ഇങ്ങനെയെങ്കില്‍ ആരാണ് ഷാരൂഖ് ഖാനെ കാണാന്‍ വരിക? ഇത് നീതികേട്; തുറന്നടിച്ച് സംവിധായകന്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സീറോയുടെ പരാജയത്തെ തുടര്‍ന്ന് ഒരിടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോള്‍ താരം തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അകത്തായത് ഷാരൂഖ് ഖാന്റെ പേര് വാര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് മഹേഷ് മഞ്ചരേക്കര്‍.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമാണ്. നടന്‍ കൂടിയായ മഹേഷ് മഞ്ചരേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഈയ്യടുത്താണ് പുറത്ത് വന്നത്. സല്‍മാന്‍ ഖാനും ആയുഷ് ശര്‍മയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പായി സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമായി ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി നിലനിര്‍ത്തുകയാണ് മഹേഷ് മഞ്ചരേക്കര്‍. ഇതിനിടെ ഇപ്പോഴിതാ ഷാരൂഖ് ഖാനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഹേഷ് മഞ്ചരേക്കര്‍.

കഴിവിനൊത്ത

തന്റെ കഴിവിനൊത്ത കഥാപാത്രങ്ങളും സിനിമകളും സല്‍മാന്‍ ഖാന്‍ ചെയ്യുന്നില്ലെന്നാണ് മഹേഷ് പറയുന്നത്. ഷാരൂഖ് ഖാന്‍ തന്റെ ഷെല്ലില്‍ നിന്നും പുറത്ത് കടക്കണമെന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നുമാണ് മഹേഷ് മഞ്ചരേക്കര്‍ പറയുന്നത്. അതേസമയം ഷാരൂഖ് ഖാനില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ടെന്നും തിരികെ വരുമെന്നും മഹേഷ് പറയുന്നുണ്ട്. ഈടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഹേഷ് മഞ്ചരേക്കറുടെ പ്രതികരണം.

ഷെല്ല് തകര്‍ത്ത്

''തന്റെ കഴിവിനോട് നീതി പുലര്‍ത്താത്ത ഒരു നടന്‍ എന്ന് എനിക്ക് തോന്നിയ ഒരാള്‍ ഷാരൂഖ് ഖാന്‍ ആണ്. പ്രശ്‌നം എന്താണെന്ന് വച്ചാല്‍ തന്റെ ഷെല്ല് തകര്‍ത്ത് പുറത്ത് വരാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. അവര്‍ക്കൊക്കെ തങ്ങളുടെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്ത് കടക്കാന്‍ താല്‍പര്യമില്ല. എന്റെ ഈ സിനിമ വിജയിച്ചു. എന്റെ ലവര്‍ ബോയ് തീമിലുള്ള സിനിമ വിജയിച്ചു. എന്ന് ചിന്തിച്ച് ഇരിക്കും. പക്ഷെ അവര്‍ ആ ഷെല്ല് തകര്‍ക്കണം'' എന്നായിരുന്നു മഹേഷ് മഞ്ചരേക്കറുടെ പ്രതികരണം.

''ഷാരൂഖ് ഖാന്‍ ഇന്നും ചെയ്യുന്നത് രണ്‍ബീര്‍ കപൂറും രണ്‍വീര്‍ സിംഗും ചെയ്യുന്ന കഥാപാത്രമാണ്. പിന്നെ എന്തിനാണ് ആളുകള്‍ ഷാരൂഖ് ഖാനെ കാണുക? അവര്‍ക്ക് ഷാരൂഖിനെ കാണേണ്ടത്, ഈ കഥാപാത്രം ഷാരൂഖിന്റേതായിരുന്നുവെന്ന് തോന്നുന്ന കഥാപാത്രമായിട്ടാണ്. പ്രായവും എല്ലാം ശരിയായ ഒരു കഥാപാത്രം. എനിക്ക് തോന്നുന്നത് അദ്ദേഹം എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണം എന്നാണ്. അദ്ദേഹത്തിന് നന്നായി ചെയ്യാനാകും. അദ്ദേഹം ഗംഭീര നടനാണ്'' എന്നാണ് മഹേഷ് മഞ്ചരേക്കര്‍ പറയുന്നത്.

സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച

പിന്നാലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറിനേയും രണ്‍വീര്‍ സിംഗിനേയും കുറിച്ചും മഹേഷ് മഞ്ചരേക്കര്‍ മനസ് തുറന്നു. രണ്‍വീര്‍ സിംഗ് സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ചയിലാണെന്നാണ് മഞ്ചരേക്കര്‍ പറയുന്നത്. അതേസമയം സൂപ്പര്‍ താരം സഞ്ജയ് ദത്തുമായാണ് മഞ്ചരേക്കര്‍ രണ്‍വീര്‍ സിംഗിനെ താരതമ്യം ചെയ്യുന്നത്. ഇരുവരേയും ആരാധകരും എപ്പോഴും താരതമ്യം ചെയ്യാറുണ്ട്. സഞ്ജു ബാബ എന്നത് പോലെ തന്നെ രണ്‍വീറിനേയും വിളിക്കുകയും ചെയ്യാറുണ്ട് ആരാധകര്‍. അതേസമയം രണ്‍ബീര്‍ കപൂറും വളരെ നല്ല നടനാണെന്നും മഹേഷ് മഞ്ചരേക്കര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 26 നാണ് അന്തിം റിലീസ് ചെയ്യുക.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
സീറോയ്ക്ക് ശേഷം

അതേസമയം സീറോയ്ക്ക് ശേഷം ഇടവേളയെടുത്ത ഷാരൂഖ് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്ന രണ്ട് താരങ്ങള്‍. പിന്നാലെ ആറ്റ്‌ലിയുടെ ഹിന്ദി ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ട്. നയന്‍താരയുടെ ഹിന്ദി അരങ്ങേറ്റ സിനിമയായിരിക്കും ഇത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്കുമാര്‍ ഹിറാനിയുമായുള്ള കൂട്ടുകെട്ടും അണിയറിയിലുണ്്. ഇതൊരു ആക്ഷേപ ഹാസ്യ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X