കജോളിന്റെ കണ്ണില്‍ പൊടിയിട്ട് അടുപ്പത്തിലായി മഹിമയും അജയ് ദേവ്ഗണും; അവിഹിതം വിളിച്ച് പറഞ്ഞ് സംവിധായകന്‍!
ബോളിവുഡിലെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്നു മഹിമ ചൗധരി. പര്‍ദേസ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ചിത്രം വലിയ വിജയമായി. മഹിമയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് ദില്‍ കിയാ കരേ, ലജ്ജ, ദഡ്ക്കന്‍ തുടങ്ങിയ സിനിമകളും മഹിമയെ തേടിയെത്തി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും വിജയങ്ങളും പോലെ തന്നെ മഹിമയുടെ ഓഫ് സ്‌ക്രീന്‍ ബന്ധങ്ങളും എന്നും ഗോസിപ്പുകളില്‍ ഇടം നേടിയിരുന്നു.
കരിയറിന്റെ പല ഘട്ടത്തിലായി പല നടന്മാരുടെ പേരിനൊപ്പവും മഹിമയെ ചേര്‍ത്തുവച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു അജയ് ദേവ്ഗണുമായുള്ളത്. മറ്റ് വാര്‍ത്തകളോടൊക്കെ മൗനം പാലിച്ചിരുന്ന മഹിമ പക്ഷെ അജയ് ദേവ്ഗണിനൊപ്പമുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു. ആ സമയത്ത് അജയ് ദേവ്ഗണ്‍ വിവാഹിതനായിരുന്നു.

അജയ് ദേവ്ഗണിന്റെ തന്നെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ദില്‍ ക്യാ കരേയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മഹിമയും അജയ് ദേവ്ഗണും. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കജോളുമായം വളരെ അടുത്ത ബന്ധമായിരുന്നു മഹിമയ്ക്ക് ഉണ്ടായിരുന്നത്. മഹിമയ്ക്ക് വാഹനാപകടമുണ്ടായപ്പോള്‍ കൂടെ നിന്നതും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കാന്‍ ധൈര്യം നല്‍കിയതുമല്ലാം അജയ് ദേവ്ഗണും കജോളുമായിരുന്നു.
എന്നാല്‍ അജയ് ദേവ്ഗണിന്റേയും മഹിമയുടേയും ഈ സൗഹൃദത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു. അക്കൂട്ടത്തില്‍ സിനിമയുടെ സംവിധായകനും ഉണ്ടായിരുന്നു. മഹിമയും അജയ് ദേവ്ഗണും പ്രണയത്തിലാണെന്ന ഗോസിപ്പിന് അദ്ദേഹമാണ് എണ്ണയൊഴിച്ചത്. അതേക്കുറിച്ച് മഹിമ തന്നെ സംസാരിക്കുകയുണ്ടായി.
''എനിക്ക് ഓര്‍മ്മയുണ്ട്. സംവിധായകന്‍ തന്നെ എല്ലാവരോടും അജയ് ദേവ്ഗണിന് എന്നോട് പ്രണയമാണെന്ന് പറഞ്ഞു നടന്നു. ആ സമയത്ത് ഞാനും അജയും അടുപ്പത്തിലാണെന്നാണ് മാസികകളില്‍ ഗോസിപ്പുകളുമുണ്ടായിരുന്നു. അതെന്നെ അസ്വസ്ഥയാക്കി. അദ്ദേഹം വിവാഹം കഴിച്ചതേയുണ്ടായിരുന്നുള്ളൂ. അവര്‍ വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് പോലുമുണ്ടായിരുന്നില്ല'' എന്നാണ് മഹിമ പറഞ്ഞത്.

''ആ സമയത്ത് എന്റെ നിര്‍മ്മാതാക്കളായിരുന്നു അജയ് ദേവ്ഗണും കജോളും. ഇന്‍ഡസ്ട്രിയിലെ ആരും എന്റെ അപകടത്തെക്കുറിച്ച് അറിയരുതെന്ന് അവര്‍ ഉറപ്പുവരുത്തി. അത് എന്റെ കരിയര്‍ നശിപ്പിച്ചേനെ. എനിക്ക് അറിയാമായിരുന്നു, ഇനിയൊരു തിരിച്ചുവരവില്ലെന്ന്. പക്ഷെ എനിക്ക് ഇതുപോലുള്ള മുറിവ് സ്ഥിരം സംഭവിക്കാറുള്ളതാണ് എന്നാണ് അജയ് പറഞ്ഞത്. ഞാനത് അദ്ദേഹം വെറുതെ പറയുന്നതാണെന്ന് കരുതി. പക്ഷെ ശരിയായിരുന്നു. അദ്ദേഹം വളരെ നല്ല നിര്‍മ്മാതാവാണ്'' മഹിമ പറയുന്നു.
അപകടമുണ്ടായപ്പോള്‍ മഹിമയക്ക് സുഖം പ്രാപിക്കാന്‍ വേണ്ടത്ര അവധി നല്‍കാനും മതിയായ ചികിത്സ ഒരുക്കാനുമെല്ലാം അജയ് ദേവ്ഗണ്‍ മുന്‍കൈ എടുത്തിരുന്നു. ''അദ്ദേഹം എല്ലാം നോക്കി. ശരിയായ ഡോക്ടര്‍മാരുടെ പക്കല്‍ അയച്ചു. ഏറ്റവും മികച്ച ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ഞാനും അമ്മയും മുംബൈയില്‍ പുതുതായിരുന്നു. ബാംഗ്ലൂരില്‍ വച്ച് ചികിത്സിക്കണ്ട മുംബൈയ്ക്ക് കൊണ്ടു വരാമെന്ന് പറഞ്ഞത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ മാനേജര്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും എന്നെ വിളിച്ച് എപ്പോള്‍ വരാനാകുമെന്ന് ചോദിച്ചിട്ടില്ല'' മഹിമ പറയുന്നു.


Click it and Unblock the Notifications











