പൂനം മാത്രമല്ല, അന്ന് മനീഷ കൊയിരാളയും 'മരിച്ചു തിരിച്ചുവന്നു'; ആ മരണനാടകത്തിന്റെ കഥ ഇങ്ങനെ
ബോളിവുഡിനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത. താരത്തിന്റെ മാനേജരാണ് ക്യാന്‍സറിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരണപ്പെട്ടുവെന്ന് അറിയുന്നത്. പിന്നാലെ ബോളിവുഡും ആരാധകരുമൊക്കെ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പിറ്റേദിവസം താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചു കൊണ്ട് പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. ക്യാന്‍സറിനെതിരെയുള്ള ബോധവത്കരണമായിട്ടാണ് താന്‍ മരണ വാര്‍ത്ത സൃഷ്ടിച്ചതെന്നായിരുന്നു പൂനം പാണ്ഡെയുടെ വിശദീകരണം.
പൂനം പാണ്ഡെയുടെ മരണ നാടകത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. പൂനം പാണ്ഡെയുടെ സുഹൃത്തുക്കളായ താരങ്ങള്‍ പോലും താരത്തിനെതിരെ രംഗത്തെത്തി. പൂനം നടത്തിയത് വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നായിരുന്നു താരത്തിനെതിരെയുള്ള വിമര്‍ശനം. എന്നാല്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നാണ് പൂനം പാണ്ഡെ പറഞ്ഞത്. പൂനം പാണ്ഡയുടെ മരണവും തിരിച്ചുവരവുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഇതാദ്യമായിട്ടല്ല ഒരു താരത്തിന്റെ മരണ വാര്‍ത്ത സൃഷ്ടിക്കപ്പെടുന്നത്. മുമ്പൊരിക്കല്‍ ബോളിവുഡിലെ മുന്‍നിര നായികയായിരുന്ന മനീഷ കൊയിരാളയുടെ മരണവും ഇതുപോലെ സൃഷ്ടിക്കപ്പെട്ടിരുന്നു. 1995 ലായിരുന്നു ആ സംഭവം. പ്രമുഖ സംവിധായകനായ മഹേഷ് ഭട്ട് ആയിരന്നു തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി മനീഷയുടെ മരണ വാര്‍ത്ത സൃഷ്ടിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ക്രിമിനല്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു മഹേഷ് ഭട്ട് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്. പത്രത്തില്‍ മനീഷ് കെയിരാള മരണപ്പെട്ടു എന്ന തലക്കെട്ടോടെ പോസ്റ്റര്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ചെയ്തത്. ചിത്രത്തില്‍ മനീഷയുടെ കഥാപാത്രം മരിക്കുന്നതും അത് അന്വേഷിക്കാനായി നാഗാര്‍ജുനയുടെ നായകന്‍ എത്തുന്നതുമായിരുന്നു കഥ. രമ്യ കൃഷ്ണനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ക്രിമിനല്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തു. ചിത്രത്തിലെ പാട്ടുകളും ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്.
അതേസമയം പൂനം പാണ്ഡെയുടെ നാടകത്തിനെതിരെ വ്യാപക വിമര്‍ശനം ആണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ പിആര്‍ ടീം മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. ''സെര്‍വിക്കല്‍ ക്യാന്‍സറിനതിരെ ബോധവത്കരണം നടത്താന്‍ പൂനം പാണ്ഡെയ്കും ഹോട്ടര്‍ഫ്‌ളൈയ്ക്കുമൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഞങ്ങള്‍ ആദ്യം തന്നെ മാപ്പ് പറയുകയാണ്. ആദ്യം തന്നെ മാപ്പ് പറയുന്നത് ക്യാന്‍സര്‍ മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരോടുമാണ്'' എന്നായിരുന്നു പബ്ലിസിറ്റി ടീമിന്റെ പ്രസ്താവന.

''ഞാന്‍ ജീവനോടെയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ വന്ന് മരിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം ജീവന്‍ നഷ്ടമായ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് അങ്ങനെ പറയാന്‍ സാധിക്കില്ല. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നതു കൊണ്ടല്ല, എന്തു ചെയ്യണമെന്ന് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതായിരുന്നു.'' എന്നായിരുന്നു പൂനം പാണ്ഡെ മരണ വാര്‍ത്തയെക്കുറിച്ച് പറഞ്ഞത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തയിരിക്കുന്നത്. പൂനം മരിച്ചില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതു വല്ലാതെ കടന്നു പോയെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. താരത്തിനെതിരെ സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും പൂനം പാണ്ഡയെ വിമര്‍ശിച്ച് രംഗത്തെത്തി. ഒരു രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി സ്വന്തം മരണ വാര്‍ത്ത സൃഷ്ടിച്ചെടുക്കുകയായിരുന്നില്ല വേണ്ടതെന്നും ഇത് ക്രൂരമായൊരു തമാശയായിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.


Click it and Unblock the Notifications











