ഡിവോഴ്‌സിനെക്കുറിച്ച് നാല് വയസുകാരി മകളുടെ വാക്കുകള്‍; നെഞ്ച് തകര്‍ന്നു പോയെന്ന് ലാറ ദത്ത

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ലാറ ദത്ത. സൗന്ദര്യ മത്സരത്തിലൂടെ ശ്രദ്ധ നേടിയ ലാറ മിസ് യൂണിവേഴ്‌സ് പട്ടം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ്. പിന്നീടാണ് താരം ബോളിവുഡിലെത്തുന്നത്. ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയാണ് ലാറയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഒരുപാട് ആഘോഷിച്ച വാര്‍ത്തകളായിരുന്നു. സൈറയാണ് ദമ്പതികളുടെ മകള്‍. മകളെക്കുറിച്ചുള്ള ലാറയുടെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

തന്റെ മകള്‍ക്ക് നാലാം വയസില്‍ തന്നെ വിവാഹ മോചനം എന്ന ആശയത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്നാണ് ലാറ പറയുന്നത്. മഹേഷ് ഭൂപതിയാണ് മകളെ അതേക്കുറിച്ച് പഠിപ്പിച്ചതെന്നും ലാറ പറയുന്നത്. ഇതിന് കാരണമായത് ഒരു ടിവി സീരീസ് ആയിരുന്നുവെന്നും ലാറ പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ഹിക്കപ്പ്‌സ് ആന്റ് ഹുക്കപ്പ്‌സ്

ലാറയുടെ പുതിയ ഡിജിറ്റല്‍ സീരീസായ ഹിക്കപ്പ്‌സ് ആന്റ് ഹുക്കപ്പ്‌സ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു ലാറ മനസ് തുറന്നത്. മഹേഷിന്റെ ഇഷ്ട സീരീസ് ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലാറ. മകള്‍ സൈറ നാല് വയസുള്ളപ്പോള്‍ തന്നെ ഫ്രണ്ട്‌സ് സീരീസിന്റെ ആരാധികയായി മാറിയിരുന്നുവെന്നാണ്

ഫ്രണ്ട്‌സ്

''അദ്ദേഹത്തിന്റെ ഇഷ്ട ഷോ ഫ്രണ്ട്‌സ് ആണ്. നാല് വയസുള്ളപ്പോള്‍ തന്നെ ഞങ്ങളുടെ മകളേയും ആ ഷോയുടെ ആരാധികയാക്കി മാറ്റി. ഒരു ദിവസം അവള്‍ വന്ന് എന്നോട് ചോദിച്ചു, അമ്മേ, അവളൊരു ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇത് എന്റെ വീട്, അത് നിന്റെ വീട്, ഞാന്‍ ഡിവോഴ്‌സ് എന്ന് പറഞ്ഞു. എനിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് പോലെ തോന്നി. നീയെന്താണ് ഈ പറയുന്നത് എന്ന് ഞാന്‍ അമ്പരപ്പോടെ ചോദിച്ചു. ആരാണ് നിന്നോടിത് പറഞ്ഞത്. എന്താണ് വിവാഹ മോചനം എന്ന് ചോദിച്ചു. രണ്ട് പേര്‍ മോശമായൊരു വിവാഹത്തിലായിരിക്കുമ്പോള്‍ അവര്‍ പിരിഞ്ഞ് ജീവിക്കുന്നതാണ് വിവാഹ മോചനം എന്നായിരുന്നു അവളുടെ മറുപടി'' ലാറ ദത്ത പറയുന്നു.

ശരിക്കും ഞെട്ടി

''അവള്‍ക്ക് നാല് വയസേയുള്ളൂ. ഞാന്‍ ശരിക്കും ഞെട്ടി. ആരാണ് നിന്നോട് ഇത് പറഞ്ഞത് എന്ന് ചോദിച്ചു. ഡാഡി പറഞ്ഞുവെന്നായിരുന്നു അവളുടെ മറുപടി. ഞാന്‍ മഹേഷിനെ വിളിച്ചു, മഹേഷ് നീയെന്തിനാണ് അവള്‍ക്ക് വിവാഹ മോചനം എന്താണെന്ന് പറഞ്ഞു കൊടുത്തത് എന്ന് ചോദിച്ചു. അവന്‍ ചിരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഫ്രണ്ട്‌സ് കാണുകയായിരുന്നു. അതില്‍ റോസ് എങ്ങനെയാണ് മൂന്ന് തവണ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് അറിയണമായിരുന്നു എന്നായിരുന്നു മഹേഷിന്റെ മറുപടി. ഞങ്ങള്‍ അങ്ങനെയുള്ള മാതാപിതാക്കളാണ്'' എന്നും ലാറ ദത്ത കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സൈറ

2012 ലായിരുന്നു ലാറയ്ക്കും മഹേഷിനും മകള്‍ ജനിക്കുന്നത്. സൈറയുടെ ജനനത്തോടെ ലാറ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. കുട്ടിയുടെ പരിചരണത്തിനായി തങ്ങളില്‍ ഒരാള്‍ എന്ത് വന്നാലും മകള്‍ക്കൊപ്പം ഉണ്ടാകണം എന്ന തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നുവെന്നാണ് ലാറ പറയുന്നത്. മകള്‍ക്കൊപ്പം താനോ മഹേഷോ എല്ലായിപ്പോഴും ഉണ്ടാകുമെന്ന് താരം പറയുന്നു. ഇപ്പോള്‍ ലാറ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ലാറ അഭിനയിച്ച ചിത്രമായിരുന്നു ബെല്‍ ബോട്ടം. ചിത്രത്തിലെ ഇന്ദിരാ ഗാന്ധിയായുള്ള ലാറയുടെ മേക്കോവര്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: lara dutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X