രമായാണ് കുബ്ര എത്തിയത്. സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ, പങ്കജ് ത്രിപാതി എന്നിങ്ങനെ നിരവധി പേർ സീരീസിലുണ്ട്.
സൽമാൻഖാൻ നായകനായി എത്തിയ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് കുബ്ര സേട്ട് സിനിമയിലെത്തുന്നത്. ജോഡി ബ്രെയ്ക്കേഴ്സ്, സുൽത്താൻ, ഗല്ലി ബോയ്, ജവാനി ജാനേമൻ തുടങ്ങി മികച്ച ചിത്രങ്ങളിലൂടെയാണ് കുബ്ര അഭിനയ രംഗത്ത് തിളങ്ങിയത്. റോഷൻ ആന്റ്ട്രൂസ് സംവിധാനം ചെയ്യുന്ന ദേവ എന്ന ചിത്രത്തിലാണ് കുബ്ര നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ശേഖർ ലാഖോട്ട് എന്ന വെബ്സീരീസിലാണ് കുബ്ര അവസാനം അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications