Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ഹൃത്വിക്കിനും ദീപികയ്ക്കുമൊപ്പം രാമായണത്തില്‍ രാമന് ആകാന്‍ മഹേഷ് ബാബു ഇല്ല; കാരണം ഈ സംവിധായകന്!
രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മധു മണ്ടേനയാണ് സിനിമയുടെ നിര്‍മ്മാണത്തില്‍. ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷത്തെ മധ്യത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ സീതയുടെ വേഷത്തില്‍ എത്തുക ദീപിക പദുക്കോണ്‍ ആണെങ്കില്‍ രാവണന് ആവുക ഹൃത്വിക് റോഷന് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ചിത്രത്തില്‍ രാമന്റെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവിനെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയന്നത്.
ചിത്രത്തിന് മഹേഷ് ബാബു സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ആ ആഗ്രഹങ്ങള്‍ എല്ലാം വെറുതെയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹേഷ് ബാബു സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ചിത്രത്തിലെ രാമന്റെ വേഷത്തില്‍ നിന്നും മഹേഷ് ബാബു പിന്മാറിയതായി പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം സൂപ്പര്‍ഹിറ്റ് സംവിധായകന് എസ്എസ് രാജമൗലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജമൗലി ചിത്രം ചെയ്യാമെന്ന് നേരത്തെ തന്നെ മഹേഷ് ബാബു ഉറപ്പു നല്‍കിയിരുന്നുവെന്നും ഇതോടെ സ്വാഭാവികമായും രാമായണകഥില് നിന്നും അദ്ദേഹം പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും പങ്കെടുത്തൊരു പരിപാടിയില്‍ ഈ സിനിമയുടെ സൂചന ജൂനിയര്‍ എന്‍ടിആര്‍ നല്‍കിയിരുന്നു. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കുന്ന ആര്‍ആര്‍ആര്‍ ആണ് രാജമൗലിയുടെ പുതിയ സിനിമ. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജനുവരി ഏഴിന് നടക്കേണ്ടിയിരുന്ന സിനിമയുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്.
മഹേഷ് ബാബു പിന്മാറിയതോടെ ചിത്രത്തില്‍ ആരാകും രാമനെ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. രണ്ട് വര്‍ഷത്തോളം ചിത്രീകരണത്തിനായി മാറ്റി വെക്കേണ്ടി വരുമെന്നതിനാല്‍ ഈ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയാകും ആരംഭിക്കുക. എന്നാല്‍ രാജമൗലിയുടെ ചിത്രത്തിനായി മൂന്ന് വര്‍ഷത്തോളം മാറ്റി വെക്കേണ്ടതിനാല്‍ നിതേഷ് തിവാരി ചിത്രത്തില്‍ നിന്നും മഹേഷ് ബാബു പിന്മാറുകയായയിരുന്നു. ബോളിവുഡ് ഒരിക്കലും തന്റെ സ്വപ്നമല്ലെന്ന് വ്യക്തമാക്കിയിട്ടുള്ള മഹേഷ് ബാബു മുമ്പും ബോളിവുഡ് സിനിമകള്‍ നിരസിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരു വാരി പട്ട ആണ് മഹേഷ് ബാബുവിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമയുടെ സംവിധാനം. പരശുറാം ആണ് സിനിമയുടെ തിരക്കഥും സംവിധാനവും. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.
അതേസമയം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ഹൃത്വിക് റോഷന്റെ പുതിയ സിനിമ. ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദയുടെ വേഷമാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നുമുള്ള ഹൃത്വിക്കിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഗെഹരായിയാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംവിധാനം ശകുന്‍ ബത്രയാണ്. സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.