ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞാനും മഹേഷും ഒരു ശപഥം എടുത്തു, അതിന്നും പാലിക്കുന്നു: ലാറ ദത്ത

ബോളിവുഡിലെ താരസുന്ദരിയാണ് ലാറ ദത്ത. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് ലാറ സിനിമയിലെത്തുന്നത്. പിന്നീട് ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഓരാളായി മാറുകയായിരുന്നു. വിവാഹ ശേഷം ലാറ സിനിമയില്‍ നിന്നും ഇടവേളയെടുത്തുവെങ്കിലും താരം സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായിരുന്നു. പിന്നീട് താരം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഈയ്യടുത്ത് ലാറ ഒടിടിട പ്ലാറ്റ്‌ഫോമിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം മഹേഷ് ഭുപതിയാണ് ലാറയുടെ ഭര്‍ത്താവ്.

2011 ഫെബ്രുവരി 16 നായിരുന്നു ലാറയും മഹേഷും വിവാഹിതരാകുന്നത്. 2012 ജനുവരി 20 ന് ലാറയ്ക്കും മഹേഷിനും പെണ്‍കുഞ്ഞ് പിറന്നു. സൈറ ഭൂപതി എന്നാണ് മകള്‍ക്ക് ലാറയും മഹേഷും പേരിട്ടിരിക്കുന്നത്. മകളെക്കുറിച്ചും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ലാറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് ലാറയുടേയും മഹേഷിന്റെയും മകള്‍. ഇപ്പോഴിതാ മകളുടെ ജനന സമയത്ത് താനും മഹേഷും പരസ്പരം നല്‍കിയൊരു വാക്കിനെക്കുറിച്ച് ലാറ മനസ് തുറന്നിരിക്കുകയാണ്.

Lara Dutta

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാറ ദത്ത തങ്ങള്‍ക്കിടയിലെ ഇന്നും പാലിക്കപ്പെടുന്ന ആ വാക്കിനെക്കുറിച്ച് മനസ് തുറന്നത്. ''ഞാന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങല്‍ പരസ്പരം ഒരു ശപഥം എടുത്തു. എന്ത് സംഭവിച്ചാലും, ഏത് സാഹചര്യത്തിലും ഞങ്ങളില്‍ ഒരാള്‍ മകളുടെ കൂടെയുണ്ടാകും എന്നായിരുന്നു അത്. കഴിഞ്ഞ 10 വര്‍ഷമായി ആ വാക്ക് പാലിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്'' എന്നായിരുന്നു ലാറ ദത്ത പറഞ്ഞത്. താന്‍ സിനിമ ചിത്രീകരണമോ മറ്റോ കാരണം തിരക്കിലാണെങ്കില്‍ മഹേഷ് മകള്‍ക്കൊപ്പമുണ്ടാകുമെന്നും തിരിച്ച് മഹേഷ് തന്റെ ടെന്നീസ് ടൂറുകളിലും മറ്റുമായിരിക്കുമ്പോള്‍ താന്‍ മകള്‍ക്കൊപ്പമുണ്ടാകുമെന്നും ലാറ ദത്ത പറയുന്നു.

കഴിഞ്ഞ ദിവസം ലോകം പെണ്‍മക്കളുടെ ദിവസം ആഘോഷിച്ചപ്പോള്‍ ലാറയം മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ''കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് രാത്രികള്‍ ഉറക്കം നഷ്ടപ്പെടും. നല്ലൊരു അമ്മയാകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ, പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ സാധിക്കുമോ എന്നൊക്കെയായിരിക്കും ചിന്ത. പക്ഷെ ടെന്‍ഷന്‍ അടിച്ചത് കൊണ്ട് കുട്ടിയുടെ ജനനത്തിനായി തയ്യാറെടുക്കാന്‍ സാധിക്കില്ല. ഓരോ കുട്ടിയുടേയും പാത വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ അവര്‍ നല്ല കുട്ടികളായിരിക്കും. തൊട്ടടുത്ത നിമിഷം അതിന്റെ നേരെ വിപരീതവും. അമ്മയാകാന്‍ തീരുമാനിക്കുന്ന ദിവസം ലോകത്തിലെ ഏറ്റവും വലിയ അഡ്വഞ്ചറുകള്‍ക്കൊന്നിനാണ് നിങ്ങള്‍ തയ്യാറാകുന്നത്'' എന്നായിരുന്നു ഒരിക്കല്‍ മാതൃത്വത്തെക്കുറിച്ച് ലാറ പറഞ്ഞത്.

2000 മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് ലാറ ദത്ത സിനിമയിലെത്തുന്നത്. അന്ദാസ് ആയിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. ഹിന്ദിയ്ക്ക് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റുകളിലെ നായികയാണ് ലാറ. ബെല്‍ബോട്ടം ആണ് ലാറയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായാണ് ലാറ എത്തിയത്. ഇന്ദിരയായുള്ള ലാറയുടെ മേക്കോവര്‍ ഞെട്ടിക്കുന്നതായിരുന്നു. താരത്തിന്റെ പ്രകടനവും കയ്യടി നേടി. ഹോട്ട്‌സ്റ്റാറിന്റെ ഹണ്ട്രഡ് എന്ന സീരീസിലൂടെയാണ് ലാറ ഡിജിറ്റല്‍ ലോകത്ത് അരങ്ങേറുന്നത്.

അന്ദാസ്, കാക്കി, നോ എന്‍ട്രി, ജൂം ബരാബര്‍ ജൂം, ബില്ലു, ഹൗസ്ഫുള്‍, ചലോ ദില്ല, സിംഗ് ഈസ് ബ്ലിംഗ്, ഡേവിഡ്, ഡോണ്‍ 2, പാര്‍ട്ണര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ലാറ. നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സമൂഹത്തിലും സിനിമയിലും നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്തിയും ലാറ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ക്ക് പിന്തുണയുമായി എത്തിയും താരം കയ്യടി നേടിയിട്ടുണ്ട്.

More from Filmibeat

Read more about: lara dutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X