അങ്കിള്‍ എന്ന് വിളിക്കരുതെന്ന് പറഞ്ഞു, 17-ാം വയസ് മുതല്‍ രണ്ടരക്കൊല്ലം ലൈംഗിക ചൂഷണം; വെളിപ്പെടുത്തി നടി

ബോളിവുഡിനേയും സിനിമാ പ്രേമികളേയും പൊതുസമൂഹത്തേയും ഞെട്ടിച്ചു കൊണ്ട് നടി കുബ്ര സെയ്തിന്റെ വെളിപ്പെടുത്തല്‍. ജീവിതത്തില്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, കങ്കണ റണാവത്. സോനം കപൂര്‍ തുടങ്ങിയവര്‍ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുബ്രയും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന്റെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

പുരോഗമന സമൂഹം എന്ന് അഭിമാനം കൊളളുമ്പോഴും വീടുകള്‍ക്കുള്ളില്‍ പോലും പെണ്‍കുട്ടികള്‍ സത്യത്തില്‍ സുരക്ഷിതരാണോ എന്ന് ചിന്തിപ്പിക്കുന്നതാണ് കുബ്രയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് സംഭവത്തെക്കുറിച്ച് കുബ്ര പറയുന്നത്. കുടുംബസുഹൃത്തില്‍ നിന്നുമുണ്ടായ ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ 17 വയസായിരുന്നു

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് കുബ്ര സെയ്ത്. സേക്രഡ് ഗെയിംസിലൂടെയാണ് കുബ്ര ശ്രദ്ധ നേടുന്നത്. ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്റെ വെൡപ്പെടുത്തല്‍. കൗമാരകാലത്തുണ്ടായ അതിക്രമത്തെക്കുറിച്ചാണ് താരം പറയുന്നത്. തന്റെ അമ്മയോട് പോലും അതേക്കുറിച്ച് പറയാന്‍ താന്‍ വര്‍ഷങ്ങളെടുത്തുവെന്നാണ് കുബ്ര പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തനിക്ക് 17 വയസായിരുന്നുവെന്നും കുടുംബ സുഹൃത്തില്‍ നിന്നുമാണ് അതിക്രമം നേരിട്ടതെന്നും കുബ്ര പറയുന്നു. തന്റെ കുടുംബം മാലാഖയെ പോലെ കണ്ടിരുന്നയാളായിരുന്നു അയാളെന്നും കുടുംബത്തെക്കുറിച്ച് ഓര്‍ത്ത് താന്‍ അന്ന് മിണ്ടാതിരിക്കുകയായിരുന്നുവെന്നും കുബ്ര പറയുന്നു. താനുമായും സഹോദരന്‍ ഡാനിഷുമായി സൗഹൃദം സ്ഥാപിച്ച ശേഷം രണ്ടര വര്‍ഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കുബ്രയുടെ വെളിപ്പെടുത്തല്‍.

അങ്കിള്‍


അതിക്രമിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കുബ്ര അയാളെ എക്‌സ് എന്നാണ് പുസ്തകത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. എക്‌സിന്റെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ അമ്മയോട് പറയാതിരുന്നതെന്നും കുബ്ര പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു തന്നെ അയാള്‍ പീഡിപ്പിച്ചതെന്നും കുബ്ര വെളിപ്പെടുത്തുന്നുണ്ട്. തന്റെ കുടുംബം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സമയത്ത് അയാള്‍ അമ്മയെ സഹായിച്ചിരുന്നുവെന്നും ഇതോടെ ഇയാള്‍ കുടുംബത്തിന്റെ വിശ്വാസം നേടുകയായിരുന്നുവെന്നും കുബ്ര പറയുന്നു.

അയാളെ താന്‍ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് തന്നെ അങ്കിള്‍ എന്ന് വിളിക്കരുതെന്ന് പറഞ്ഞുവെന്നും ഈ സംഭവങ്ങളൊന്നും പക്ഷെ തന്റെ അമ്മ അറിയാതെയായിരുന്നു നടന്നിരുന്നതെന്നും കുബ്ര പറയുന്നു. സംഭവത്തില്‍ ഈയ്യടുത്ത് തന്റെ അമ്മ തന്നോട് മാപ്പ് ചോദിച്ചെന്നും കുബ്ര പറയുന്നുണ്ട്.

അങ്കിള്‍ അല്ലാതായി


''പണം കിട്ടയതിന്റെ ആശ്വാസത്തിലായിരുന്നു അമ്മ. ആ സമയം ഞാന്‍ കാറിന്റെ പിന്‍വശത്തിലായിരുന്നു. അപ്പോള്‍ മിസ്റ്റര്‍ എക്‌സ്, എന്റെ അങ്കിള്‍ അല്ലാതായി കഴിഞ്ഞിരുന്ന, എന്ഞറെ തുടയില്‍ തടവി. ഞാനാകെ മരവിച്ചിരുന്നു പോയി. അയാള്‍ വീട്ടില്‍ വരുന്നത് പതിവായി. അമ്മ അയാള്‍ക്ക് വേണ്ടി ഭക്ഷണമുണ്ടാക്കുകയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു. അയാള്‍ അമ്മയുടെ മുന്നില്‍ വച്ച് തന്നെ എന്റെ കവിളില്‍ ചുംബിച്ചു കൊണ്ട് നീ എന്റെ പ്രിയപ്പെട്ട കുഞ്ഞാണ് കുബ്രാട്ടിയെന്ന് പറയുമായിരുന്നു. അസ്വസ്ഥത തോന്നുമായിരുന്നുവെങ്കിലും ഞാന്‍ മിണ്ടാതിരുന്നു'' കുബ്ര പറയുന്നു.

''സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പക്ഷെ അതായിരുന്നു സംഭവിച്ചു കൊണ്ടിരുന്നത്. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു. പക്ഷെ ഞാന്‍ ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു. ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ അയാള്‍ തന്റെ പാന്റ്‌സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. പക്ഷെ എനിക്കെന്റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നു. വലിയ കാര്യമായിരുന്നു. എന്റെ വലിയ നാണക്കേടുണ്ടാക്കുന്ന രഹസ്യവുമായിരുന്നു'' കുബ്ര പറയുന്നു.

Recommended Video

Dr. Robin Reaction To Fans | ജനസാഗരത്തിൽ പറക്കുന്ന റോബിൻ | #BiggBoss | FilmiBeat
ഷാര്‍ജയിലേക്ക്

പിന്നീട് അയാള്‍ പണം തരാതെയാകുമ്പോള്‍ അയാളുമായി വഴക്കുണ്ടാക്കുന്നതിന് തന്നെ അമ്മ വഴക്കു പറയുമായിരുന്നുവെന്നും എന്നാല്‍ അന്നൊന്നും അമ്മയ്ക്ക് താന്‍ കടന്നു പോയ അവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും കുബ്ര പറയുന്നു. നാളുകള്‍ക്ക് ശേഷം ഷാര്‍ജയിലേക്ക് പോകാനുള്ള അവസരം കിട്ടിയപ്പോള്‍ താന്‍ അതില്‍ ചാടി വീഴുകയായിരുന്നുവെന്നും കുബ്ര പറയുന്നു. താരത്തിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സേക്രഡ് ഗെയിംസിലൂടെ താരമായി മാറിയ കുബ്ര പിന്നീട് സുല്‍ത്താന്‍, ജവാനി ജാനെമന്‍, ഗല്ലി ബോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി സീരീസുകളിലും സജീവമാണ് കുബ്ര.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X