ജോണിന്റെ മുഖത്തിന് എന്തുപറ്റി? വര്‍ക്കൗട്ട് കൂടി പോയതിന്റെ പ്രശ്‌നമോ? ആശങ്കയോടെ ആരാധകര്‍

ബോളിവുഡിലെ മുന്‍നിര നായകനാണ് ജോണ്‍ എബ്രഹാം. രണ്ടായിരങ്ങളില്‍ ജോണ്‍ എബ്രഹാമിനെ പോലെ ഓളം സൃഷ്ടിച്ച മറ്റൊരു നടനുണ്ടാകില്ല. അതും വില്ലനായി വന്ന്. ധൂമിലെ ജോണ്‍ എബ്രഹാമിന്റെ വില്ലന്‍ ബോളിവുഡില്‍ മാത്രമല്ല രാജ്യത്ത് മൊത്തം തരംഗമായി മാറുകയായിരുന്നു. അക്കാലത്ത് ജോണ്‍ എബ്രഹാമിനെ പോലെ മുടി നീട്ടിവളര്‍ത്തിയവര്‍ക്ക് കണക്കില്ല.

കാലമിത്രയായിട്ടും ജോണ്‍ എബ്രഹാമിന്റെ ആരാധകരില്‍ കുറവ് വന്നിട്ടില്ല. ഇന്ന് അഭിനേതാവ് മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ് ജോണ്‍ എബ്രഹാം. തന്റെ ഫിറ്റനസും ബോഡിയുമൊക്കെ കാരണം പലര്‍ക്കും ജോണ്‍ എബ്രഹാം ഇന്നും പ്രചോദനവും ആരാധനാപാത്രവുമാണ്. അതേസമയം ഇപ്പോള്‍ വൈറലാകുന്ന ജോണ്‍ എബ്രഹാമിന്റെ വീഡിയോ ആരാധകരില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്.

John Abraham

ഇന്‍സ്റ്റഗ്രാമില്‍ ജോണ്‍ തന്റെ ആരാധകരില്‍ ഒരാള്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. പൊതുവെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല ജോണ്‍ എബ്രഹാം. സിനിമയ്ക്ക് പുറമെ പൊതുവേദികളിലോ പാര്‍ട്ടികളിലോ ഒന്നും ജോണ്‍ എബ്രഹാം പങ്കെടുക്കാറുമില്ല. വീഡിയോ കണ്ട ആരാധകരുടെ ശ്രദ്ധ പോയത് പക്ഷെ താരത്തിന്റെ മുഖത്തേക്കാണ്. ആരാധകര്‍ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ്.

ജോണ്‍ എബ്രഹാമിന്റെ മുഖത്തെ ചുളിവുകള്‍ കണ്ട് ആരാധകര്‍ ആകെ ആശങ്കയിലായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ തങ്ങളുടെ ആശങ്ക അറിയിച്ചെത്തിയിരിക്കുന്നത്. ജോണ്‍ ഓക്കെയല്ലേ എന്നാണ് മിക്കവരും ചോദിക്കുന്നത്. എന്നാല്‍ അത് പ്രായത്തിന്റേതാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ജോണ്‍ എബ്രഹാമിന് ഈയ്യടുത്താണ് അമ്പത് വയസ് പൂര്‍ത്തിയായത്. ഈ പ്രായത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ് ഈ ചുളിവുകളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം ഇത്രയും കാലം ഭാരിച്ച വര്‍ക്കൗട്ടുകള്‍ ചെയ്തതിന്റേയോ മരുന്നുകള്‍ എടുത്തതിന്റേയോ പരിണിത ഫലമാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പൊതുവെ ജോണ്‍ ഓഫ് സ്‌ക്രീനില്‍ മേക്കപ്പ് താല്‍പര്യപ്പെടാത്ത വ്യക്തിയാണ്. അതുകൊണ്ടാകും പ്രായത്തിന്റേതായ അടയാളങ്ങള്‍ കാണാന്‍ സാധിക്കുന്നത്. അല്ലാതെ മറ്റ് പ്രശ്‌നങ്ങളുമൊന്നും ആയിരിക്കില്ലെന്ന് മറ്റ് ചിലരും പറയുന്നുണ്ട്. ആരാധകരുടെ ചോദ്യങ്ങളോട് ജോണ്‍ എബ്രഹാം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

John Abraham

ജിസം എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ എബ്രഹാം അരങ്ങേറുന്നത്. പിന്നീട് ധൂമിലൂടെ താരമായി മാറി. തുടര്‍ന്ന് ദോസ്താന, ഷൂട്ടൗട്ട് അറ്റ് വഡാല, സത്യമേ ജയതേ, ന്യൂയോര്‍ത്ത് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ജോണ്‍ എബ്രഹാം കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ജോണ്‍ എബ്രഹാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വിക്കി ഡോണര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ജോണ്‍ എബ്രഹാം നിര്‍മ്മിച്ചിട്ടുണ്ട്. അനശ്വര രാജന്‍ നായികയായ മൈക്ക് എന്ന ചിത്രം നിര്‍മ്മിച്ചാണ് ജോണ്‍ എബ്രഹാം മലയാളത്തിലേക്ക് എത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആണ് ജോണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ജോണിന്റെ വില്ലന്‍ വേഷം കയ്യടി നേടിയിരുന്നു. ഫോഴ്‌സ് 3, വേദാ, തെഹ്‌റാന്‍ എന്നീ സിനിമകളാണ് ജോണ്‍ എബ്രഹാമിന്റേതായി ഇപ്പോള്‍ അണിയറയിലുള്ളത്.

More from Filmibeat

Read more about: john abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X