മകളെ കുറിച്ച് മോശം ആർട്ടിക്കിൾ! റിപ്പോർട്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രിയങ്കയുടെ അച്ഛൻ; അന്ന് സംഭവിച്ചത്

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയും ഗ്ലോബല്‍ ഐക്കണുമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്ന് ഒരുപിടി താരങ്ങൾ ഹോളിവുഡിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അവർക്കൊന്നും പ്രിയങ്കയെ പോലെ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അത്ര എളുപ്പമായിരുന്നില്ല പ്രിയങ്കയുടെ ഈ യാത്ര. ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

അതിനിടെ ഒരുപാട് ഗോസിപ്പുകളും പ്രിയങ്കയുടെ പേരിൽ ഉണ്ടായി. അതിൽ ചിലതൊക്കെ തങ്ങളെയും അസ്വസ്ഥരാക്കിയിരുന്നു എന്ന് തുറന്നു പറയുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. അടുത്തിടെ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമ്മ മധു ഇക്കാര്യം പറഞ്ഞത്. മകളെ കുറിച്ച് മോശം വാർത്ത കൊടുത്ത മാധ്യമപ്രവർത്തകയെ പ്രിയങ്കയുടെ അച്ഛൻ വീട്ടിലേക്ക് വിളിച്ചുവരുത്തി ശകാരിച്ച സംഭവവും അവർ പങ്കുവെച്ചു.

Priyanka Chopra

ആ മാധ്യമപ്രവർത്തക കുടുംബവുമായി അടുപ്പത്തിലായിരുന്നുവെന്നും മുകളിൽ നിന്നുള്ള സമ്മർദ്ദത്തിലാണ് അത്തരമൊരു ലേഖനമെഴുതിയതെന്നും മധു ഓർത്തു. "ഞങ്ങൾക്ക് പരിചയമുള്ള ഒരു പെൺകുട്ടി അവളെക്കുറിച്ച് മോശമായ ഒരു ലേഖനം എഴുതിയത് ഞാൻ ഓർക്കുന്നു. അവൾ മൂന്നോ നാലോ വർഷമായി ആ പത്രത്തിൽ ജോലി ചെയ്യുന്ന ആളാണ്, ഞങ്ങൾക്ക് അവളെ നന്നായി അറിയാം; അവൾ ഭക്ഷണം കഴിക്കാൻ ഞങ്ങളുടെ വീട്ടിൽ വരും, ഞങ്ങൾ അവളുടെ വീട്ടിലേക്ക് പോകും.

അവൾക്ക് അന്ന് അങ്ങനെയൊരു ലേഖനം എഴുതുക എന്നല്ലാതെ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല, പിന്നീട് ഞങ്ങളോട് ക്ഷമാപണം നടത്താമല്ലോ എന്ന് കരുതിയാണ് അവൾ എഴുതിയത്; മസാല ചേർത്ത് എന്തെങ്കിലും എഴുതു എന്ന് എഡിറ്റർ നിർദേശിച്ചതിനാലാണ് അവർ അങ്ങനെ എഴുതിയത്.

പ്രിയങ്കയുടെ അച്ഛന് ഇത് ഇഷ്ടപ്പെട്ടില്ല. അവളെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവൾക്ക് മുന്നറിയിപ്പ് നൽകി. അദ്ദേഹം അവളെ കുറെ ശകാരിച്ചു. ചെയ്തത് തെറ്റാണെന്ന് അവൾക്ക് മനസിലായി, അവൾ ക്ഷമാപണം നടത്തി. എന്നാൽ ഇതൊക്കെ ഇനിയും സംഭവിക്കുമെന്നും, അതൊന്നും നിങ്ങളെ ഇത്തരത്തിൽ ബാധിക്കാൻ പാടില്ലെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

ലോകത്ത് സത്യം അറിയാവുന്ന ഒരേയൊരു ആളുകൾ നിങ്ങൾ മാത്രമാണെന്നും അതുകൊണ്ട് മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് കാര്യമാക്കേണ്ടതില്ലെന്നും പ്രിയങ്ക ഞങ്ങളോട് പറഞ്ഞു," മധു ചോപ്ര പറഞ്ഞു. അതേസമയം മുൻകാലങ്ങളിൽ ഇത്തരം വാർത്തകളോളോടൊക്കെ തങ്ങൾ വൈകാരികമായി പ്രതികരിക്കാറുണ്ടായിരുന്നു എന്നും, എന്നാൽ അതൊക്കെ അവഗണിക്കണമെന്ന് പ്രിയങ്ക എപ്പോഴും പറയുമായിരുന്നു എന്നും മധു കൂട്ടിച്ചേർത്തു.

അശോക് ചോപ്ര എന്നാണ് പ്രിയങ്കയുടെ അച്ഛന്റെ പേര്. 2013 ലാണ് അദ്ദേഹം അന്തരിച്ചത്. പ്രിയങ്കയുടെ ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്നായിരുന്നു പിതാവ്. ഇന്ന് അമ്മ മധു ചോപ്രയാണ് പ്രിയങ്കയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന്. നടിയുടെ കരിയറിലെ കാര്യങ്ങളിൽ പലതും അമ്മയാണ് നോക്കുന്നത്.

അതേസമയം പ്രിയങ്കയും ഇന്നൊരു അമ്മയാണ്. മേരി മാലതി ചോപ്ര ജോനാസ് എന്നാണ് മകളുടെ പേര്. 39ാം വയസ്സിലാണ് പ്രിയങ്ക അമ്മയായത്. സറൊ​ഗസി വഴിയാണ് താരം കുഞ്ഞിനെ സ്വീകരിച്ചത്. പോപ് ​ഗാന രം​ഗത്തെ നിറ സാന്നിധ്യമാണ് പ്രിയങ്കയുടെ ഭർത്താവ് നിക് ജോനാസ്. 2018 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരങ്ങൾ.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X