അമ്മയെ കോടതി കയറ്റി, സൂപ്പര് സ്റ്റാറിന്റെ കരണത്തടിച്ചു; വെന്തുമരിച്ച ഭര്ത്താവും...! നായികയുടെ ജീവിതം
സിനിമ എന്നത് പ്രവചനീയതകള്ക്ക് അപ്പുറത്തുള്ളൊരു ലോകമാണ്. ഇന്നത്തെ താരം നാളെ ആരുമല്ലാതായി മാറും. ഇന്ന് ആരുമല്ലാത്തയാള് നാളെ സൂപ്പര് താരമാകും. ഒരു നാള് കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരും തിരിച്ചുവന്നവരും തിരിച്ചു വരാന് സാധിക്കാതെ വിസ്മൃതിയിലേക്കും മരണത്തിലേക്കുമൊക്കെ നടന്നു നീങ്ങിയവരുണ്ട്. അങ്ങനെ വളരെ നാടകീയമായൊരു ഓഫ് സ്ക്രീന് ജീവിതമുള്ള നടിയാണ് നൂത്തന്.
ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില് ഒരാളാണ് നൂത്തന്. നാല്പ്പത് വര്ഷം നീണ്ട കരിയറില് നിരവധി പുരസ്കാരങ്ങളും ബഹുമതികളും നൂത്തനെ തേടിയെത്തിയിട്ടുണ്ട്. പക്ഷെ നൂത്തന്റെ ഓഫ് സ്ക്രീന് ജീവിതം അവര് അഭിനയിച്ച ഏതൊരു സിനിമയേയും വെല്ലുന്നത്ര നാടകീയവും സംഭവബഹുലവുമായിരുന്നു. നൂത്തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വായിക്കാം തുടര്ന്ന്.

ബോളിവുഡിലെ ഐക്കോണിക് നായികമാരില് ഒരാളാണ് നൂത്തന്. 40 വര്ഷം നീണ്ടു നിന്ന കരിയറില് 80 ലധികം സിനിമകളില് അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ഫിലിംഫെയര് പുരസ്കാരം അഞ്ച് തവണ നേടിയതിന്റെ റെക്കോര്ഡുമുണ്ട് നൂത്തന്റെ പേരില്. 1974 ല് രാജം നൂത്തനെ പദ്മശ്രി നല്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല് നൂത്തന്റെ വ്യക്തിജീവിതം പ്രശ്നഭരിതമായിരുന്നു. തന്റെ അമ്മയായ ശോഭനയ്ക്കെതിരെ നൂത്തന് പരാതി നല്കിയിട്ടുണ്ട്. തന്റെ പണം തെറ്റായ രീതിയില് വിനിയോഗച്ചതിനെ തുടര്ന്നാണ് നൂത്തന് അമ്മയ്ക്കെതിരെ പരാതി നല്കുന്നത്. ഇതോടെ രണ്ട് പതിറ്റാണ്ട് കാലം തന്റെ കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല നൂത്തന്. ഇതേക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില് അവര് സംസാരിക്കുന്നുണ്ട്.
''വളരെ പ്രയാസകരമായൊരു തീരുമാനമായിരുന്നു അത്. ഒരു മകള്ക്ക് എങ്ങനെയാണ് സ്വന്തം അമ്മയ്ക്കെതിരെ കോടതിയില് പോകാന് സാധിക്കുക എന്ന പ്രതികരണം ഞാന് പ്രതീക്ഷിച്ചതുമാണ്. പക്ഷെ ഒട്ടും എളുപ്പമായിരുന്നില്ല ആ സംഘര്ഷം. എല്ലാവരുടേയും ഭാവി എനിക്ക് സംരക്ഷിച്ചേ മതിയാകുമായിരുന്നുള്ളൂ'' എന്നാണ് അന്ന് നൂത്തന് പറഞ്ഞത്.
രണ്ട് സഹോദരിമാരായിരുന്നു നൂത്തനുണ്ടായിരുന്നത്. തനൂജയും ചതുരയും. ജയ്ദീപ് എന്ന സഹോദരനുമുണ്ടായിരുന്നു. ജയ്ദീപ് ജനിക്കും മുമ്പ് തന്നെ അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. പിന്കാലത്ത് ബോളിവുഡിലെ സൂപ്പര് നായികയായി മാറിയ കജോളും സഹോദരിയായ നടി തനിഷ മുഖര്ജിയും നൂത്തന്റെ സഹോദരിയുടെ മക്കളാണ്. മികച്ച നടിക്കുള്ള ഫിലിംഫെയര് റെക്കോര്ഡില് നൂത്തനൊപ്പം എത്താന് കജോളിന് സാധിച്ചുവെന്നതും രസകരമായ വസ്തുതയാണ്.

1959 ലാണ് നൂത്തന് വിവാഹിതയാകുന്നത്. നേവി ഉദ്യോഗസ്ഥനായ രജ്നിഷ് ബാല് ആയിരുന്നു ഭര്ത്താവ്. ഇതിനിടെ നൂത്തനും നടന് സഞ്ജീവ് കുമാറും തമ്മില് അവിഹിത ബന്ധമുള്ളതായി ചില റിപ്പോര്ട്ടുകളുണ്ടായിരുന്നു. തുടര്ന്ന് സഞ്ജീവ് കുമാറിനെ പരസ്യമായി നൂത്തന് കരണത്തടിച്ചത് വലിയ വാര്ത്തയായിരുന്നു. ''ഞാന് സഞ്ജീവ് കുമാറിന്റെ കരണത്തടിച്ചത് വലിയ വാര്ത്തയായി. അദ്ദേഹം വളരെ അശ്രദ്ധമായി, ഉത്തരവാദിത്തമില്ലാതെയും പറഞ്ഞ പ്രസ്താവനയാണ് അവിഹിത വാര്ത്തയായത്. അതെനിക്ക് ദേഷ്യമുണ്ടാക്കി. അദ്ദേഹത്തെ പാഠം പഠിപ്പിക്കണമായിരുന്നു. പറയാനുള്ള പറഞ്ഞ ശേഷം ഞാന് പ്രണയ രംഗം പൂര്ത്തിയാക്കുകയും ചെയ്തു'' എന്നാണ് അതേക്കുറിച്ച് നൂത്തന് പറഞ്ഞത്.
1990 ലാണ് നൂത്തന് സ്തനാര്ബുദമാണെന്ന് കണ്ടെത്തുന്നത്. 1991 ഫെബ്രുവരിയില് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്ന്ന് നൂത്തനെ മുംബൈയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പിന്നാലെ ഫെബ്രുവരി 21 ന് നൂത്തന് മരണപ്പെടുകയും ചെയ്തു. 1959 ഒക്ടോബര് 11 നായിരുന്നു നൂത്തനും ഇന്ത്യന് നേവിയിലെ ലെഫ്റ്റനന്റ് കമാന്റര് രജ്നീഷ് ബാലും വിവാഹിതരാകുന്നത്. ഇരുവരുടേയും മകന് മോഹ്നിഷും നടനാണ്. 2004ല് ഉണ്ടായൊരു തീപിടിത്തത്തിലാണ് നൂത്തന്റെ ഭര്ത്താവ് മരണപ്പെടുന്നത്.


Click it and Unblock the Notifications