മുപ്പത് കഴിഞ്ഞാല്‍ സെക്‌സിയല്ല, ചെറുപ്പക്കാരികളെ നായികയാക്കുന്ന കിളവന്മാര്‍; തുറന്നടിച്ച് ലാറ ദത്ത
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ലാറ ദത്ത. സൗന്ദര്യ മത്സരത്തിലൂടെ ബോളിവുഡിലെത്തിയ ലാറ നിരവധി ഹിറ്റുകളിലെ നായികയാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലാറ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്. സിനിമകളിലെ പ്രകടനം പോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും ലാറ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചുമെല്ലാം ലാറ ദത്ത മനസ് തുറക്കുകയാണ്.
ബോളിവുഡിലെ സ്ത്രീവിരുദ്ധത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം ഇങ്ങനെ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈയ്യടുത്ത് അക്ഷയ് കുമാറിന്റെ സിനിമയായ സൂര്യവംശിയില്‍ പഴയ പാട്ടായ ടിപ് ടിപ് ബര്‍സാ പാനിയുടെ റീമേക്കില്‍ കത്രീന വന്നത് ഇത്തരത്തില്‍ ചര്‍ച്ചയായിരുന്നു. അമ്പതുകളിലും നായകന്മാര്‍ കാമുകന്മാരായി അഭിനയിക്കുമ്പോള്‍ മുപ്പതിലേക്ക് എത്തുന്നതോടെ നായികമാര്‍ക്ക് അവസരം കുറയുകയാണെന്നാണ് വിമര്‍ശം. സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാനും അക്ഷയ് കുമാറുമൊക്കെ ഇത്തരത്തില്‍ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയവരാണ്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ ലാറ ദത്തയും മനസ് തുറന്നിരിക്കുകയാണ്. തന്റെ പുതിയ ഷോയായ ഹിക്കപ്പ്‌സ് ആന്റ് ഹുക്കപ്പ്‌സ് എന്നാണ് ലാറയുടെ പുതിയ ഷോയുടെ പേര്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലാറ മനസ് തുറന്നത്. ''മുതിര്‍ന്ന നായകന്മാരുടെ നായികമാരായി ചെറുപ്പക്കാരായ നായികിമാര്‍ വരുന്ന ട്രെന്റ് ഇപ്പോഴുമുണ്ട്. സാമാന്യ ബോധം എല്ലാം തിരുത്തുമെന്ന് പ്രത്യാശിക്കാം. കാര്യങ്ങളൊക്കെ പതിയെ മാറുന്നുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മുപ്പതിലേക്ക് എത്തിയാല്‍ നായികമാര്‍ കുടുംബിനികളാണെന്നും സെക്‌സി അല്ലെന്നുമുള്ള കാഴ്ചപ്പാട് ഇപ്പോള്‍ മാറുകായാണ്'' എന്നായിരുന്നു ലാറ പറഞ്ഞത്.

''എഴുത്ത് മെച്ചപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിന് കാരണം ഇപ്പോള്‍ കുറേ സ്ത്രീകള്‍ എഴുതുന്നുണ്ടെന്തനാണ്. അതിനാല്‍ ലെയറുകളുള്ള കഥാപാത്രങ്ങളുണ്ടാകുന്നുണ്ട്. ഞാന്‍ നല്ല ഒരുപാട് കഥകള്‍ വായിച്ചു. പതിവ് രീതിയെ മാറ്റാന്‍ ഉടനെ തന്നെ സാധിക്കുമെന്ന് കരുതുന്നു'' എന്നും ലാറ ദത്ത കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതുപോലെ തന്നെ ബോളിവുഡില്‍ നിലനില്‍ക്കുന്ന, പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് നടന്മാര്‍ക്കും നടിമാര്‍ക്കും നല്‍കുന്ന പ്രതിഫലത്തിലെ വ്യത്യാസം. ഇതേക്കുറിച്ചും ലാറ ദത്ത മനസ് തുറക്കുന്നുണ്ട്.
Recommended Video

പ്രതിഫലത്തിലെ അന്തരം വലിയ പ്രശ്‌നമാണെന്നും എന്നാല്‍ ഇന്നത് കുറേയൊക്കെ മാറിയിട്ടുണ്ടെന്നുമാണ് ലാറ പറയുന്നത്. ''നടന്മാര്‍ മാത്രമല്ല, സ്ത്രീ ടെക്‌നീഷ്യന്‍സിനും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എഴുത്തുകാര്‍ക്കും എല്ലാം പ്രതിഫലത്തിലെ വ്യത്യാസം നേരിടേണ്ടി വരാറുണ്ട്. മാറ്റത്തിനായി ശബ്ദമുയര്‍ത്തിയവര്‍ക്ക് മാറ്റം അനുഭവിക്കാന്‍ പറ്റുന്നുണ്ട്. എന്റെ അനുഭവത്തില്‍ നിന്നു തന്നെ പറയാം. എനിക്ക് പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് കിട്ടിയിരുന്നതിനേക്കാള്‍ നല്ല പ്രതിഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്'' എന്നായിരുന്നു ലാറ ദത്ത പറയുന്നത്. ലാറയുടെ പുതിയ ഒടിടി ഷോ ആരാധകരിലേക്ക് എത്തുകയാണ്. ഷോയില്‍ മധ്യവയസ്‌കയായ സ്ത്രീയുടെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.
മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയാണ് ലാറ ദത്ത സിനിമയിലെത്തുന്നത്. അന്ദാസ് ആയിരുന്നു ആദ്യ സിനിമ. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും ലാറയെ തേടിയെത്തിയിരുന്നു. പിന്നീട് മസ്തി, കാല്‍, നോ എന്‍ട്രി, ബില്ലു, ഡോണ്‍ 2, ഡേവിഡ്, അസര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബെല്‍ ബോട്ടം ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായുള്ള ലാറയുടെ രൂപമാറ്റം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഹോട്ട് സ്റ്റാര്‍ സീരീസായ ഹണ്ട്രഡിലും ലാറ ഈയ്യടുത്ത് അഭിനയിച്ചിരുന്നു. ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയാണ് ലാറയുടെ ഭര്‍ത്താവ്.


Click it and Unblock the Notifications











