Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
മഹേഷ് ഭട്ട് രണ്ടാം വിവാഹം കഴിച്ചത് ആദ്യ വിവാഹ ബന്ധം വേര് പെടുത്താതെ; അതിനായി മതം മാറ്റം!
ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് മഹേഷ് ഭട്ട്. അതുപോലെ തന്നെ വിവാദ നായകനും. മഹേഷിന്റെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരുന്നു. മഹേഷിന്റെ അമ്മ മുസ്ലീമും അച്ഛന് ഹിന്ദുവുമായിരുന്നു. മഹേഷിന്റെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡിലെ എക്കാലത്തേയും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.
കാരവന് ചെയ്സ് ചെയ്ത് സിനിമ സെറ്റില്‍, ഓഡിഷനില്‍ പറ്റിക്കപ്പെട്ട് കാശ് പോയി: ഹൃദയത്തിലെ ആന്റോ
മഹേഷിന്റെ ആദ്യത്തെ പ്രണയം ലൊറൈന്‍ ബ്രൈറ്റ് ആയിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് മഹേഷ് ലൊറൈനെ പരിചയപ്പെടുന്നത്. ബോംബെ സ്കോട്ടിഷ് ഓര്‍ഫനേജിലായിരുന്നു ലൊറൈന്‍ പഠിച്ചിരുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കാമുകിയെ കാണാന്‍ നിരന്തരം മഹേഷ് ഓര്ഫനേജിലെത്തുമായിരുന്നു. ഇത് പിന്നീട് ലൊറൈനെ പുറത്താക്കാന്‍ വരെ കാരണമായി മാറുകയും ചെയ്തു. ഒരിക്കല്‍ അതേക്കുറിച്ച് മഹേഷ് തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

''ഞാന്‍ അവളെ കാണുവാന്‍ വേണ്ടി മതില് ചാടി പോകുമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ പിടിക്കപ്പെട്ടു. അവള്‍ക്ക് ഓര്‍ഫനേജ് വിടേണ്ടി വന്നു. അവളെ ഞാന്‍ അതോടെ വൈഡബ്ല്യുസിഎയില്‍ ചേര്‍ത്തു. ടൈപ്പിസ്റ്റിന്റെ ജോലി ചെയ്യാന്‍ ആരംഭിച്ചു അവള്. ഞാനും ജോലി ചെയ്തിരുന്നു. ഡാല്ഡയ്ക്കും ലൈഫ് ബോയ്ക്കും വേണ്ടി ഞാന്‍ പരസ്യങ്ങള്‍ ചെയ്തിരുന്നു'' എന്നായിരുന്നു മഹേഷ് ഭട്ട് പറഞ്ഞത്. തങ്ങളുടെ ഇരുപതാം വയസിലാണ് മഹേഷും ലൊറൈനും വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ലൊറൈന്‍ തന്റെ പേര് കിരണ്‍ എന്ന് മാറ്റിയിരുന്നു. 21-ാം വയസില്‍ ഇരുവര്‍ക്കും മകള്‍ പൂജ ഭട്ട് ജനിച്ചു.

തന്റെ സിനിമായ ആഷിഖി ഒരുക്കാന്‍ മഹേഷിന് പ്രചോദനമായത് ലൊറൈനുമായുള്ള പ്രണയമായിരുന്നു. എന്നാല്‍ കരിയറില്‍ തുടര്‍ പരാജയങ്ങള്‍ വന്നതോടെ മഹേഷിന്റെ വിവാഹ ജീവിതത്തിലും വിള്ളലുകള്‍ ഉടലെടുക്കുകയായിരുന്നു. ഇതിനിടെ മഹേഷ് നടി പര്‍വീണ്‍ ബബിയുമായി പ്രണയത്തിലായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഈ പ്രണയ ബന്ധം. ഇതോടെ മഹേഷും ലൊറൈനും അകന്നു. പര്വീണിനൊപ്പമുള്ള മഹേഷിന്റെ ജീവിതം പക്ഷം മുള്ളുകള്‍ നിറഞ്ഞതായിരുന്നു. ആ ബന്ധം ഉപേക്ഷിച്ച് തന്റെ ഭാര്യയ്ക്ക് അരികിലേക്ക് മഹേഷ് തിരികെ വന്നുവെങ്കിലും അധികനാള്‍ ഇരുവരും ഒരുമിച്ച് കഴിഞ്ഞില്ല. ലൊറൈനൊപ്പം ജീവിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും മഹേഷ് ഭട്ട് വിവാഹ മോചനം നടത്തിയിരുന്നില്ല.

പിന്നീടാണ് മഹേഷ് നടി സോണി രാസ്ദാനെ പരിചയപ്പെടുന്നത്. മഹേഷ് പരിചയപ്പെടുമ്പോഴേക്കും മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു സോണി. സമാന്തര സിനിമയില്‍ സാന്നിധ്യമായി മാറിയിരുന്നു അവര്‍. ഈ സൗഹൃദം പ്രണയമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. പരാജയപ്പെട്ട വിവാഹത്തിന്റേയും പ്രണയത്തിന്റെ മുറിവുകളുടേയും വേദനകള്‍ മഹേഷ് മറന്നു. എന്നാല്‍ സോണിയുമായുള്ള പ്രണയം ലോകത്തില്‍ നിന്നും മറച്ചുവെക്കാനായിരുന്നു മഹേഷ് ആദ്യം ആഗ്രഹിച്ചത്. സോണിയെ അച്ഛന് കിരണുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് കഴിയില്ലെന്നായിരുന്നു മഹേഷ് പറഞ്ഞത്.

സോണിയോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുമ്പോഴും കിരണുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മഹേഷിന് സാധിക്കുമായിരുന്നില്ല. ഇതോടെ മഹേഷ് മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. തന്റെ അമ്മയുടെ മതമായ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ആയിരുന്നു മഹേഷ് തീരുമാനിച്ചത്. മതം മാറി അഷ്റഫ് ഭട്ട് എന്ന പേര് സ്വീകരിച്ച മഹേഷ് സോണിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളും ജനിച്ചു. മൂത്ത മകള്‍ ഷഹീന് ഭട്ട് ജനിക്കുന്നത് 1988 ലായിരുന്നു. ഇളയമകള്‍ ആലിയ ഭട്ട് 1993ലും. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. പൂജയും അഭിനേത്രിയായി മാറി. എന്നാല്‍ ഷഹീന് ഭട്ട് എഴുത്തുകാരിയാവുകയായിരുന്നു.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!