എല്ലാം ഓക്കെയായിരുന്നു, പക്ഷെ കല്യാണം നടന്നില്ല; ഇന്നും വിവാഹം കഴിക്കാതെ ബന്‍സാലിയും വൈഭവിയും!

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആണ് സഞ്ജയ് ലീല ബന്‍സാലി. ബന്‍സാലിയുടെ സിനിമകളില്‍ അഭിനയിക്കുക എന്നത് തന്നെ ഓരോ താരത്തിന്റേയും കരിയറിലെ വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് തവണ ദേശീയ പുരസ്‌കാരവും പതിനൊന്ന്് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ബാഫ്റ്റ നോമിനേഷനും ലഭിച്ച ബന്‍സാലിയെ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് ബന്‍സാലി നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്തതാണ്.

ഖാമോഷി, ഹം ദില്‍ ദേ ചുക്കേ സനം, ദേവ്ദാസ്, ബ്ലാക്ക്, ഗുസാരിഷ്, രാം ലീല, പത്മാവത്, ബാജിറാവു മസ്താനി തുടങ്ങി ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. തന്റെ സിനിമകളിലെ ഗ്രാന്റ് സിനിമ മേക്കിംഗും റിച്ചു ഫ്രെയിമുകളും സംഗീതവും ഡാന്‍സുമൊക്കെയാണ് ബന്‍സാലിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇപ്പോഴിതു സൂപ്പര്‍ താരം ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കിയ ഗംഗുഭായ് കട്ടിയവാഡിയിലൂടെ വീണ്ടും കയ്യടി നേടുകയാണ് ബന്‍സാലി.

പ്രണയത്തിന്റെ തീവ്രത

ബന്‍സാലി സിനിമകളിലെ പ്രണയത്തിന്റെ തീവ്രത എന്നും ചര്‍ച്ചയാകാറുള്ളതാണ്. പ്രണയ രംഗങ്ങള്‍ അത്രമേല്‍ തീവ്രവും മനോഹരവുമായി ഒരുക്കുന്ന സംവിധായകനാണ് ബന്‍സാലി. ഏറ്റവും പുതിയ സിനിമയായ ഗംഗുബായിയിലും തീവ്രവമായ പ്രണയ രംഗങ്ങളുണ്ട്. ആലിയ ഭട്ട് നായികയായി എത്തുന്ന ചിത്രം പറയുന്നത് കാമാത്തിപുരയിലെ ഗംഗുബായ് കട്ടിയവാഡിയുടെ കഥയാണ്. മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ ന്നെ പുസ്തകത്തെ ആധാരമാക്കിയാണ് ബന്‍സാലി സിനിമയൊരുക്കിയിരിക്കുന്നത്. പ്രണയത്തെക്കുറിച്ച് സിനിമയൊരുക്കുന്ന ബന്‍സാലിയുടെ പ്രണയവും ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

സിനിമാക്കഥ പോലെ

ബോളിവുഡിലെ മുന്‍നിര കൊറിയോഗ്രാഫറായ വൈഭവി മര്‍ച്ചന്റും ബന്‍സാലിയും തമ്മിലുള്ള പ്രണയം ഒരു സിനിമാക്കഥ പോലെ തന്നെ മനോഹരമാണ്്. ഇരുവരും പരിചയപ്പെടുന്നത് ബന്‍സാലിയുടെ ഹം ദില്‍ ദേ ചുക്കേ സനം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു.പിന്നീട് സാവരിയ്യ എന്ന 2007 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. സിനിമയുടെ പ്രീമിയറിനടക്കം പല വേദികളിലും ഇരുവരും ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. അതുകൊണ്ട് തന്നെ അധികം വൈകാതെ ഇരുവരുടേയും പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു. ബന്‍സാലിയും വൈഭവിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും വാര്‍ത്തകള്‍ സജീവമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല.

പിരിഞ്ഞു

വിവാഹത്തെക്കുറിച്ച് താരങ്ങളുടെ കുടുംബങ്ങളും തുറന്ന് പറയാന്‍ ആരംഭിച്ചിരുന്നു. 2008 മാര്‍ച്ചിലായിരുന്നു വൈഭവിയും ബന്‍സാലിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നു. വിവാഹത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് വിവാഹത്തിന് മുമ്പ് തന്നെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു വൈഭവിയും ബന്‍സാലിയും. പിരിഞ്ഞുവെങ്കിലും ഇന്നും നല്ല സുഹൃത്തുക്കളാണ് വൈഭവിയും ബന്‍സാലിയും. പരസ്യമായി തന്നെ പരസ്പരമുള്ള ആദരവും സ്‌നേഹവും ഇരുവരും തുറന്ന് പറയാറുണ്ട്.

സ്‌നേഹപൂര്‍വ്വം അന്ന

അതേസമയം രണ്ടു പേരും ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. തങ്ങളുടെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം മറ്റൊരുളുമായി പ്രണയത്തിലാകാന്‍ വൈഭവിയും ബന്‍സാലിയും കൂട്ടാക്കിയിട്ടില്ല. തങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായിരുന്നു. അടുത്ത് അറിയണമെന്ന് തോന്നി. എന്നാല്‍ അടുത്തറിഞ്ഞപ്പോഴാണ് ജീവിത പങ്കാളിയാകാന്‍ സാധിക്കില്ലെന്നും തങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളായി തുടരാനേ സാധിക്കുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞുവെന്നായിരുന്നു പ്രണയ തകര്‍ച്ചയെക്കുറിച്ച് വൈഭവി പിന്നീട് പറഞ്ഞത്. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ബോളിവുഡിലെ മുന്‍നിര കൊറിയോഗ്രാഫറാണ് വൈഭവി മര്‍ച്ചന്റ്. മലയാളത്തില്‍ സ്‌നേഹപൂര്‍വ്വം അന്ന എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വൈഭവി.

More from Filmibeat

Read more about: sanjay leela bansali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X