നിറത്തിന്റെ പേരില്‍ കളിയാക്കി ബന്ധുക്കള്‍, കുട്ടിക്കാലത്തെ ട്രോമ പ്രിയങ്കയെ അലട്ടി: വെളിപ്പെടുത്തി അമ്മ
ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള പ്രിയങ്ക ചോപ്രയെ ഗ്ലോബല്‍ ഐക്കണ്‍ എന്നല്ലാതെ വിളിക്കാനാകില്ല. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് പ്രിയങ്ക ചോപ്ര കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും പ്രിയങ്കയ്്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് പലപ്പോഴും പ്രിയങ്ക ചോപ്ര. തന്റെ ഇരുണ്ട നിറത്തിന്റെ പേരിലും പ്രിയങ്കയ്ക്ക് വേര്‍തിരിവ് നേരിടേണ്ടി വന്നിട്ടുണ്ട്. വിദേശത്ത് പഠിക്കുന്ന സമയത്തും ഇന്ത്യയില്‍ വച്ചുമെല്ലാം തനിക്ക് വര്‍ണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ നേരിട്ട വിവേചനത്തെക്കുറിച്ച് അമ്മ മധു ചോപ്രയും മനസ് തുറക്കുകയാണ്.

അച്ഛനും അമ്മയും എല്ലാവിധ പിന്തുണയും നല്‍കി കൂടെ നിന്നിരുന്നുവെങ്കിലും പ്രിയങ്കയ്ക്ക് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അമ്മ മധു ചോപ്ര പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു ചോപ്ര മനസ് തുറന്നത്. മിസ് ഇന്ത്യ പട്ടം നേടിയിട്ടും താന്‍ സുന്ദരിയാണെന്ന് പ്രിയങ്കയ്ക്ക് തോന്നിയിരുന്നില്ലെന്നാണ് മധു ചോപ്ര നേടിയത്.
''എനിക്ക് തോന്നുന്നത് അവള്‍ക്ക് കുട്ടിക്കാലത്തെ ട്രോമയുടെ പിറ്റിഎസ്ഡി ഉണ്ടെന്നാണഅ. കാരണം അവള്‍ ചെറുതായിരുന്നപ്പോള്‍ ചോപ്ര കുടുംബത്തിലെ എല്ലാവരും വെളുത്ത് തുടുത്തവരായിരുന്നു. അവളുടെ അച്ഛനെ ഒഴിച്ച്. അവള്‍ അച്ഛനെ പോലെയായിരുന്നു. പക്ഷെ അവള്‍ കാണാന്‍ വളരെ സുന്ദരിയായിരുന്നു. ഗോതമ്പിന്റെ നിറമായിരുന്നു അവള്‍ക്ക്. എന്നാല്‍ അവളുടെ നിറത്തിന്റെ പേരില്‍ അവളെ ചിലര്‍ കളിയാക്കിയിട്ടുണ്ട്. അത് ചിലപ്പോള്‍ അവളുടെ മനസില്‍ ഉറച്ചു പോയിട്ടുണ്ടാകും. അതല്ലാതെ അവള്‍ അതിസുന്ദരിയായിരുന്നു'' എന്നാണ് മധു ചോപ്ര പറയുന്നത്.
പ്രിയങ്ക അമേരിക്കയില്‍ പഠിക്കാന്‍ പോയ ശേഷം താന്‍ കാണാന്‍ പോയതിനെക്കുറിച്ചും മധു ചോപ്ര സംസാരിക്കുന്നുണ്ട്. അന്ന് പ്രിയങ്കയ്ക്ക് പതിനഞ്ച് വയസായിരുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് പ്രിയങ്കയെ കണ്ടപ്പോള്‍ തനിക്ക് മനസിലായില്ലെന്നും മധു ചോപ്ര പറയുന്നുണ്ട്. ''ഞാന്‍ അവളെ മറി കടന്ന് പോയി. എനിക്കവളെ മനസിലായില്ല. അവള്‍ നല്ല സുന്ദരിയായി മാറിയിരുന്നു'' എന്നാണ് മധു ചോപ്ര പറഞ്ഞത്.
കുടുംബത്തിലെ ഒരാള്‍ സ്ഥിരമായി പ്രിയങ്കയുടെ രൂപത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുമായിരുന്നുവെന്നാണ് മധു ചോപ്ര പറയുന്നത്. എന്നാല്‍ തന്നെ കളിയാക്കുന്നവരോട് തിരിച്ച് അതേപോലെ തന്നെ പ്രിയങ്ക സംസാരിക്കുമായിരുന്നുവെന്നും മധു ചോപ്ര ഓര്‍ക്കുന്നുണ്ട്. പ്രിയങ്ക എന്നും സുന്ദരിയായിരുന്നുവെന്നും മധു ചോപ്ര പറയുന്നുണ്ട്.

പ്രിയങ്ക ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയത് ആമസോണിന്റെ സിറ്റഡല്‍ സീരീസാണ്. ഈയ്യടുത്ത് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പ്രിയങ്ക ഇന്ത്യയിലെത്തിയിരുന്നു. ജോണ്‍ സീനയ്ക്കും ഇദ്രിസ് എല്‍ബയ്ക്കുമൊപ്പം ഹെഡ്‌സ് ഓഫ് സ്റ്റേറ്റിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. അതേസമയം പ്രിയങ്ക ചോപ്ര അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം ദ സ്‌കൈ ഈസ് പിങ്ക ആണ്.
പ്രിയങ്കയുടെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സരയിലൂടെയാകും പ്രിയങ്കയുടെ തിരിച്ചുവരവ്. കത്രീന കൈഫും ആലിയ ഭട്ടും പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സരയുടെ സംവിധാനം ഫര്‍ഹാന്‍ അക്തറാണ്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം വൈകുകയാണ്.


Click it and Unblock the Notifications