For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഞ്ജയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു, പലവട്ടം എന്നെ കുത്തിക്കൊല്ലാന്‍ ആഗ്രഹിച്ചു; വെളിപ്പെടുത്തി താരപത്‌നി

  |

  ബോളിവുഡിലെ താരദമ്പതികളില്‍ രണ്ടു പേരാണ് സഞ്ജയ് കപൂറും മഹീപ് കപൂറും. ഒടിടി ഷോകളിലൂടെ ആരാധകരുടെ മനം കവരുകയാണ് സഞ്ജയും മഹീപും. മാധുരി ദീക്ഷിതിനൊപ്പം ഫെയിം ഗെയിം എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെയായിരുന്നു സഞ്ജയ് കപൂര്‍ ഒടിടി ലോകത്ത് കയ്യടി നേടിയത്. അതേസമയം ബോളിവുഡിലെ ബിഹൈന്‍ഡ് ദ സ്‌ക്രീന്‍ ജീവിതം കാണിച്ചു തരുന്ന ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സ് എന്ന ഷോയിലൂടെയാണ് മഹീപ് താരമായി മാറുന്നത്.

  Also Read: എന്റെ ഫങ്ഷന് വന്നിട്ട് അയാൾ എന്റെ തടിയെ പഴിച്ചു; ദുരനുഭവം പങ്കുവെച്ച് അപർണ ബാലമുരളി

  1997 ലായിരുന്നു സഞ്ജയും മഹീപും വിവാഹം കഴിക്കുന്നത്. 1999 ലാണ് ഇരുവര്‍ക്കും മകള്‍ ഷനായ കപൂര്‍ ജനിക്കുന്നത്. 2005 ല്‍ മകന്‍ ജഹാന്‍ കപൂറും ജനിച്ചു. ഷനായ ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുളള തയ്യാറെടുക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മഹീപ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്നെ സഞ്ജയ് വഞ്ചിച്ചിരുന്നുവെന്നാണ് മഹീപ് വെളിപ്പെടുത്തിയിരിക്കുന്നത്. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് മഹീപിന്റെ വെളിപ്പെടുത്തല്‍. ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സിന്റെ രണ്ടാം സീസണിലാണ് മഹീപിന്റെ വെളിപ്പെടുത്തല്‍. സഞ്ജയ് തന്നെ വഞ്ചിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് താന്‍ ഷനായേയും കൊണ്ട് വീടു വിട്ടിറങ്ങിയിരുന്നുവെന്നുമാണ് മഹീപ് പറയുന്നത്.

  Also Read: 'ഞാനൊരിക്കലും സിനിമയിൽ എത്തില്ലെന്ന് പറഞ്ഞു', പക്ഷെ ആ സ്വഭാവം നല്ലതുമാണ് മോശവുമാണ്‌, അച്ഛനെക്കുറിച്ച് ധ്യാൻ

  ''എന്റെ ദാമ്പത്യത്തിന്റെ തുടക്കത്തില്‍ സഞ്ജയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഞാന്‍ ഷനായേയും കൂട്ടിയിറങ്ങിയതാണ്. എനിക്ക് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തി. പിന്നെയാണ് എനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എന്റെ ആദ്യത്തെ പരിഗണന കുഞ്ഞിനാണ്. എന്റെ മകള്‍ക്ക് ഈ നല്ല അച്ഛനെ അര്‍ഹിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാനിത് തകര്‍ത്തിരുന്നുവെങ്കില്‍ എനിക്ക് വല്ലാതെ കുറ്റബോധം തോന്നുമായിരുന്നു. കുട്ടികള്‍ വീട്ടിലേക്ക് വരുമ്പോള്‍, ഭര്‍ത്താവ് വീട്ടിലേക്ക് വരുമ്പോള്‍, സമാധാനം അനുഭവിക്കണം. സഞ്ജയ് എനിക്കും അത് നല്‍കുന്നുണ്ട്'' മഹീപ് പറയുന്നു.

  അതേസമയം സഞ്ജയ് കപൂറിന് മാപ്പ് നല്‍കാനുള്ള തീരുമാനം ഒരു കോമ്പര്‍മൈസ് അല്ലായിരുന്നുവെന്നും മഹീപ് വ്യക്തമാക്കുന്നുണ്ട്. തന്റെ ദാമ്പത്യത്തെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് മഹീപ് പറയുന്നത്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ നടത്തും മുമ്പ് ഭര്‍ത്താവിനോട് സംസാരിച്ചിരുന്നില്ലെന്നും മഹീപ് വ്യക്തമാക്കുന്നുണ്ട്.

  Also Read: വയറ്റിലുള്ള കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല, പ്രൊമോഷന് എന്തും ചെയ്യും; ആലിയ ഭട്ടിനെതിരെ ആരാധകര്‍

  ''എനിക്ക് എന്റെ ദാമ്പത്യ ജീവിതം നിലനിര്‍ത്തണമായിരുന്നു. എന്ത് വില കൊടുത്തും. എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ഞാന്‍ സ്വാര്‍ത്ഥയായി. എനിക്ക് വേണ്ടിയായിരുന്നില്ല. ഞാനിത് പറയുന്നത് ആരുമായി ചര്‍ച്ച ചെയ്തിട്ടല്ല. അവരും അറിയുക ഷോ വഴിയായിരിക്കും'' എന്നാണ് മഹീപ് പറയുന്നത്.

  വിവാഹ ജീവിതം എന്നാല്‍ കയറ്റിറക്കങ്ങളുടേതാണെന്ന് ആളുകള്‍ മനസിലാക്കണമെന്നും മഹീപ് പറയുന്നുണ്ട്. തനിക്കൊപ്പം ജീവിക്കുകയും ബുദ്ധിമുട്ടാണെന്നും തന്റെ ഭര്‍ത്താവ് തന്നെ കത്തി കൊണ്ട് കുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് മഹീപ് പറയുന്നത്.

  ''നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ്. ഞങ്ങള്‍ക്ക് മൂവ് ഓണ്‍ ചെയ്യാന്‍ സാധിച്ചുവെന്നത് ഞാന്‍ സന്തുഷ്ടയാണ്. വിവാഹം എന്നാല്‍ ഗ്രേ ഷെയ്ഡുകള്‍ നിറഞ്ഞതാണ്. അദ്ദേഹത്തിന് വിവാഹം എന്നത് ജീവിതകാലം മുഴുവനുമുള്ളതാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ഞങ്ങള്‍ പരസ്പരം ക്ഷമിച്ചിട്ടുണ്ട്. എന്നെ സഹിക്കുക ബുദ്ധിമുട്ടാണഅ. പലവട്ടം എന്നെ കുത്തിക്കൊല്ലാന്‍ തോന്നിയിട്ടുണ്ട് അദ്ദേഹത്തിന്. ഞങ്ങള്‍ ഈ യാത്രയില്‍ ഒരുമിച്ചായിരുന്നു വളര്‍ന്നത്. കൂടുതല്‍ കരുത്തരായി'' എന്നും താരം പറയുന്നു.

  പ്രേം എന്ന സിനിമയിലൂടെയായിരുന്നു സഞ്ജയ് കപൂറിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെയാണ് നടി മഹീപുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഈയ്യടുത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ദ ഫെയിം ഗെയിമിലാണ് സഞ്ജയെ ഒടുവില്‍ കണ്ടത്.

  Read more about: sanjay kapoor
  English summary
  Maheep Kapoor Reveals Her Husband Sanjay Kapoor Once Cheated Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X