For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഞ്ജയ് ദത്തിന്റെ കുടുംബം ഭാര്യ മാന്യതയെ സ്വീകരിച്ചില്ലേ?; മാന്യത അന്ന് പറഞ്ഞത് ഇതാണ്

  |

  ബോളിവുഡിൽ താരങ്ങളിൽ പ്രമുഖനായ നടനാണ് സഞജയ് ദത്ത്. താരകുടുംബത്തില്‍ നിന്നാണ് സഞ്ജയ് ദത്ത് സിനിമയിലേക്ക് എത്തിയത്. എന്നാൽ ഒരുപാട് കയറ്റിറക്കങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതം. ബോംബെ സ്ഫോടന കേസിൽ ജയില്‍വാസം മുതൽ അർബുദ ബാധിതനായത് വരെ നിരവധി പ്രതിസന്ധികൾ സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതത്തിലുണ്ടായിട്ടുണ്ട്.

  വിവാഹവും പ്രണയബന്ധങ്ങളുമെല്ലാം വിവാദങ്ങളാണ് സഞ്ജയ് ദത്തിനൊപ്പം ഉണ്ടായിട്ടുണ്ട്. മൂന്ന് തവണ വിവാഹിതനായ താരത്തിന്റെ ജീവിതത്തിൽ നിരവധി കാമുകിമാർ ഉണ്ടായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 1987ൽ നടി റിച്ച ശർമ്മയെ ആണ് സഞ്ജയ് ദത്ത് ആദ്യം വിവാഹം ചെയ്യുന്നത്. 1996ൽ അവരുടെ മരണത്തോടെ സഞ്ജയ് മോഡലായ റിയ പിള്ളയെ വിവാഹം ചെയ്തു. എന്നാൽ 2005ൽ ഇവർ വിവാഹമോചിതരായി. നിലവിൽ മാന്യത ദത്താണ് സഞ്ജയുടെ ഭാര്യ. 2008ലായിരുന്നു ഇവരുടെ വിവാഹം.

  Also Read: മലൈകയുമായുള്ള വിവാഹം ഉടനുണ്ടാകുമോ?; അർജുൻ കപൂർ പറയുന്നു

  സഞ്ജയുടെ ജീവിതത്തിലേക്ക് വന്ന താരസുന്ദരിമാരെ കുറിച്ച് പല കഥകളും മുൻപ് പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ മാന്യത ദത്തിനെ കുറിച്ച് അങ്ങനെ ഒന്നും താരം പറഞ്ഞിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നാദിയ ദുറാനിയുമായി ഡേറ്റിങ് ചെയ്യുമ്പോഴാണ് സഞ്ജയ് മാന്യതയെ കാണുന്നത്. വൈകാതെ ഇരുവരും ഇഷ്ടത്തിലായി. തുടർന്ന് അത് വിവാഹത്തിലേക്ക് എത്തുകയുംചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇവർക്ക് ഇപ്പോൾ ഷാഹ്‌റാൻ, ഇഖ്‌റ എന്നി ഇരട്ടകുട്ടികളുണ്ട്.

  കഴിഞ്ഞ പതിമൂന്ന് വർഷമായി സഞ്ജയ് ദത്ത് ഈ ദാമ്പത്യ ജീവിതം വിജയകരമായി കൊണ്ടുപോകുന്നുണ്ട്. അർബുദ ബാധിതനായ സമയത്ത് പോലും സഞ്ജയ്‌ക്ക് കൂട്ടായത് മാന്യത ആയിരുന്നു. എന്നാൽ സഞ്ജയുടെ ജീവിതത്തിലേക്ക് എത്തിയ മൂന്നാമത്തെ ഭാര്യയെ സ്വീകരിക്കാൻ സഞ്ജയുടെ കുടുംബം തയ്യാറായിരുന്നില്ല എന്നാണ് കേട്ടിരുന്നത്. ഒരിക്കെ മാന്യത തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തുകയുണ്ടായി.

  Also Read: എന്നെ കാണാന്‍ മണിക്കൂറുകളോളം കാത്തു നിന്നെന്ന് ഉര്‍വശി; ഇങ്ങനെ കള്ളം പറയാതെ പെങ്ങളേയെന്ന് പന്ത്

  ഐഎഎൻഎസിന് നൽകിയ ഒരു അഭിമുഖത്തിലാണ് മാന്യത കിവംവദന്തികൾക്ക് മറുപടി നൽകിയത്. "ആളുകൾ ഇതൊക്കെ പറയുമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് പറയാനുള്ളത് എന്റെ ഭർത്താവിനൊപ്പം ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ എനിക്ക് അവകാശമുണ്ട് എന്നാണ്. ഒരു വേശ്യയായാലും രാജകുമാരിയായാലും പ്രശ്നമല്ല, അവളുടെ ഭർത്താവിന്റെ വീട്ടിൽ ഭാര്യക്ക് ചില അവകാശങ്ങളുണ്ട്."

  "ഞാൻ ഒരു സ്ത്രീയുടെ വീട്ടിൽ താമസിക്കുന്ന ഒരു പുരുഷനല്ല, അദ്ദേഹത്തിന്റെ സഹോദരിമാരുടെ അടുത്ത് നിന്ന് സ്വീകാര്യത ലഭിക്കാൻ ഞാൻ എന്റെ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് സഞ്ജുവിന് അറിയാം. അതിനപ്പുറം, ഞാൻ ഇനിയും താഴുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാനും ചെയ്യില്ല" എന്നായിരുന്നു മാന്യത അന്ന് പറഞ്ഞത്. കുടുംബത്തിലെ പ്രശ്‍നങ്ങൾ വ്യക്തമാക്കുന്നത് ആയിരുന്നു ഇത്.

  Also Read: സാറ അലി ഖാന്റെ ഡേറ്റിങ് പ്രെപ്പോസലിന് പിന്നാലെ വിജയ് ദേവരകൊണ്ട അയച്ച മെസേജ്; വെളിപ്പെടുത്തി താരം

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം, 2020ൽ സഞ്ജയ് ദത്തിന് അർബുദം ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരി പ്രിയ ദത്തും ഭാര്യ മാന്യതയുമാണ് അദ്ദേഹത്തിന്റെ ശുശ്രൂഷിക്കാനും മറ്റും ഉണ്ടായിരുന്നത്. ശസ്ത്രക്രിയ പൂർത്തിയയായ ഘട്ടത്തിൽ സഞ്ജയ് ദത്ത് വികാരനിർഭരമായ ഒരു കുറിപ്പും പങ്കുവച്ചിരുന്നു.

  "കഴിഞ്ഞ ഏതാനും ആഴ്‌ചകൾ എന്റെ കുടുംബത്തിനും എനിക്കും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാൽ എല്ലാവരും പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ സൈനികർക്കാണ് ഏറ്റവും കഠിനമായ യുദ്ധങ്ങൾ നൽകുക എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തിൽ, പൊരുതി വിജയിച്ച് പുറത്തുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ യുദ്ധത്തിൽ നിന്ന് അവർക്ക് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം നൽകാൻ കഴിയും - ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും." സഞ്ജയ് അന്ന് കുറിച്ചു.

  Read more about: sanjay dutt
  English summary
  Maanayata Not Accepted By Sanjay Dutt’s Family? Here's What Maanayata Once Clarifies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X