മെഗാഹിറ്റുകളിലെ നായിക, എന്നിട്ടും അധികം സിനിമകള്‍ ചെയ്തില്ല; പിന്മാറ്റത്തിന്റെ കാരണം പറഞ്ഞ് ഗ്രേസി സിംഗ്

ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച്, ബോളിവുഡിലെ രണ്ട് മെഗാഹിറ്റ് ചിത്രങ്ങളിലെ നായികയായി കരിയര്‍ ആരംഭിക്കുകയും പിന്നീട് പതിയെ അഭിനയത്തില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയും ചെയ്ത താരമാണ് ഗ്രേസി സിംഗ്. മിന്നും താരമായിരിക്കുമ്പോഴും ഗോസിപ്പ് കോളങ്ങളുടെ പിടിയില്‍ പെടാതെ നില്‍ക്കാന്‍ ഗ്രേസിയ്ക്ക് സാധിച്ചിട്ടുണ്ട്. വിവാഹം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാതെ അഭിനയവും നൃത്തവുമൊക്കെയായി ഗ്രേസി സിംഗ് കരിയര്‍ മുന്നോട്ട് കൊണ്ടു പോവുകയാണ്.

വിവാഹത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നല്‍കിയൊരു അഭിമുഖത്തില്‍ ഗ്രേസി സിഗ് മനസ് തുറക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ച് താന്‍ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് ഗ്രേസി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ശരിയായ സമയമല്ലെന്നും ഗ്രേസി പറയുന്നുണ്ട്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ആലോചിക്കാം എന്നായിരുന്നു ഗ്രേസി വ്യക്തമാക്കിയത്.

Gracy Singh

അതേസമയം ലഗാന്‍, മുന്നാ ഭായ് എംബിബിഎസ് തുടങ്ങിയ വലിയ ഹിറ്റുകളിലെ നായികയായിട്ടും എന്തുകൊണ്ട് ബോളിവുഡില്‍ നിന്നും അകന്നുവെന്ന ചോദ്യത്തിനും ഗ്രേസി മറുപടി പറയുന്നുണ്ട്. ഞാന്‍ എന്റെ മാനേജരോട് പറഞ്ഞിട്ടുണ്ട് അഭിനയം മാത്രമല്ല എന്റെ ലക്ഷ്യമെന്ന്. ഒന്നോ രണ്ടോ സിനിമകളെ ചെയ്യൂവെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും ഗ്രേസി പറഞ്ഞു. ഇതിനിടെ തന്റെ മാനേജറുടെ മരണവും സിനിമകള്‍ കുറയാന്‍ കാരണമായെന്നും ഗ്രേസി പറഞ്ഞു.

തനിക്കു വേണ്ടി സംവിധായകരേയും നിര്‍മ്മാതക്കളേയും വിളിച്ചിരുന്നത് അദ്ദേഹമായിരുന്നു. എന്നാല്‍ 2008ല്‍ അദ്ദേഹം മരിച്ചു. ഇതോടെ താനായിട്ട് സിനിമയ്ക്ക് വേണ്ടി സംവിധായകരേയും നിര്‍മ്മാതാക്കളേയും വിളിക്കുന്നത് നിര്‍ത്തി. തനിക്ക് ബോളിവുഡില്‍ വേണ്ടത്ര ബന്ധങ്ങളില്ലായിരുന്നുവെന്നും ഗ്രേസി പറയുന്നു. എന്നാല്‍ പതിയെ തനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതോടെയാണ് തിരികെ വന്നതെന്നും താരം പറയുന്നു.

ഭാവിയില്‍ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും ഗ്രേസി പങ്കുവെക്കുന്നുണ്ട്. എഴുത്തും തനിക്ക് ഇഷ്ടമാണെന്ന് താരം പറയുന്നു. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയ രംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് ഗ്രേസി. നേരത്തെ മലയാളം സിനിമ ലൗഡ് സ്പീക്കറിലും ഗ്രേസി സിംഗ് അഭിനയിച്ചിട്ടുണ്ട്.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

More from Filmibeat

Read more about: gracy singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X