For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറക്കെട്ടിലിരുന്ന് പ്രണയിക്കാന്‍ പോയി, ഒടുവില്‍ പോലീസ് പിടിച്ചു; പ്രണയകാലം ഓര്‍ത്ത് മാധവന്‍

  |

  തമിഴിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ നടനാണ് ആര്‍ മാധവന്‍. ഒരുപാട് ആരാധികമാരുടെ ഹൃദയം കവര്‍ന്ന സുന്ദരന്‍. ഇന്നും മാധവന്റെ ആരാധകര്‍ക്ക് ഒരു കുറവുമില്ല. സ്ഥിരം റൊമാന്റിക് വേഷങ്ങളില്‍ നിന്നും മാറി നടന്നു കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കുകയാണ് മാധവന്‍ ഇന്ന്. സരിതയാണ് മാധവന്റെ ഹൃദയം കീഴടക്കിയ സുന്ദരി. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് പലപ്പോഴും മാധവന്‍ മനസ് തുറന്നിട്ടുണ്ട്. 1999 ലായിരുന്നു സരിതയും മാധവനും വിവാഹിതരാകുന്നത്. എട്ട് വര്‍ഷത്തെ പ്രണയ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.

  സ്റ്റൈലൻ ലുക്കിൽ ജാൻവി കപൂർ, ചിത്രങ്ങൾ വൈറൽ

  ഏതൊരു സാധാരണ കാമുകി-കാമുകന്മാരേയും പോലെ തന്നെയായിരുന്നു തങ്ങളെന്നാണ് മാധവന്‍ പറയുന്നത്. ഒരിക്കല്‍ ഒരുമിച്ച് സമയം ചെലവിടുന്നതിനിടെ പോലീസ് തങ്ങളെ പിടിച്ചിട്ടുണ്ടെന്നും മാധവന്‍ പറയുന്നു. മുംബൈയിലെ ജീവിതകാലത്തായിരുന്നു ഇരുവരും അടുക്കുന്നത്. രെഹ്നാ ഹേ തേരെ ദില്‍മെ എന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ രാജ്യത്തിന്റെ ചോക്ലേറ്റ് നായകനായി മാറിയ നടനാണ് മാധവന്‍. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തങ്ങള്‍ക്ക് ഒരുമിച്ച് സമയം ചെലവിടാന്‍ നല്ല സ്ഥലങ്ങള്‍ അന്ന് നഗരത്തില്‍ കുറവായിരുന്നുവെന്നാണ് മാധവന്‍ പറയുന്നത്. ബാന്റ്സ്റ്റാന്റ് ആയിരുന്നു തങ്ങളുടെ പ്രധാന ഇടമെന്നും മാധവന്‍ പറയുന്നു. ''ഞാന്‍ സരിതയെ പ്രണയിക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുമിച്ച് ഇന്റിമേറ്റ് ആകാന്‍ കുറച്ച് സ്ഥലങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ പാറകള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്'' എന്നാണ് മാധവന്‍ പറയുന്നത്. മുംബൈയിലെ തെരുവുകളിലൂടെ തങ്ങള്‍ കറങ്ങി നടക്കുമായിരുന്നുവെന്നും മാധവന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ തങ്ങളെ ഒരു പോലീസുകാരന്‍ ഓടിച്ചു വിട്ടിട്ടുണ്ടെന്നും മാധവന്‍ പറയുന്നുണ്ട്.

  ''മുംബൈയിലെ ഏതൊരു പ്രണയിതാക്കളേയും പോലെ തന്നെയായിരുന്നു ഞങ്ങളും തുടങ്ങിയത്. ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകളില്‍. പാറപ്പുറത്ത്. ഒരിക്കല്‍ പോലീസുകാരന്‍ വീട്ടില്‍ പോയെന്ന് പറഞ്ഞ് ഞങ്ങളെ ഓടിച്ചു വിടുക വരെ ചെയ്തിട്ടുണ്ട്. ഈ സ്ഥലത്തെക്കുറിച്ച് മനോഹരമായ ഒരുപാട് ഓര്‍മ്മകളുണ്ട് ഞങ്ങള്‍ക്ക്''എന്നാണ് മാധവന്‍ പറയുന്നത്. സരിത തന്റെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് മാധവന്‍ പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ സരിത തന്നോട് ഡേറ്റിന് വരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. താനാരു ഇരുണ്ട നിറമുള്ള വ്യക്തിയായതിനാല്‍ ഇതൊരു അവസരമാണെന്ന് കരുതുകയായിരുന്നുവെന്നുമാണ് മാധവന്‍ പറയുന്നത്.

  ''ഒരു റിലേഷന്‍ഷിപ്പിലെ തമാശകള്‍ ഒരിക്കലും അവസാനിക്കരുത്. ഫോര്‍മാറ്റ് മാറും, ചിന്തകള്‍ മാറും, പക്ഷെ എന്നെ സംബന്ധിച്ച് ഇന്നും ജീവിതത്തില്‍ ആര്‍ഭാടങ്ങളും പണവുമുണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ ചൂട് ഭൂട്ട കണ്ടെത്തുന്നതിലാണ് ഏറ്റവും വലിയ സന്തോഷം. ചെറിയ സന്തോഷങ്ങളിലാണ് വലിയ സന്തോഷം. ഞങ്ങള്‍ ബിസിനസ് ക്ലാസില്‍ ആണ് സഞ്ചരിക്കുന്നത് എന്നത് വിശ്വസിക്കാന്‍ പറ്റാതെ അത് പരമാവധി ആസ്വദിച്ചിരുന്ന സമയമുണ്ടായിരുന്നു. ഒരു റിലേഷന്‍ഷിപ്പിലെ തമാശകള്‍ ഒരിക്കലും ഇല്ലാതകരുത്'' എന്നാണ് മാധവന്‍ പറയുന്നത്. അതേസമയം കാലത്തിന് അനുസരിച്ച് വ്യക്തികളിലും ജീവിതത്തിലും മാറ്റമുണ്ടാകുമെന്നും പ്രയോരിറ്റികള്‍ മാറുമെന്നും അത് അംഗീകരിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാന്‍ എന്നും മാധവന്‍ പറഞ്ഞു.

  ആര്യയുടെ മുന്‍ഭര്‍ത്താവ് വിവാഹിതനായി; പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, രണ്ടാൾക്കും ആശംസയുമായി ആര്യ

  Recommended Video

  ആദ്യത്തേത് സ്വപ്ന ചിത്രം, അനുഗ്രഹം തേടി താരം. | Filmibeat Malayalam

  മാരാ ആണ് മാധവന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളം സിനിമ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആയിരുന്നു മാരന്‍. ചിത്രത്തിലെ മാധവന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ സീരീസായ ഡീകപ്ല്ഡ് ആണ് ഇനി പുറത്തിറങ്ങാനുള്ളത്. പിന്നാലെ സംവിധാന അരങ്ങേറ്റവും നടക്കും. നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററിയിലൂടെയാണ് മാധവന്റെ സംവിധാന അരങ്ങേറ്റം. മാധവന്‍ തന്നെയാണ് ചിത്രത്തിലെ നായകനും.

  Read more about: madhavan
  English summary
  Madhavan Reveals How He ANd Sarita Roamed Around Mumbai As Any Couple In Initial Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X