ടോയ്‌ലെറ്റ് വൃത്തിയാക്കി, നിലം തുടച്ചു! ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക; മാഹിറയുടെ ജീവിതം

പാക്കിസ്ഥാന്‍ സിനിമയിലെ മിന്നും താരമാണ് മാഹിറ ഖാന്‍. പാക്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയും ഏറ്റവും വലിയ താരവും. ഹംസഫര്‍ എന്ന പരമ്പരയിലൂടെയാണ് മാഹിറ താരമായി മാറുന്നത്. ഫവാദ് ഖാന്‍ ആയിരുന്നു പരമ്പരയിലെ നായകന്‍. നേരത്തെ വിജെ ആയിരുന്ന മാഹിറ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനൊപ്പം റെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് മാഹിറ ബോളിവുഡിലെത്തിയത്.

ഈയ്യടുത്തായിരുന്നു മാഹിറയുടെ വിവാഹം നടന്നത്. ബിസിനസുകാരന്‍ സലിം കരീമിനെയാണ് മാഹിറ വിവാഹം കഴിച്ചത്. വലിയ വാര്‍ത്തയായ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാഹിറയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ അലി അക്‌സാരിയെ താരം വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. 2015 ലാണ് മാഹിറ ഈ ബന്ധം അവസാനിപ്പിക്കുന്നത്.

Mahira Khan

ഇന്ന് മാഹിറ എത്തി നില്‍ക്കുന്നത് സമാനതകളില്ലാത്ത ഉയരത്തില്‍. എന്നാല്‍ കരിയറില്‍ സ്വന്തമായൊരു പേരുണ്ടാക്കിയെടുക്കാന്‍ ഒരുപാട് കഷ്ടതകള്‍ മാഹിറയ്ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. പണത്തിന് വേണ്ടി ടോയ്‌ലറ്റുകള്‍ ക്ലീന്‍ ചെയ്യേണ്ടി വന്നിട്ടുണ്ട് മാഹിറയ്ക്ക്. ലോസ് ആഞ്ചല്‍സില്‍ കഴിഞ്ഞിരുന്ന കാലത്തായിരുന്നു ഇത്. ഇതെക്കുറിച്ച് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ മാഹിറ തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

''നമ്മള്‍ ചിലപ്പോള്‍ വീഴും. ചില വീഴ്ചകള്‍ ആളുകള്‍ക്ക് മുന്നില്‍ തന്നെയാകും. മറ്റ് ചില വീഴ്ചകള്‍ വളരെ വ്യക്തിപരമായിരിക്കും. അതേക്കുറിച്ച് സംസാരിക്കാന്‍ പോലുമാകില്ല. ഞാനും ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടുണ്ടെന്ന് ആളുകള്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ തുറന്ന് പറഞ്ഞത്. ഞാന്‍ നിലം തുടച്ചിട്ടുണ്ട്, ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. ഇതൊട്ടും എളുപ്പകരമായൊരു യാത്രയായിരുന്നില്ല. എനിക്ക എളിമയാണെന്ന് നിങ്ങളൊക്കെ പറയുന്നു. പക്ഷെ ഒരു ഡോളറിന്റെ ഭക്ഷണം വാങ്ങി സഹോദരന്റെ കൂടെ പങ്കിട്ടു കഴിച്ചിരുന്ന എനിക്ക് എങ്ങനെ ഇങ്ങനെ ആകാതിരിക്കാന്‍ പറ്റും?'' എന്നാണ് മാഹിറ പറഞ്ഞത്.

തന്റെ 17-ാം വയസിലാണ് മാഹിറ ആദ്യമായി വിവാഹിതയാകുന്നത്. എന്നാല്‍ ഇരുവരും 2015 ഓടെ വിവാഹ ബന്ധം അവസാനിപ്പിച്ചു. അലി പിന്നീട് 2017 ല്‍ വീണ്ടും വിവാഹിതനായി. മകന്റെ കാര്യങ്ങളില്‍ അലി ഇപ്പോഴും പൂര്‍ണ മനസോടെ ഇടപെടാറുണ്ടെന്നാണ് മുമ്പൊരിക്കല്‍ മാഹിറ പറഞ്ഞത്.

Mahira Khan

''അലി വളരെ നല്ലൊരു പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ രണ്ടു പേരും പരസ്പരവും രണ്ട് പേരുടേയും പങ്കാളികളേയും ബഹുമാനിക്കുന്നവരാണ്. ഒരുപാട് സമയമെടുത്തു. പക്ഷെ ഇന്ന് അവിടെയെത്തി നില്‍ക്കുകയാണ് ഞങ്ങള്‍. അസ്ലാന്‍ പറയുക, എനിക്ക് നിങ്ങളേക്കാള്‍ ഇഷ്ടം സാഹിറിനെയാണെന്നാണ്. ശരിക്കു എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് അവന്‍ പറഞ്ഞു. ശരിക്കും പറഞ്ഞതാണ്. അത് എനിക്ക് ഒരുപാടിഷ്ടമാണ്'' എന്നാണ് മാഹിറ പറയുന്നത്.

അലിയുടെ രണ്ടാം വിവാഹത്തിലെ മകനാണ് സാഹിര്‍. അലിയുടേയും മാഹിറയുടേയും മകനാണ് അസ്ലാന്‍. വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ് അലിയും മാഹിറയും. അലിയുടെ അച്ഛനും അമ്മയും തനിക്ക് സ്വന്തം അച്ഛനും അമ്മയുമാണെന്നും മാഹിറ പറയുന്നു. അവരുടെ വീട്ടിലാണ് താന്‍ വളര്‍ന്നതെന്നാണ് മാഹിറ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് മാഹിറ സലീം കരീമിനെ വിവാഹം കഴിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

More from Filmibeat

Read more about: mahira khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X